india
‘ഞാന് സാറല്ല, പേര് വിളിച്ചാല് മതിയെന്ന് രാഹുല്ഗാന്ധി’; കരഘോഷത്തോടെ വിദ്യാര്ത്ഥികള്

ഡല്ഹി: തന്നെ ‘സര്’ എന്ന് അഭിസംബോധന ചെയ്ത വിദ്യാര്ത്ഥിയെ തിരുത്തി രാഹുല് ഗാന്ധി. തന്നെ ‘സര്’ എന്ന് വിളിക്കേണ്ടെന്നും രാഹുല് എന്ന് വിളിച്ചാല് മതിയെന്നുമായിരുന്നു രാഹുല് പറഞ്ഞത്. അപ്രതീക്ഷിതമായ രാഹുലിന്റെ പ്രതികരണത്തെ നിറഞ്ഞ കയ്യടികളോടെയാണ് വിദ്യാര്ത്ഥി സദസ്സ് ഏറ്റെടുത്തത്.
പുതുച്ചേരി ഭാരതിദാസന് സര്ക്കാര് കോളേജിലെ വിദ്യാര്ത്ഥി സംവാദ പരിപാടിയില് സംസാരിക്കുകയായിരുന്നു രാഹുല്. ചോദ്യം ചോദിക്കുന്നതിനിടെയാണ് രാഹുലിനെ വിദ്യാര്ത്ഥിനികളിലൊരാര് സര് എന്ന് വിളിച്ചത്. എന്നാല് ‘എന്റെ പേര് രാഹുല് എന്നാണ്, അങ്ങനെ വിളിച്ചാല് മതിയാവും. നിങ്ങള്ക്ക് നിങ്ങളുടെ പ്രിന്സിപ്പാളിനേയോ അധ്യാപകരേയോ അങ്ങനെ വിളിക്കാം. പക്ഷെ, എന്ന രാഹുല് എന്ന് വിളിക്കുക’ രാഹുലിന്റെ വാക്കുകളെ ദീര്ഘനേരത്തെ കയ്യടികളോടെയാണ് സദസ്സ് സ്വാഗതം ചെയ്തത്.
‘എന്നാല് നിങ്ങളെ ഞാന് രാഹുല് അണ്ണാ എന്ന് വിളിക്കട്ടേ?’ വിദ്യാര്ത്ഥിയുടെ അടുത്ത ചോദ്യം ഇങ്ങനെയായിരുന്നു. ‘അത് നല്ലതാണ്, അങ്ങനെ വിളിച്ചോളൂ’ എന്ന രാഹുലിന്റെ മറുപടിയും കയ്യടികളോടെ വിദ്യാര്ത്ഥികള് സ്വീകരിച്ചു. ഓട്ടോഗ്രാഫ് വാങ്ങാനെത്തിയ പെണ്കുട്ടിയെ ചേര്ത്തുപിടിച്ച് ഫോട്ടോയെടുക്കുന്ന രാഹുലിന്റെ ദൃശ്യങ്ങളും നേരത്തെ പുറത്തുവന്നിരുന്നു.
india
വോട്ടു ചോരിയാണ് ഇപ്പോഴത്തെ പ്രധാന വിഷയം, പ്രധാനമന്ത്രിയുടെ മണിപ്പൂര് സന്ദര്ശനമല്ല; രാഹുല് ഗാന്ധി
രണ്ടു വര്ഷം മുമ്പ് സംസ്ഥാനത്ത് വംശീയ അക്രമം പൊട്ടിപ്പുറപ്പെട്ടതിനുശേഷം പ്രധാനമന്ത്രിയുടെ മണിപ്പൂരിലേക്കുള്ള ആദ്യ സന്ദര്ശനമാണിത്.

വോട്ടു ചോരിയാണ് ഇപ്പോള് രാജ്യത്തിന്റെ മുന്നിലുള്ള പ്രധാന വിഷയം, അല്ലാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണിപ്പൂര് സന്ദര്ശനമല്ലെന്ന് കോണ്ഗ്രസ് നേതാവ് രാഹുല് ഗാന്ധി. എല്ലായിടത്തും ആളുകള് ‘വോട്ട് ചോര്’ മുദ്രാവാക്യം ഉയര്ത്തിക്കൊണ്ടിരിക്കുകയാണെന്നും ഗുജറാത്തിലെ ജുനഗഢ് ജില്ലയിലെ കേശോദ് വിമാനത്താവളത്തില് മോദിയുടെ മണിപ്പൂര് സന്ദര്ശനത്തെക്കുറിച്ച് മാധ്യമപ്രവര്ത്തകര് അന്വേഷിച്ചപ്പോള് രാഹുല് ഗാന്ധി പ്രതികരിച്ചു.
ഏറെക്കാലമായി മണിപ്പൂര് പ്രശ്നത്തിലാണ്. ഇപ്പോഴാണ് പ്രധാനമന്ത്രി കലാപബാധിത സംസ്ഥാനത്തേക്ക് പോവാന് തീരുമാനിച്ചത്. അതൊരു വലിയ കാര്യമല്ല. രണ്ടു വര്ഷം മുമ്പ് സംസ്ഥാനത്ത് വംശീയ അക്രമം പൊട്ടിപ്പുറപ്പെട്ടതിനുശേഷം പ്രധാനമന്ത്രിയുടെ മണിപ്പൂരിലേക്കുള്ള ആദ്യ സന്ദര്ശനമാണിത്.
india
ഡല്ഹിക്കുശേഷം മുംബൈ ഹൈക്കോടതിക്കും ഇമെയില് ബോംബ് ഭീഷണി
ഉച്ചയ്ക്ക് ഏകദേശം 1 മണിയോടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. പിന്നാലെ ജീവനക്കാരുള്പ്പെടെയുള്ളവരെ അടിയന്തരമായി കോടതിയില് നിന്നൊഴിപ്പിച്ചു.

ന്യൂഡല്ഹി: ഡല്ഹിക്ക് പിന്നാലെ മുംബൈ ഹൈക്കോടതിയിലും ഇമെയില് വഴി ബോംബ് ഭീഷണി. ഉച്ചയ്ക്ക് ഏകദേശം 1 മണിയോടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. പിന്നാലെ ജീവനക്കാരുള്പ്പെടെയുള്ളവരെ അടിയന്തരമായി കോടതിയില് നിന്നൊഴിപ്പിച്ചു.
ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്. വ്യാജ ഭീഷണിയാകാമെന്നതാണ് പ്രാഥമിക നിഗമനം. പൊലീസ് ഡെപ്യൂട്ടി കമീഷണര് പ്രവീണ് മുണ്ഡെ അടക്കമുള്ള ഉദ്യോഗസ്ഥര് സ്ഥലത്തെത്തി മേല്നോട്ടം വഹിച്ചു. ഇതിനുമുമ്പ് ഇസ്കോണ് ടെമ്പിളടക്കമുള്ളവക്ക് നേരെ നിരവധി തവണ ബോംബ് ഭീഷണി ലഭിച്ചിരുന്നതായി ഉദ്യാഗസ്ഥര് അറിയിച്ചു.
രാവിലെ ഡല്ഹി ഹൈക്കോടതിയിലും ഇമെയില് വഴി ബോംബ് ഭീഷണി ലഭിച്ചിരുന്നു. തുടര്ന്ന് ബോംബ് സ്ക്വാഡ് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായിരുന്നില്ല. ഡല്ഹി ഹൈക്കോടതി ഉടന് പൊട്ടിത്തെറിക്കുമെന്നും 1998ലെ കോയമ്പത്തൂര് സ്ഫോടനം പാറ്റ്നയില് പുനരാവര്ത്തിക്കുമെന്നും, ഉദയനിധി സ്റ്റാലിന്റെ മകന് ഇമ്പ നിധിക്കെതിരെ ആസിഡാക്രമണം നടത്തുമെന്നുമാണ് ഭീഷണി സന്ദേശത്തിലുണ്ടായിരുന്നത്.
india
നേപ്പാള് സംഘര്ഷം; മരണം 51 ആയി
പ്രതിഷേധക്കാര്ക്ക് നേരെ പൊലീസ് നടത്തിയ വെടിവെപ്പിലും സംഘര്ഷത്തിനിടയിലെ വിവിധ അപകടങ്ങളിലും മരിച്ചവരുടെ കണക്കുകളാണ് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടത്. മരിച്ചവരില് ഒരാള് ഇന്ത്യക്കാരിയുമാണ്.

