ജമ്മുകാശ്മീരിലെ കുല്‍ഗാം ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു പട്ടാളക്കാരനും തീവ്രവാദിയും കൊല്ലപ്പെട്ടു. കുല്‍ഗാമിലെ നൗവ് ബാഗ് ജില്ലയില്‍ തീവ്ര വാദികളുണ്ടെന്ന റിപ്പോര്‍ട്ടിനെ തുര്‍ന്ന് നടത്തിയ അന്വേഷണമാണ് ഏറ്റുമുട്ടലില്‍ അവസാനിച്ചത്. സംഭവത്തില്‍ പരിക്കേറ്റ ഒരു പട്ടാള കാരന്‍ ആശുപത്രിയിലാണ്. ചൊവാഴ്ച രാവിലെ ഭീകരുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കുല്‍ഗാം ജില്ലയിലെത്തിയ പട്ടാണക്കാരുടെ സാന്നിദ്യമറിഞ്ഞ ഭീകരവാദികള്‍ പട്ടാണത്തിനു നേരെ വെടിയുത്തിര്‍ക്കുകയായിരുന്നെന്ന് കുല്‍ഗാം ജില്ലാ പൊലീസ് അറിയിച്ചു

അതേസമയം ജമ്മുവിലെ തന്നെ പുല്‍വാല ജില്ലയില്‍ മറ്റൊരു ഏറ്റുമുട്ടല്‍ ഉണ്ടായെങ്കിലും ആരൂം മരിച്ചതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പുല്‍വാലയില്‍ സ്‌പെഷല്‍ ഓപറേഷന്‍ ടീമും സെന്‍ട്രല്‍ റിസര്‍വ്വ് പൊലീസ് ഫോസുമാണ് ഭീകരരെ നേരിട്ടത്.