kerala
പ്ലസ് വണ്‍ സപ്ലിമെന്ററി അലോട്ട്മെന്റ്: നാളെ മുതല്‍ അപേക്ഷിക്കാം
പ്ലസ് വണ്‍ മുഖ്യ അലോട്ട്മെന്റില്‍ അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാതിരുന്നവര്‍ക്കും ഇതുവരെ അപേക്ഷിക്കാന്‍ കഴിയാതിരുന്നവര്‍ക്കും സപ്ലിമെന്ററി അലോട്ട്മെന്റിന് പരിഗണിക്കുന്നതിനായി ജൂലൈ 8 ന് രാവിലെ 10 മുതല്‍ ഓണ്‍ലൈനായി അപേക്ഷ നല്‍കാം.
തിരുവനന്തപുരം: പ്ലസ് വണ്‍ മുഖ്യ അലോട്ട്മെന്റില്‍ അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാതിരുന്നവര്‍ക്കും ഇതുവരെ അപേക്ഷിക്കാന്‍ കഴിയാതിരുന്നവര്‍ക്കും സപ്ലിമെന്ററി അലോട്ട്മെന്റിന് പരിഗണിക്കുന്നതിനായി ജൂലൈ 8 ന് രാവിലെ 10 മുതല്‍ ഓണ്‍ലൈനായി അപേക്ഷ നല്‍കാം. സപ്ലിമെന്ററി അലോട്ട്മെന്റിനായുള്ള വേക്കന്‍സിയും മറ്റു വിവരങ്ങളും ജൂലൈ 8 ന് രാവിലെ 9 മണിക്ക് േേhps: hscap.kerala.gov.in  പ്രസിദ്ധീകരിക്കും. നിലവില്‍ ഏതെങ്കിലും ക്വാട്ടയില്‍ പ്രവേശനം നേടിക്കഴിഞ്ഞ വിദ്യാര്‍ഥികള്‍ക്കും മുഖ്യഘട്ടത്തില്‍ അലോട്ട്മെന്റ് ലഭിച്ചിട്ട് പ്രവേശനത്തിന് ഹാജരാകാത്തവര്‍ക്കും (നോണ്‍-ജോയിനിങ്ങ്) മെറിറ്റ് ക്വാട്ടയില്‍ നിന്നും പ്രവേശനം ക്യാന്‍സല്‍ ചെയ്തവര്‍ക്കും ഏതെങ്കിലും ക്വാട്ടയില്‍ പ്രവേശനം നേടിയ ശേഷം വിടുതല്‍ സര്‍ട്ടിഫിക്കറ്റ് (റ്റി.സി) വാങ്ങിയവര്‍ക്കും ഈ ഘട്ടത്തില്‍ വീണ്ടും അപേക്ഷിക്കാന്‍ സാധിക്കില്ല.
ട്രയല്‍ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ച ശേഷവും എല്ലാ അപേക്ഷകരും അപേക്ഷാവിവരങ്ങള്‍ പരിശോധിക്കണമെന്ന് അറിയിക്കുകയും ഓപ്ഷനുകള്‍ ഉള്‍പ്പടെ അപേക്ഷയിലെ ലോഗിന്‍ വിവരങ്ങള്‍ ഒഴികെ ഏതുവിവരവും തിരുത്തല്‍ വരുത്തുന്നതിന് സമയവും അനുവദിച്ചിരുന്നു. ഈ അവസരങ്ങളൊന്നും പ്രയോജനപ്പെടുത്താതെ തെറ്റായ വിവരങ്ങള്‍ അപേക്ഷയില്‍ ഉള്‍പ്പെട്ടതിനാല്‍ അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നിരാകരിക്കപ്പെട്ടവര്‍ക്കും സപ്ലിമെന്ററി അലോട്ട്മെന്റില്‍ പരിഗണിക്കുന്നതിന് അപേക്ഷ പുതുക്കുന്നതിനുള്ള സൗകര്യം അനുവദിച്ചിട്ടുണ്ട്. അപേക്ഷകളിലെ പിഴവുകള്‍ തിരുത്തി വേണം പുതുക്കേണ്ടത്. അപേക്ഷകര്‍ക്ക് സപ്ലിമെന്ററി അലോട്ട്മെന്റിന് അപേക്ഷിക്കാനും മറ്റും വേണ്ട നിര്‍ദ്ദേശങ്ങളും സാങ്കേതിക സഹായങ്ങളും സ്കൂള്‍ ഹെല്പ് ഡെസ്കുകളിലൂടെ നല്കാന് വേണ്ട സജ്ജീകരണങ്ങള്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ സ്വീകരിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.
film
നടിയെ ആക്രമിച്ച കേസ്; നാളെ വിധി, മൊഴി മാറ്റിയത് അഞ്ചിലധികം സിനിമാ താരങ്ങള്‍
നടി ഭാമ, നടന് സിദ്ദിഖ് എന്നിവര്‍ ആദ്യം ദിലീപിന്റെ ഗൂഢാലോചന തെളിയിക്കുന്ന തരത്തില്‍ മൊഴി നല്‍കിയിരുന്നു.
നടിയെ ആക്രമിച്ച കേസില്‍ നാളെ വിധി. നടി ഭാമ, നടന് സിദ്ദിഖ് എന്നിവര്‍ ആദ്യം ദിലീപിന്റെ ഗൂഢാലോചന തെളിയിക്കുന്ന തരത്തില്‍ മൊഴി നല്‍കിയിരുന്നു. കാവ്യയുമായുള്ള ബന്ധം മഞ്ജുവിനെ അറിയിച്ചതില്‍ അതിജീവിതയോട് ദിലീപിന് ദേഷ്യമുണ്ടായിരുന്നെന്നും അതിജീവിതയെ ദിലീപ് പരസ്യമായി ഭീഷണിപ്പെടുത്തിയിരുന്നെന്നും ഇവര്‍ പറഞ്ഞിരുന്നു. എന്നാല്‍ വിചാരണ സമയത്ത് ഒന്നും അറിയില്ല എന്ന് ഇവര്‍ മൊഴി മാറ്റി പറയുകയായിരുന്നു. അതേസമയം അതിജീവിത തന്റെയും ദിലീപിന്റെയും ചിത്രങ്ങള്‍ എടുത്ത് മഞ്ജുവിന് അയച്ചുകൊടുത്തെന്നും അതിന്റെ പേരില്‍ ദിലീപ് പ്രകോപിതനായെന്നുമായിരുന്നു കാവ്യ മാധവന്റെ മൊഴി. എന്നാല്‍ വിചാരണ വേളയില്‍ കാവ്യ മൊഴിയില്‍ നിന്ന് പിന്മാറുകയായിരുന്ന
ദിലീപും അതിജീവിതയും തമ്മില്‍ ഉണ്ടായിരുന്ന പ്രശ്നങ്ങള്‍ അറിയാമെന്ന് നടി ബിന്ദു പണിക്കര്‍ ആദ്യം പറഞ്ഞിരുന്നെങ്കിലും വിചാരണയില്‍ ഒന്നും അറിയില്ലെന്ന് മൊഴി മാറ്റി. നാദിര്‍ഷായും മൊഴി മാറ്റിയ പറഞ്ഞിരുന്നു.
ദിലീപ് തന്റെ അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നെന്നും ഉപദ്രവിക്കുന്നെന്നും അതിജീവിത പരാതി നല്‍കിയിരുന്നതായി താരസംഘടന എ.എം.എം.എയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു പൊലീസിന് മൊഴി നല്‍കിയിരുന്നു. സംഘടനയുടെ ജനറല്‍ സെക്രട്ടറിയായിരിക്കെ വിഷയത്തില്‍ ദിലീപുമായി സംസാരിച്ചു എന്നും ആവശ്യമില്ലാത്ത കാര്യങ്ങളില്‍ ഇടപെടരുതെന്ന് ദിലീപ് ആവശ്യപ്പെട്ടു എന്നും ഇടവേള ബാബു പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് നടിയുടെ പരാതിയെക്കുറിച്ച് അറിയില്ലെന്നും പൊലീസിന് അങ്ങനെയൊരു മൊഴി നല്‍കിയില്ലെന്നും മാറ്റി പറഞ്ഞു.
2017 ഫെബ്രുവരിയില്‍ സിനിമ സെറ്റിലേക്ക് പോകുന്നതിനിടെ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിക്കുകയായിരുന്നു. വിഡിയോയും അക്രമികള്‍ പകര്‍ത്തുകയിരുന്നു. എന്നാല്‍ സംഭവം നടന്ന് തൊട്ടടുത്ത ദിവസം തന്നെ അതിജീവിത പരാതി നല്‍കിയിരുന്നു.
കേസിലെ എട്ടാം പ്രതിയാണ് നടന് ദിലീപ്. 261 സാക്ഷികളാണ് കേസില്‍ ആകെ ഉണ്ടായിരുന്നത്. 28 സാക്ഷികളാണ് വിചാരണക്കിടെ മൊഴിമാറ്റിയത്.
kerala
മുള്ളന്‍പന്നിയുടെ മുള്ളില്‍ വിഷമിച്ച തെരുവ് നായക്ക് ഓട്ടോ തൊഴിലാളികളുടെ രക്ഷ
ശ്വാസം പോലും എടുക്കാന്‍ ബുദ്ധിമുട്ടാകുന്ന അവസ്ഥയില്‍ മുള്ളന്‍പന്നിയുടെ മുള്ള് മൂക്കില്‍ തുളച്ച് കുടുങ്ങിയ തെരുവ് നായയെ ചെറുവത്തൂര്‍ ഹൈവേ സ്റ്റാന്റിലെ ഓട്ടോ തൊഴിലാളികള്‍ രക്ഷപ്പെടുത്തി.
കാസര്‍കോട്: മനുഷ്യസ്നേഹത്തിന്റെ മനോഹര ഉദാഹരണമായി രണ്ട് മൃഗരക്ഷാപ്രവര്‍ത്തനങ്ങള്‍ കാസര്‍കോടില്‍ നടന്നു.
ശ്വാസം പോലും എടുക്കാന്‍ ബുദ്ധിമുട്ടാകുന്ന അവസ്ഥയില്‍ മുള്ളന്‍പന്നിയുടെ മുള്ള് മൂക്കില്‍ തുളച്ച് കുടുങ്ങിയ തെരുവ് നായയെ ചെറുവത്തൂര്‍ ഹൈവേ സ്റ്റാന്റിലെ ഓട്ടോ തൊഴിലാളികള്‍ രക്ഷപ്പെടുത്തി.
ഭക്ഷണം പോലും കഴിക്കാന്‍ കഴിയാതെ പ്രയാസത്തിലായിരുന്ന നായയെ ഓട്ടോ തൊഴിലാളികളായ അസീസ്, പ്രേമചന്ദ്രന്, രാഘവന് മുഴക്കൊത്ത്, മുത്തലിബ് എന്നിവര്‍ ചേര്‍ന്നാണ് രക്ഷിച്ചത്. മുള്ള് സൂക്ഷ്മമായി നീക്കം ചെയ്തതോടെ നായയുടെ വേദന ഒടുങ്ങി.
ഇതു തന്നെ സമയത്ത്, കാസര്‍കോട് മാവിനക്കട്ടചൂരിപ്പള്ളി റോഡില്‍ ടാര്‍ വീപ്പില്‍ കുടുങ്ങിയ പട്ടിക്കുട്ടികളെ ഫയര്‍ഫോഴ്സ് അത്യാഹിത രക്ഷാപ്രവര്‍ത്തനത്തിലൂടെ രക്ഷപ്പെടുത്തി. ടാറിംഗ് ജോലിക്ക് പിന്നാലെ റോഡരികില്‍ ഉപേക്ഷിച്ച വീപ്പിലായിരുന്നു പട്ടിക്കുട്ടികള്‍ കുടുങ്ങിയത്.