കാഠ്മണ്ഡു: നേപ്പാളിലെ സംഘര്ഷത്തില് മരണം 51 ആയി ഉയര്ന്നു. പ്രതിഷേധക്കാര്ക്ക് നേരെ പൊലീസ് നടത്തിയ വെടിവെപ്പിലും സംഘര്ഷത്തിനിടയിലെ വിവിധ അപകടങ്ങളിലും മരിച്ചവരുടെ കണക്കുകളാണ് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടത്. മരിച്ചവരില് ഒരാള് ഇന്ത്യക്കാരിയുമാണ്. മൃതദേഹങ്ങളുടെ പോസ്റ്റ്മോര്ട്ടം പൂര്ത്തിയാക്കി ത്രിഭുവന് യൂണിവേഴ്സിറ്റി ടീച്ചിങ് മെഡിക്കല് കോളജ് മോര്ച്ചറിയില് സൂക്ഷിച്ചിരിക്കുകയാണ്.
സംഘര്ഷത്തെ തുടര്ന്ന് ജയിലുകളില് നിന്ന് രക്ഷപ്പെട്ട 12,500-ലധികം തടവുകാരെ കണ്ടെത്താന് പൊലീസ് ഊര്ജിത തിരച്ചില് തുടരുന്നു. കാഠ്മണ്ഡു താഴ്വരയില് പൊലീസ് വ്യാപകമായ തിരച്ചില് ആരംഭിച്ചു.
അതേസമയം, നേപ്പാളിന്റെ ഇടക്കാല പ്രധാനമന്ത്രിയായി മുന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സുശീല കര്ക്കി ആയേക്കുമെന്ന സൂചനകള് പുറത്തുവന്നു. പ്രതിഷേധിക്കുന്ന ജെന്സി വിഭാഗമാണ് കര്ക്കിയുടെ പേര് മുന്നോട്ടുവച്ചത്. 2016 ജൂലൈ മുതല് 2017 ജൂണ് വരെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്ത് പ്രവര്ത്തിച്ച കര്ക്കി, ജുഡീഷ്യറിയിലെ അഴിമതിക്കെതിരെ കൈക്കൊണ്ട കര്ശന നിലപാടുകള്കൊണ്ട് അറിയപ്പെട്ടിരുന്നു.
-
india2 days ago
ആസാമില് കുടിയേറ്റ പുറത്താക്കല് നിയമം നടപ്പാക്കും; പൗരത്വം തെളിയിക്കാന് 10 ദിവസത്തെ സമയം: മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്മ്മ
-
india2 days ago
ഖത്തര് അമീറുമായി സംസാരിച്ച് പ്രധാനമന്ത്രി; ദോഹയിലെ ഇസ്രാഈല് ആക്രമണത്തെ അപലപിച്ചു
-
News2 days ago
ഇലോൺ മസ്കിനെ പിന്തള്ളി ലോകത്തിലെ ഏറ്റവും വലിയ ധനികനായി ലാറി എലിസണ്
-
kerala2 days ago
മലപ്പുറം ജില്ലാ കെ.എം.സി.സി ജൽസെ മീലാദ് സംഘടിപ്പിച്ചു
-
News2 days ago
നേപ്പാളിലെ ജെന് സി പ്രക്ഷോഭം; മുന് ചീഫ് ജസ്റ്റിസ് സുശീല കര്ക്കിയെ ഇടക്കാല പ്രധാനമന്ത്രിയായി നിര്ദേശിച്ച് പ്രതിഷേധക്കാര്
-
india2 days ago
‘ചൈനയ്ക്കും ഇന്ത്യയ്ക്കും 100% തീരുവ ചുമത്തണം’; യൂറോപ്യന് യൂണിയനോട് ട്രംപ്
-
india2 days ago
രാജ്യവ്യാപകമായി വോട്ടര്പട്ടിക പ്രത്യേക പുനഃപരിശോധന ഒക്ടോബറില് ആരംഭിച്ചേക്കും
-
kerala2 days ago
സിഎച്ച്-പ്രതിഭ ക്വിസ്