ബീജിങ്: ഇന്ത്യയില്‍ നിരോധിച്ച പ്രമുഖ മൊബൈല്‍ ഗെയിമായ പബ്ജി ഡൗണ്‍ലോഡ് ചെയ്തവരുടെ എണ്ണം 100 കോടി കടന്നു. പബ്ജി ഗെയിം നിയന്ത്രിക്കുന്ന പ്രമുഖ ചൈനീസ് കമ്പനിയായ ടെന്‍സെന്റാണ് ഇക്കാര്യം അറിയിച്ചത്. ചൈനയ്ക്ക് പുറത്തുള്ള ഡൗണ്‍ലോഡുകളുടെ എണ്ണമാണിത്.

ലോകത്ത് ഏറ്റവും പ്രചാരമുള്ള മൊബൈല്‍ ഗെയിമുകളില്‍ ഒന്നാണ് പബ്ജി. ഡൗണ്‍ലോഡുകളുടെ കാര്യത്തില്‍ ലോകത്ത് മൂന്നാം സ്ഥാനത്താണ് പബ്ജി. കാന്‍ഡി ക്രഷും കിലൂ ഗെയിംസുമാണ് പബ്ജിക്ക് തൊട്ടുമുന്നില്‍.

ഓണ്‍ലൈന്‍ ഗെയിമുകളുമായി ബന്ധപ്പെട്ട് ടെന്‍സെന്റ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. നാലാംപാദത്തില്‍ വരുമാനത്തില്‍ 29 ശതമാനത്തിന്റെ വര്‍ധന ഉണ്ടായതായി കമ്പനി അറിയിച്ചു. മറ്റൊരു ഗെയിമായ ഹോണര്‍ ഓഫ് കിംഗ്‌സും വിജയകരമാണെന്ന് കമ്പനി അറിയിച്ചു. ചൈനയില്‍ ഈ രണ്ടു ഗെയിമുകളാണ് മുന്‍നിരയില്‍.