Connect with us

News

കാനഡയിൽ ലാൻഡ് ചെയ്ത വിമാനം തലകീഴായി മറിഞ്ഞു; 18 പേർക്ക് പരിക്ക്, 3 പേരുടെ നില ഗുരുതരം

മഞ്ഞുമൂടിയ റൺവേയിലാണ് വിമാനം തലകീഴായി മറിഞ്ഞത്. 

Published

on

കാനഡയിൽ വിമാനം ലാൻഡ് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു. ടൊറന്‍റോ വിമാനത്താവളത്തിലാണ് അപകടം. 18 പേർക്ക് പരിക്കേറ്റു.

മൂന്നു പേരുടെ നില ഗുരുതരമാണ്. നാല് കാബിൻ ക്രൂ അടക്കം 80 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. യു.എസിലെ മിനിയാപ്പൊളിസിൽനിന്ന് ടൊറന്റോയിലെത്തിയ ഡെൽറ്റ 4819 വിമാനമാണ് അപകടത്തിൽപ്പെട്ടത്. പ്രാദേശിക സമയം തിങ്കളാഴ്ച വൈകീട്ട് 3.30നായിരുന്നു സംഭവം. മഞ്ഞുമൂടിയ റൺവേയിലാണ് വിമാനം തലകീഴായി മറിഞ്ഞത്.

വിമാനം ലാൻഡ് ചെയ്യുന്ന സമയത്തുണ്ടായ അതിശക്തമായ കാറ്റാണ് അപകടത്തിനിടയാക്കിയതെന്നാണ് വിവരം. മഞ്ഞുവീഴ്ച മൂലം വിമാനത്താവളത്തിലെ കാഴ്ചപരിധിയും കുറവായിരുന്നു.

60 വയസ്സായ ഒരു പുരുഷന്റെയും 40 വയസ്സുള്ള സ്ത്രീയുടെയും ഒരു കുട്ടിയുടെയും ആരോഗ്യനിലയാണ് ഗുരുതരമായി തുടരുന്നത്. ഹെലികോപ്റ്ററിലും ആംബുലൻസുകളിലും പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

india

സംഭലില്‍ റോഡുകളിലും വീടുകള്‍ക്ക് മുകളിലും പെരുന്നാള്‍ നമസ്‌കാരം വേണ്ട;  മീററ്റിലും വിലക്ക്

പ്രദേശത്ത് ഉച്ചഭാഷിണിക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

Published

on

സംഭലില്‍ പെരുന്നാള്‍ നമസ്‌കാരം പള്ളികളിലും ഈദ് ഗാഹുകളിലും മാത്രം മതിയെന്ന് പൊലീസ് നിര്‍ദേശം. റോഡുകളിലെയും വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും മുകളിലെയും നമസ്‌കാരത്തിന് വിലക്കേര്‍പ്പെടുത്തി യുപി പൊലീസ്.

പ്രദേശത്ത് ഉച്ചഭാഷിണിക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഈദുമായി ബന്ധപ്പെട്ട് സംഭല്‍ മസ്ജിദിന് സമീപം പൊലീസ് സുരക്ഷയൊരുക്കിയിട്ടുണ്ട്. ഈദ് ദിനത്തില്‍ സാധാരണഗതിയില്‍ ആളുകളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ റോഡുകളിലും വീടുകളുടെയും കെട്ടിടങ്ങളുടേയും മുകള്‍ഭാഗത്തും നമസ്‌കാരം നടക്കാറുണ്ട്. ഇതിനാണ് ഇത്തവണ നിരോധനമേര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ന് രാവിലെ ജില്ലാ പൊലീസ് ഉദ്യോഗസ്ഥരും അധികൃതരും വിളിച്ചുചേര്‍ത്ത മതനേതാക്കളുടെ സമാധാന സമിതി യോഗത്തിലാണ് നിര്‍ദേശം. പൊലീസ് നിര്‍ദേശം കൃത്യമായി പാലിക്കണമെന്നും ഇല്ലെങ്കില്‍ കര്‍ശന നടപടിയുണ്ടാകുമെന്നും എസ്പി മുന്നറിയിപ്പ് നല്‍കി.

സംഭലിന് പുറമെ മീററ്റിലെ റോഡുകളിലും പെരുന്നാള്‍ നമസ്‌കാരത്തിന് വിലക്കുണ്ട്. നിര്‍ദേശം ലംഘിച്ചാല്‍ ഇവിടെയും കര്‍ശന നടപടിയുണ്ടാകുമെന്ന് എസ്പി അറിയിച്ചു. ആളുകള്‍ റോഡില്‍ നമസ്‌കരിച്ചാല്‍ പാസ്പോര്‍ട്ടും ലൈസന്‍സും കണ്ടുകെട്ടുമെന്ന് മീററ്റിലെ പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഉത്തരവുകള്‍ ലംഘിച്ചതിന് കഴിഞ്ഞ വര്‍ഷം 200 പേര്‍ക്കെതിരെ കേസെടുത്തിരുന്നതായും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.

Continue Reading

film

ലഹരിവ്യാപനം സിനിമ മേഖലയില്‍ പടരുന്നത് തടയാന്‍ ജാഗ്രതാ സമിതി രൂപികരിക്കാനൊരുങ്ങി ഫെഫ്ക

മലയാള സിനിമയുടെ വിവിധ മേഖലയിലുള്ളവരെ ഉള്‍പ്പെടുത്തി ജാഗ്രതാ സമിതി രൂപീകരിക്കാനാണ് നീക്കം.

Published

on

ലഹരിവ്യാപനം സിനിമ മേഖലയില്‍ പടരുന്നത് തടയാന്‍ ഏഴംഗ ജാഗ്രതാ സമിതി രൂപീകരിക്കാനൊരുങ്ങി ഫെഫ്ക. മലയാള സിനിമയുടെ വിവിധ മേഖലയിലുള്ളവരെ ഉള്‍പ്പെടുത്തി ജാഗ്രതാ സമിതി രൂപീകരിക്കാനാണ് നീക്കം.

നിരോധിത ലഹരിയുടെ വ്യാപനം സിനിമ മേഖലയില്‍ പടരുന്നത് തടയുകയാണ് ലക്ഷ്യമെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ഓരോ സിനിമ സെറ്റുകളിലും രൂപവത്കരിക്കുന്ന ജാഗ്രതാ സമിതിയില്‍ ആ സിനിമയുടെ സംവിധായകനും പ്രൊഡക്ഷന്‍ കണ്‍ട്രോളറും നിര്‍ബന്ധമായും അംഗങ്ങളാകണമെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചിയില്‍ സംഘടിപ്പിച്ച ഫെഫ്കയുടെ ആരോഗ്യ സുരക്ഷ പദ്ധതി പരിപാടിക്കിടെയാണ് സിറ്റി എക്‌സൈസ് കമ്മിഷണറുടെ സാനിധ്യത്തില്‍ വെച്ച് ബി. ഉണ്ണികൃഷ്ണന്‍ ജാഗ്രതാ സമിതി രൂപികരണത്തെക്കുറിച്ച് പ്രഖ്യാപിച്ചത്. ഇതിനുമുന്നോടിയായി ഫെഫ്ക ഭാരവാഹികള്‍ നേരത്തെ എക്‌സൈസ് ഉദ്യോഗസ്ഥരുമായി കൂടിയാലോചന നടത്തിയിരുന്നു.

മലയാള സിനിമാ മേഘലയില്‍ ലഹരി ഉപയോഗം വര്‍ധിക്കുന്നുവെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നെതിനു പിന്നാലെയാണ് ഈ നീക്കം. അടുത്തിടെ ഹൈബ്രിഡ് കഞ്ചാവുമായി മേക്കപ്പ്മാനായ രഞ്ജിത്ത് ഗോപിനാഥ് പിടിയിലായിരുന്നു. ഇതിന് പിന്നാലെ ഫെഫ്ക രഞ്ജിത്തിനെ അനിശ്ചിത കാലത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിരുന്നു.

