ന്യൂഡല്‍ഹി: ഇന്ന് വൈകീട്ട് ആറ് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പൗരന്മാര്‍ക്ക് ഒരു സന്ദേശം കൈമാറുമെന്നതിനായി ഇന്ന് വൈകീട്ട് ആറ് മണിക്ക് സംസാരിക്കുമെന്ന് നരേന്ദ്ര മോദി തന്റെ ട്വിറ്ററിലൂടെയാണ് അറിയിച്ചത്.

ഇന്ന് വൈകുന്നേരം ആറ് മണിക്ക് പൗരന്മാര്‍ക്ക് സന്ദേശം നല്‍കുമെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

അതേസമയം, ഏത് വിഷയുമായി ബന്ധപ്പെട്ടാണ് മോദി രാജ്യത്തോട് സംസാരിക്കുകയെന്നത് സംബന്ധിച്ച റിപ്പോര്‍ട്ടുകളൊന്നും ഇതുവരെയും അധികൃതര്‍ പുറത്ത് വിട്ടിട്ടില്ല. നേരത്തെ കൊവിഡുമായി ബന്ധപ്പെട്ട സന്ദേശങ്ങള്‍ നല്‍ക്കാന്‍ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തിരുന്നു.