News
നേപ്പാളില്‍ തകര്‍ന്നുവീണ വിമാനം കണ്ടെത്തി; യാത്രക്കാരെക്കുറിച്ച് വിവരമില്ല
നേപ്പാളില്‍ തകര്‍ന്നുവീണ വിമാനത്തിന്റെ അവശിഷടങ്ങള്‍ കണ്ടെത്തി.
കാഠ്മണ്ഠു: നേപ്പാളില്‍ തകര്‍ന്നുവീണ വിമാനത്തിന്റെ അവശിഷടങ്ങള്‍ കണ്ടെത്തി.മുസ്താങ് ജില്ലയിലെ കോവാങ്ങില്‍ നിന്നാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ സൈന്യം കണ്ടെത്തിയത്.ഇന്ന് രാവിലെയോടെയാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.അതിന്റെ ചിത്രം സൈന്യം പുറത്ത് വിട്ടിട്ടുണ്ട്.എന്നാല്‍ യാത്രക്കാരെ കുറിച്ചുള്ള വിവരം ഒന്നും തന്നെ ലഭ്യമല്ല.തിരച്ചില്‍ തുടരുകയാണെന്നും വൈകാതെ കൂടതല്‍ കാര്യങ്ങളില്‍ വ്യക്തത വരുമെന്നും സൈനിക വാക്താവ് അറിയിക്കുന്നു.
കഴിഞ്ഞ ദിവസമാണ് നേപ്പാളില്‍ താരാ എയറിന്റെ ഉടമസ്ഥതയിലുള്ള യാത്രാ വിമാനം തകര്‍ന്നുവീണത്. നാല് ഇന്ത്യക്കാരടക്കം 19 യാത്രക്കാരും മൂന്ന് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരെക്കുറിച്ച് വിവരമില്ല. തിബറ്റിനു സമീപം മുസ്താങ് ജില്ലയിലാണ് വിമാനം തകര്‍ന്നത്.
അപകടത്തില്‍ പെട്ട ഇന്ത്യക്കാരുടെ കുടുംബങ്ങളുമായി ബന്ധപ്പെടാന്‍ ശ്രമിച്ചു വരികയാണെന്ന് കാഠ്മണ്ഠുവിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. വിവരങ്ങള്‍ കൈമാറുന്നതിന് +977985110 7021 നമ്പറില്‍ എംബസി ഹോട്ട്ലൈന്‍ സ്ഥാപിച്ചിട്ടുണ്ട്. ഇന്നലെ കാലത്ത് 9.50നാണ് വിനോദ സഞ്ചാര കേന്ദ്രമായ പൊഖാറയില്‍ നിന്ന് 9എന്‍- എ.ഇ.ടി ട്വിന്‍ ഓട്ടര്‍ വിമാനം പറന്നുയര്‍ന്നത്. ഇന്ത്യക്കാര്‍ക്കു പുറമെ രണ്ടു ജര്‍മ്മന്‍ പൗരന്മാരും 13 നേപ്പാളികളുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ലിറ്റി പാസിനു മുകളില്‍ വച്ചാണ് അവസാന സന്ദേശം ലഭിച്ചത്. പിന്നീട് വിമാനം അപ്രത്യക്ഷമാകുകയായിരുന്നു. മണിക്കൂറുകള്‍ക്കു ശേഷമാണ് വിമാനം തകര്‍ന്നതായി സ്ഥിരീകരിച്ചത്. കോവാങിനും മുസ്താങിനും ഇടയില്‍ ലാംചേ നദിയുടെ ഉത്ഭവ സ്ഥാനത്തോടു ചേര്‍ന്നാണ് വിമാനം തകര്‍ന്നത്.
kerala
നടന് മമ്മൂട്ടിക്ക് ഇത്തവണ വോട്ടില്ല; വോട്ടര്‍ പട്ടികയില്‍ പേര് നഷ്ടം
വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെടുത്തിയിട്ടില്ലാത്തതിനാല്‍ മമ്മൂട്ടിക്ക് വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ കഴിയില്ല.
കൊച്ചി: സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ ഇന്ന് തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുമ്പോള്‍, നടന് മമ്മൂട്ടിക്ക് ഇത്തവണ വോട്ട് ചെയ്യാനാവില്ലെന്ന വിവരം പുറത്തുവന്നു. വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെടുത്തിയിട്ടില്ലാത്തതിനാല്‍ മമ്മൂട്ടിക്ക് വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ കഴിയില്ല.
പൊന്നുരുന്നിയിലെ സികെസി എല്‍പി സ്കൂളിലെ നാലാം ബൂത്തിലായിരുന്നു മമ്മൂട്ടി അവസാന വട്ടം വോട്ട് ചെയ്തത്. എന്നാല്‍ പുതുക്കിയ പട്ടികയില്‍ പേര് കാണാനാവാത്തതോടെ ഇത്തവണ അദ്ദേഹത്തിന്റെ വോട്ട് നഷ്ടമായി.