Continue Reading

News

ഓസ്‌കര്‍ ജേതാവായ ഫലസ്തീന്‍ സംവിധായകന്‍ ഹംദാന്‍ ബല്ലാലിനെ ഇസ്രാഈല്‍ സൈന്യം വിട്ടയച്ചു

സൈനിക കേന്ദ്രത്തില്‍ ക്രൂര മര്‍ദനത്തിന് ഇരയാക്കിയ ശേഷമാണ് അദ്ദേഹത്തെ വിട്ടയച്ചതെന്ന് ‘നോ അദര്‍ ലാന്‍ഡി’ന്റെ ഇസ്രാഈല്‍ സഹസംവിധായകനായ യുവാല്‍ എബ്രഹാം വ്യക്തമാക്കി.

Published

on

ഇസ്രാഈല്‍ സൈന്യത്തിന്റെ കസ്റ്റഡിയിലായിരുന്ന ഓസ്‌കര്‍ ജേതാവായ ഫലസ്തീന്‍ സംവിധായകന്‍ ഹംദാന്‍ ബല്ലാലിന് മോചനം. സൈനിക കേന്ദ്രത്തില്‍ ക്രൂര മര്‍ദനത്തിന് ഇരയാക്കിയ ശേഷമാണ് അദ്ദേഹത്തെ വിട്ടയച്ചതെന്ന് ‘നോ അദര്‍ ലാന്‍ഡി’ന്റെ ഇസ്രാഈല്‍ സഹസംവിധായകനായ യുവാല്‍ എബ്രഹാം വ്യക്തമാക്കി.

ഹംദാന്‍ ഇപ്പോള്‍ ഹെബ്രോണിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഓസ്‌കര്‍ പുരസ്‌കാരത്തിന് അര്‍ഹമായ ഡോക്യുമെന്ററി ‘നോ അതര്‍ ലാന്‍ഡി’ന്റെ നാല് സംവിധായകരിലൊരാളാണ് ഫലസ്തീന്‍ സംവിധായകനായ ഹംദാന്‍ ബല്ലാല്‍. കഴിഞ്ഞദിവസമാണ് ഇസ്രാഈല്‍ കുടിയേറ്റക്കാര്‍ ഇയാളെ ആക്രമിച്ചത്. ബല്ലാലിനെ ക്രൂരമായി മര്‍ദിച്ച ശേഷം അധിനിവേശ വെസ്റ്റ് ബാങ്കില്‍ വച്ച് ഇസ്രാഈല്‍ സൈന്യം അറസ്റ്റ് ചെയ്യുകയായിരുന്നു.

മുഖംമൂടി ധരിച്ചെത്തിയ സംഘം വീട്ടില്‍ കയറി ആക്രമിക്കുകയായിരുന്നുവെന്നും തുടര്‍ന്ന് ഹംദാനെ ഇസ്രാഈല്‍ സേന വെസ്റ്റ് ബാങ്കിലെ സുസിയ ഗ്രാമത്തിലുള്ള അജ്ഞാത കേന്ദ്രത്തിലേക്ക് കൊണ്ടുപോയെന്നും കുടുംബം ആരോപിച്ചിരുന്നു.

അതേസമയം ആക്രമണത്തില്‍ സംവിധായകന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

97-ാമത് ഓസ്‌കര്‍ പുരസ്‌കാര ചടങ്ങില്‍ മികച്ച ഡോക്യുമെന്ററി- ഫീച്ചര്‍ വിഭാഗത്തിലാണ് ‘നോ അദര്‍ ലാന്‍ഡ്’ പുരസ്‌കാരം നേടിയത്. ബാസല്‍ അദ്ര, ഹംദാന്‍ ബല്ലാല്‍, യുവാല്‍ അബ്രഹാം, റേച്ചല്‍ സോര്‍ എന്നിവര്‍ ആദ്യമായി സംവിധാനം ചെയ്ത ഡോക്യുമെന്ററി ചിത്രമായിരുന്നു ഇത്.

 

Continue Reading

Trending