പട്ടിക്കുട്ടികളുടെ നിലവിളി കേട്ട് പരിസരവാസിയായ രാജേഷ് ലോബേ സ്ഥലത്തെത്തി വിവരം ഫയര്‍ഫോഴ്സിനെ അറിയിക്കുകയും ചെയ്തു. സീനിയര്‍ ഫയര്‍ ആന്റ് റെസ്ക്യൂ ഓഫീസര്‍ ബി. സുകുയുടെ നേതൃത്വത്തിലെ സംഘം സ്ഥലത്തെത്തി വീപ്പ വെട്ടിപ്പൊളിച്ച് പട്ടിക്കുട്ടികളെ ഒന്നൊന്നായി പുറത്തെടുത്തു. ശരീരത്തില്‍ പറ്റിയിരുന്ന ടാര്‍ പൂര്‍ണമായും നീക്കം ചെയ്ത് സുരക്ഷിതരാക്കി.
കാസര്‍കോടിലെ മനുഷ്യസ്നേഹത്തിന്റെ ഈ രണ്ട് രക്ഷാപ്രവര്‍ത്തനങ്ങളും നാട്ടുകാരുടെ പ്രശംസ നേടിക്കൊണ്ടിരിക്കുകയാണ്.
kerala
നടി ആക്രമിക്കപ്പെട്ട കേസ്: നാളെ വിധി; ദിലീപിന്റെ സന്ദേശങ്ങള്‍ ഉള്‍പ്പെടെ വിചാരണ വിവരങ്ങള്‍ പുറത്തുവന്നു
എട്ടാം പ്രതിയായ നടന് ദിലീപിനെതിരെ വിചാരണ നടപടികള്‍ രാവിലെ 11 മണിക്കാണ് ആരംഭിക്കുക.
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഏറെ പ്രതീക്ഷയോടെയുള്ള വിധി നാളെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ പ്രഖ്യാപിക്കും. എട്ടാം പ്രതിയായ നടന് ദിലീപിനെതിരെ വിചാരണ നടപടികള്‍ രാവിലെ 11 മണിക്കാണ് ആരംഭിക്കുക. നടിയെ ബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തിയ പള്‍സര്‍ സുനിയാണ് കേസിലെ ഒന്നാം പ്രതി. കൃത്യത്തില്‍ ഉള്‍പ്പെട്ട ആറ് പ്രതികളടക്കം പത്ത് പേരാണ് വിചാരണ നേരിട്ടത്.
ആക്രമിക്കപ്പെട്ട നടിയോടുള്ള വ്യക്തി വിരോധത്തിന്റെ പശ്ചാത്തലത്തിലാണ് ബലാത്സംഗത്തിന് ”ക്വട്ടേഷന്‍” നല്‍കിയതെന്നതാണ് ദിലീപിന് എതിരെ പ്രോസിക്യൂഷന്റെ കേസ്. എന്നാല്‍ തനിക്കെതിരായ എല്ലാ തെളിവുകളും കെട്ടിച്ചമച്ചതാണെന്നും തങ്ങളെ അന്യായമായി കേസില്‍ പെടുത്തിയെന്നാണ് ദിലീപിന്റെ വാദം.
വിചാരണയിലെ നിര്‍ണായക വിവരങ്ങള്‍ പുറത്തുവന്നു
വിചാരണ അവസാനഘട്ടത്തിലേക്ക് കടന്നിരിക്കുന്ന സാഹചര്യത്തില്‍ ഇതുവരെ കോടതിയില്‍ അവതരിപ്പിച്ച പ്രധാന വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. നടി ആക്രമിക്കപ്പെട്ടത് അഞ്ചാം ദിവസമായ 2017 ഫെബ്രുവരി 22-ന് രാവിലെ 9.22-നാണ് ദിലീപ് മുഖ്യമന്ത്രി പിണറായി വിജയന് സന്ദേശമയച്ചതെന്ന വിവരമാണ് പുറത്തുവന്നതില്‍ ഏറ്റവും പ്രധാനപ്പെട്ടത്.
”താന്‍ തെറ്റൊന്നും ചെയ്തിട്ടില്ല, കടുത്ത മാനസിക സമ്മര്‍ദത്തിലാണെന്ന്” ദിലീപ് സന്ദേശത്തില്‍ പറഞ്ഞതായി പ്രോസിക്യൂഷന് വാദിക്കുന്നു. ഇതുപോലെ തന്നെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കും അദ്ദേഹം സന്ദേശങ്ങള്‍ അയച്ചിരുന്നു.