ഇതിനിടെ, തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പ് ഇന്ന് രാവിലെ 7 മണിക്ക് ആരംഭിച്ചു.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.
ആകെ 595 തദ്ദേശ സ്ഥാപനങ്ങളിലായി 11,167 വാര്‍ഡുകളില്‍ നിന്നുള്ള 36,620 സ്ഥാനാര്‍ഥികള്‍ ജനവിധി തേടുന്നു. രാവിലെ ആറിന് മോക് പോളിങ് നടത്തിപ്പില്‍, തുടര്‍ന്ന് ഏഴ് മുതല്‍ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്.
ഗ്രാമപ്രദേശങ്ങളില്‍ വോട്ടര്‍മാര്‍ക്ക് മൂന്ന് വോട്ട്, മുനിസിപ്പാലിറ്റികളും കോര്‍പ്പറേഷനുകളുമുള്ള മേഖലകളില്‍ വോട്ടര്‍മാര്‍ക്ക് ഒന്ന് വീതം വോട്ട് ചെയ്യേണ്ടതുണ്ട്.
ബാക്കി ഏഴ് ജില്ലകളില്‍ ഡിസംബര്‍ 11നാണ് രണ്ടാംഘട്ട വോട്ടെടുപ്പ്. വോട്ടെണ്ണല്‍ ഡിസംബര്‍ 13-ന് രാവിലെ ആരംഭിക്കും.
kerala
കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കുഴഞ്ഞു വീണു മരിച്ചു; പാമ്പാക്കുട പഞ്ചായത്ത് വാര്‍ഡ് തിരഞ്ഞെടുപ്പ് മാറ്റിവച്ചു
ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. വീട്ടില്‍ വെച്ച് പെട്ടെന്ന് വീഴുകയായിരുന്നു.
കൊച്ചി: പാമ്പാക്കുട പഞ്ചായത്ത് പത്താം വാര്‍ഡായ ഓണക്കൂറിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സി.എസ്. ബാബു (59) കുഴഞ്ഞുവീണ് മരിച്ചു. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. വീട്ടില്‍ വെച്ച് പെട്ടെന്ന് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
സ്ഥാനാര്‍ഥിയുടെ മരണത്തെ തുടര്‍ന്നു പാമ്പാക്കുട പഞ്ചായത്ത് 10ാം വാര്‍ഡിലെ തിരഞ്ഞെടുപ്പ് മാറ്റിവച്ചതായി അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസവും മലപ്പുറത്ത് ഒരു സ്ഥാനാര്‍ഥി കുഴഞ്ഞുവീണ് മരിച്ചിരുന്നു.
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് സംസ്ഥാനത്ത് ആരംഭിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ഏഴ് ജില്ലകളിലാണ് ഇന്ന് പോളിങ് നടക്കുന്നത്.
ഒന്നാംഘട്ടത്തില്‍ തിരുവനന്തപുരവും കൊല്ലവും എറണാകുളവും ഉള്‍പ്പെടെ മൂന്ന് കോര്‍പ്പറേഷനുകള്‍, 471 ഗ്രാമപഞ്ചായത്തുകള്‍, 75 ബ്ലോക്ക് പഞ്ചായത്തുകള്‍, 39 മുനിസിപ്പാലിറ്റികള്‍ എന്നിവയിലായി 595 തദ്ദേശസ്ഥാപനങ്ങള്‍ക്കാണ് വോട്ടെടുപ്പ് നടക്കുന്നത്.
വടക്കന്‍ കേരളത്തിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. തൃശൂര്‍ മുതല്‍ കാസര്‍ഗോഡ് വരെയുള്ള ഏഴ് ജില്ലകളില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് വ്യാഴാഴ്ച നടക്കും.
കണ്ണൂരിലെ 14 വാര്‍ഡുകളിലും കാസര്‍ഗോഡിലെ രണ്ട് സ്ഥലങ്ങളിലും എതിരില്ലാതെ സ്ഥാനാര്‍ഥികള്‍ ജയിച്ചതിനാല്‍ വോട്ടെടുപ്പില്ല. കണ്ണൂര്‍ മട്ടന്നൂര്‍ നഗരസഭയുടെ കാലാവധി കഴിയാത്തതിനാല്‍ അവിടെയും തിരഞ്ഞെടുപ്പ് നടക്കില്ല.
kerala
കേരളത്തില്‍ ഇന്ന് തദ്ദേശതിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ്
നിശബ്ദ പ്രചാരണം അവസാനിച്ചതിനെ തുടര്‍ന്ന് ഏഴ് ജില്ലകളില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം വോട്ടര്‍മാര്‍ ഇന്ന് പോളിങ് ബൂത്തിലെത്തും.
