Connect with us

kerala

പ്ലസ് വണ്‍ പ്രവേശനം ഇന്ന് മുതല്‍

ആദ്യ അലോട്ട്‌മെന്റില്‍ പ്രവേശനം ലഭിച്ചവര്‍ക്ക് രാവിലെ 10 മണി മുതല്‍ വ്യാഴാഴ്ച വൈകിട്ട് 5 മണി വരെ പ്രവേശനം നേടാം.

Published

on

സംസ്ഥാനത്ത് ഈ വര്‍ഷത്തെ പ്ലസ് വണ്‍ പ്രവേശനം ഇന്ന് മുതല്‍ ആരംഭിക്കും. ആദ്യ അലോട്ട്‌മെന്റില്‍ പ്രവേശനം ലഭിച്ചവര്‍ക്ക് രാവിലെ 10 മണി മുതല്‍ വ്യാഴാഴ്ച വൈകിട്ട് 5 മണി വരെ പ്രവേശനം നേടാം.

പത്താം ക്ലാസ് യോഗ്യത സര്‍ട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് പ്രവേശനത്തിന് ആവശ്യമാണ്. അലോട്ട്‌മെന്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ സ്ഥിരം പ്രവേശനമൊ, താല്‍ക്കാലിക പ്രവേശനമോ നേടണം. താല്‍ക്കാലിക പ്രവേശനം നേടുന്നവര്‍ ഫീസ് അടയ്‌ക്കേണ്ടതില്ല. രണ്ടാംഘട്ട അലോട്ട്‌മെന്റ് ലിസ്റ്റ് ജൂണ്‍ 10നും, മൂന്നാം ഘട്ട അലോട്ട്‌മെന്റ് ലിസ്റ്റ് 16 നും പ്രസിദ്ധീകരിക്കും. 18നാണ് ഈ അധ്യായന വര്‍ഷത്തെ പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കുക.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending