കുളത്തൂപ്പുഴ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ യുവാവ് രണ്ടാംതവണ പൊലീസ് പിടിയില്‍. കുളത്തൂപ്പുഴ മഠത്തിക്കോണം അനീഷ് ഭവനില്‍ അജിത് (22) ആണ് കഴിഞ്ഞദിവസം കുളത്തൂപ്പുഴ പൊലീസിന്റെ പിടിയിലായത്.

ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ഒരു വര്‍ഷം മുമ്പ് ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചതിന് പോക്‌സോ ചുമത്തി കുളത്തൂപ്പുഴ പൊലീസ് പിടികൂടിയ അജിത് മൂന്നുമാസം മുമ്പാണ് ജാമ്യത്തിലിറങ്ങിയത്.

കഴിഞ്ഞദിവസം വീണ്ടും ഇതേ പെണ്‍കുട്ടിയെ ആളില്ലാത്ത ബന്ധുവീട്ടിലെത്തിച്ച് ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചത് സംബന്ധിച്ച് സമീപവാസികളായ നാട്ടുകാര്‍ നല്‍കിയ രഹസ്യവിവരത്തെ തുടര്‍ന്ന് പൊലീസ് പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.