പള്‍സര്‍ സുനിയാണ് പ്രതിയെന്ന് ആദ്യ ദിനം തന്നെ പുറത്തുവന്നതോടെ അന്വേഷണം തനിലേക്കെത്തുമെന്ന ഭയത്താല്‍ ദിലീപ് സന്ദേശങ്ങള്‍ അയച്ചതാണെന്ന് പ്രോസിക്യൂഷന് കോടതിയില്‍ അറിയിച്ചു.
കാവ്യാ മാധവനുമായുള്ള ദിലീപിന്റെ ബന്ധത്തെക്കുറിച്ച് ആക്രമിക്കപ്പെട്ട നടി അന്നത്തെ ഭാര്യയായ മഞ്ജു വാര്യരോട് പറഞ്ഞതിനാല്‍ ദിലീപിന് വൈരാഗ്യം തോന്നിയതാണെന്നും അതാണ് കൃത്യത്തിന് പ്രേരണയെന്നും പ്രോസിക്യൂഷന് വാദിച്ചു.
‘രാമന്’, ‘RUK അണ്ണന്’, ‘മീന്‍’, ‘വ്യാസന്’ തുടങ്ങിയ പേരുകളിലാണ് കാവ്യയുടെ നമ്പറുകള്‍ ദിലീപ് തന്റെ ഫോണില്‍ സേവ് ചെയ്തിരുന്നതെന്നും കോടതി അറിയിച്ചു.
ബലാത്സംഗത്തിന് ക്വട്ടേഷന്‍ നല്‍കിയെന്ന പ്രോസിക്യൂഷന് വാദം പൊലീസിന്റെ ‘കെട്ടുകഥ’ മാത്രമാണെന്നും യാതൊരു തെളിവും ഇതിനെ പിന്തുണയ്ക്കുന്നില്ലെന്നും ദിലീപ് കോടതിയില്‍ വ്യക്തമാക്കി. ആകെ പത്ത് പ്രതികളുള്ള കേസില്‍ എട്ടാം പ്രതിയായ ദിലീപിനെതിരായ വിധി നാളെ പ്രഖ്യാപിക്കപ്പെടും.
-
kerala2 days agoയുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വ്യാജ ചിത്രവുമായി സിപിഎമ്മുകാരുടെ വര്‍ഗീയ പ്രചാരണം; കുറ്റക്കാര്‍ക്കെതിരെ നിയമ നടപടി
-
kerala3 days agoപിഎം ശ്രീ- ജോണ്‍ ബ്രിട്ടാസ് വിവാദം: ‘ഇനിയും എത്ര പാലങ്ങള്‍ വേണോ അത്രയും പാലങ്ങള്‍ ഉണ്ടാക്കും, അതുകൊണ്ട് എന്താണ് കുഴപ്പം?’: എം.വി ഗോവിന്ദന്
-
kerala2 days agoസ്വര്‍ണക്കൊള്ള ഒരു ജനതയുടെ നെഞ്ചിനേറ്റ മുറിവ്
-
health23 hours agoഡയറ്റ് പ്ലാനിങ്ങിലുണ്ടോ? നമുക്കാവശ്യമായ ഭക്ഷണ ശൈലി ഇങ്ങനെ ക്രമീകരിക്കാം
-
kerala3 days agoസംഘടനാപരമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണ മാത്രമേ ഇതുവരെ രാഹുലിന് ഞാന്‍ നല്‍കിയിട്ടുള്ളൂ: ഷാഫി പറമ്പില്‍
-
news1 day agoകടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനം വകുപ്പ് ജീവനക്കാരന് കൊല്ലപ്പെട്ടു
-
GULF3 days agoഒരു മാസം എനിക്ക് അന്നം തന്നവരാണ് KMCC, കൊറോണ കാരണം ജോലി പോയപ്പോൾ അവരാണ് സഹായിച്ചത്: ഡാബ്സി
-
news24 hours agoക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച; തിരുവാഭരണം മോഷണം പോയി

