തിരുവനന്തപുരം: കെഎസ്‌യുവിന്റെ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് നേരെ പൊലീസ് അതിക്രമം. നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.
കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അഭിജിത്തിനും നിരവധി പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. വൈസ് പ്രസിഡന്റ് സ്‌നേഹ ഉള്‍പ്പെടെയുള്ള വനിതാ പ്രവര്‍ത്തര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

സമാധാനപരമായി മാര്‍ച്ച് അവസാനിപ്പിച്ച് തിരിച്ചുപോവാന്‍ നോക്കുന്നതിനിടെയാണ് ആക്രമണമുണ്ടായതെന്ന് കെഎസ്‌യു നേതാക്കള്‍ ആരോപിച്ചു. നെയിം ബോര്‍ഡ് പോലുമില്ലാത്ത പൊലീസുകാരാണ് പ്രവര്‍ത്തകരെ ആക്രമിച്ചത്. അവര്‍ യഥാര്‍ത്ഥ പൊലീസല്ലെന്നും യൂണിഫോം ധരിച്ചെത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണെന്നും നേതാക്കള്‍ പറഞ്ഞു.

പൊലീസ് കെ.എസ്.യു പ്രവര്‍ത്തകരുടെ തലയടിച്ചുപൊട്ടിച്ചു. അഭിജിത്ത് അടക്കമുള്ള കെഎസ്‌യു നേതാക്കള്‍ക്ക് ഗുരുതരമായി പരിക്കേറ്റെന്നും കെഎസ്‌യു നേതാക്കള്‍ പ്രതികരിച്ചു. സെക്രട്ടറിയേറ്റില്‍ നിരാഹാരമിരിക്കുന്ന യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് കെഎസ്‌യു മാര്‍ച്ച് നടത്തിയത്.