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനലായി കണക്കാക്കുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കുന്നു. നിശബ്ദ പ്രചാരണം അവസാനിച്ചതിനെ തുടര്‍ന്ന് ഏഴ് ജില്ലകളില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം വോട്ടര്‍മാര്‍ ഇന്ന് പോളിങ് ബൂത്തിലെത്തും.
വോട്ടെണ്ണല്‍ ഡിസംബര്‍ 13ന് നടക്കും. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ രാഷ്ട്രീയ വിവാദങ്ങളും പ്രാദേശിക വികസന വാഗ്ദാനങ്ങളും ജനമനസ്സില്‍ ഏര്‍പ്പെടുത്തിയ സ്വാധീനത്തിന്റെ യഥാര്‍ത്ഥ പരിശോധന തന്നെയാണിന്നത്തെ വോട്ടെടുപ്പ്.
ആദ്യഘട്ടത്തില്‍ 1,32,83,789 വോട്ടര്‍മാര്‍ 36,620 സ്ഥാനാര്‍ഥികളുടെ ഭാവി നിര്‍ണ്ണയിക്കും. മത്സരാര്‍ത്ഥികളില്‍ 17,046 പുരുഷന്മാര്, 19,573 സ്ത്രീകള്‍, ഒരാള്‍ ട്രാന്‍സ്ജെന്‍ഡര്‍ സ്ഥാനാര്‍ഥിയും ഉള്‍പ്പെടുന്നു.
തിരുവനന്തപുരം കോര്‍പറേഷനിലെ വിഴിഞ്ഞം വാര്‍ഡിലെ സ്വതന്ത്ര സ്ഥാനാര്‍ഥിയുടെ മരണത്തെത്തുടര്‍ന്ന് കൂടിയില്ലാതെ, എല്ലാ ബൂത്തുകളും പോളിംഗിന് സജ്ജമായി. ആവശ്യമായ വോട്ടിംഗ് യന്ത്രങ്ങളും സാമഗ്രികളും തിങ്കളാഴ്ച ഉച്ചയോടെ എല്ലാ കേന്ദ്രങ്ങളിലേക്കും എത്തിച്ചിരുന്നു.
രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. സംസ്ഥാനത്ത് ആകെ 15,422 പോളിങ് സ്റ്റേഷനുകള്‍ സജ്ജമാണ്. ഇതില്‍ 480 എണ്ണം പ്രശ്നബാധിത ബൂത്തുകളായി തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവിടങ്ങളില്‍ കര്‍ശനമായ പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പോളിംഗിനായി 15,432 കണ്ട്രോള് യൂണിറ്റുകളും 40,261 ബാലറ്റ് യൂണിറ്റുകളും ഒരുക്കിയിട്ടുണ്ട്.
ഇന്നത്തെ വോട്ടിങ്ങിലൂടെ ഏഴ് ജില്ലകളിലെ രാഷ്ട്രീയ സാഹചര്യവും ജനങ്ങളുടെ മനോഭാവവും വ്യക്തമാകുന്നതോടൊപ്പം, നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള രാഷ്ട്രീയ കണക്ക് കൂട്ടലുകള്‍ക്കും ഇത് നിര്‍ണായക സൂചനകളാകാനാണ് സാധ്യത.
-
india13 hours agoഡോളറിന്റെ മൂല്യം കൂടിയാല്‍ നമുക്കെന്ത ഇന്ത്യക്കാര്‍ രൂപയല്ലേ ഉപയോഗിക്കുന്നത്: വിവാദ പരാമര്‍ശവുമായി ബിജെപി എംപി
-
health3 days agoഡയറ്റ് പ്ലാനിങ്ങിലുണ്ടോ? നമുക്കാവശ്യമായ ഭക്ഷണ ശൈലി ഇങ്ങനെ ക്രമീകരിക്കാം
-
news3 days agoകടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനം വകുപ്പ് ജീവനക്കാരന് കൊല്ലപ്പെട്ടു
-
news3 days agoക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച; തിരുവാഭരണം മോഷണം പോയി
-
india3 days ago‘രാജ്യത്തെ എല്ലാ മുസ്ലിം പള്ളികളിലും മദ്രസകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണം’; ലോക്സഭയില്‍ ആവശ്യവുമായി ബി.ജെ.പി എം.പി
-
News3 days agoബാലമുരുകനെതിരെ തിരച്ചില്‍ ശക്തം; കടയത്തി മലയിടുക്ക് പൊലീസ് വളഞ്ഞു
-
Cricket3 days agoഹിറ്റായി ‘ഹിറ്റ്മാന്’; അന്താരാഷ്ട്ര ക്രിക്കറ്റില്‍ 20,000 റണ്‍സ് എന്ന ചരിത്രനേട്ടം സ്വന്തമാക്കി രോഹിത് ശര്‍മ
-
kerala15 hours agoകുപ്പിവെള്ളത്തില്‍ ചത്ത പല്ലി; വെള്ളം കുടിച്ച യുവാവ് ആശുപത്രിയില്‍

