Connect with us

Culture

സാകിര്‍ നായികിന്റെ ട്രസ്റ്റിനെതിരായ കേസ് അവസാനിപ്പിച്ചു

Published

on

ന്യൂഡല്‍ഹി: ഇസ്‌ലാമിക മതപ്രഭാഷകന്‍ ഡോ.സാകിര്‍ നായികിന്റെ നിയന്ത്രണത്തിലുള്ള ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനെതിരായ (ഐആര്‍എഫ്) കേസ് മുംബൈ പൊലീസ് അവസാനിപ്പിച്ചു. സാമ്പത്തിക ഇടപാട് സംബന്ധിച്ച് രേഖാമൂലം ആരും പരാതി നല്‍കാത്തതിനെത്തുടര്‍ന്നാണ് ട്രസ്റ്റിനെതിരായ അന്വേഷണം അവസാനിപ്പിക്കാന്‍ പൊലീസ് തീരുമാനിച്ചത്. മഹാരാഷ്ട്ര ആഭ്യന്തര മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് ഇക്കാര്യം പുറത്തുവിട്ടത്.
ധാക്കയിലുണ്ടായ സ്‌ഫോടനം നായികിന്റെ പ്രസംഗത്തിന്റെ സ്വാധീനത്തിലാണെന്ന ആരോപണമുയര്‍ന്നിരുന്നു. ഇതിന്റെ അന്വേഷണ ഘട്ടത്തില്‍ നായിക്കിന്റെ ബാങ്ക് അക്കൗണ്ടുകളിലേക്ക് വിദേശത്തു നിന്ന് 60 കോടി രൂപയുടെ നിക്ഷേപം നടന്നതായും കണ്ടെത്തി. ഈ സാഹചര്യത്തിലാണ് ട്രസ്റ്റിന്റെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ഇടയായത്. എന്നാല്‍ പരാതികളൊന്നും ലഭിക്കാത്തതിനെത്തുടര്‍ന്ന് കേസ് അവസാനിപ്പിക്കുകയായിരുന്നു. അതേസമയം ട്രസ്റ്റ് വിദേശ ഫണ്ട് സ്വീകരിക്കുന്നതിനുള്ള ലൈസന്‍സ് റദ്ദാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി ആഭ്യന്തരമന്ത്രാലയം ട്രസ്റ്റിന് നോട്ടീസയച്ചിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

ഷെയിന്‍ നിഗം നായകനായ ‘ഹാല്‍’ സിനിമാ സെറ്റില്‍ ആക്രമണം

സിനിമയ്ക്കുവേണ്ടി വാടകയ്‌ക്കെടുത്ത ബൈക്കിന്റെ വാടകയുമായി ബന്ധപ്പെട്ടാണ് തര്‍ക്കമുണ്ടായത്.

Published

on

മലാപറമ്പ് സിനിമാ സെറ്റില്‍ ഗുണ്ടാ ആക്രമണം. സിനിമയ്ക്കുവേണ്ടി വാടകയ്‌ക്കെടുത്ത ബൈക്കിന്റെ വാടകയുമായി ബന്ധപ്പെട്ടാണ് തര്‍ക്കമുണ്ടായത്. ഇന്നലെ രാത്രിയാണ് അഞ്ചംഗ സംഘം സിനിമാ സെറ്റിലെത്തി ആക്രമിച്ചത്. പ്രൊഡക്ഷന്‍ മാനേജര്‍ ടിടി ജിബു ഉള്‍പ്പെടെ നിരവധിപേര്‍ക്ക് പരിക്കേറ്റു. ഷെയിന്‍ നിഗം നായകനായ ‘ഹാല്‍’ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ അഞ്ച് പേര്‍ക്കെതിരെ നടക്കാവ് പൊലീസ് കേസെടുത്തു.

ജിബുവിനെ കത്തികൊണ്ട് കുത്തി മര്‍ദുക്കുകയായിരുന്നു. പരിക്കേറ്റ ജിബു ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ അന്വേഷണം പുരോഗിമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

Continue Reading

Film

സിനിമ നയരൂപീകരണ സമിതിയില്‍ നിന്നും ബി ഉണ്ണികൃഷ്ണന്‍ രാജിവെച്ചു

ഫെഫ്ക ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ സമിതിയോഗത്തില്‍ പങ്കെടുക്കേണ്ടതുക്കൊണ്ടാണ് രാജിവെക്കുന്നതെന്ന് ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി.

Published

on

സിനിമ നയരൂപീകരണ സമിതിയില്‍ നിന്നും സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ രാജിവെച്ചു. ഫെഫ്ക ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ സമിതിയോഗത്തില്‍ പങ്കെടുക്കേണ്ടതുക്കൊണ്ടാണ് രാജിവെക്കുന്നതെന്ന് ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി. സമിതിയുടെ അടുത്ത ചര്‍ച്ച ഫെഫ്‌കെയുമായാണ്. അതില്‍ ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ പങ്കെടുത്ത് അഭിപ്രായം പറയാനാണ് ഫെഫ്ക നിര്‍ദേശിച്ചിരിക്കുന്നത്.

റെഗുലേറ്ററി അതോറിറ്റി മാത്രമല്ലാതെ സംഘടനയുമായി ബന്ധപ്പെട്ട് ഒരുപാട് ആവശ്യങ്ങളുണ്ടെന്നും നയരൂപീകരണ സമിതി അംഗമായിരുന്നാല്‍ തനിക്ക് അതിന് കഴിയില്ലെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു. അതേസമയം തന്നെ സിനിമ നയരൂപീകരണ സമിതി അംഗമായി തിരഞ്ഞെടുത്തതില്‍ സര്‍ക്കാരിനോട് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സമിതില്‍ നിന്ന് ബി ഉണ്ണികൃഷ്ണനെ മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സംവിധായകന്‍ വിനയന്‍ ഹൈകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. തൊഴില്‍ നിഷേധത്തിന് കോംപറ്റീഷന്‍ കമ്മീഷന്‍ പിഴയിട്ട വ്യക്തിയെ സമിതിയില്‍ ഉള്‍പ്പെടുത്തരുതെന്ന് വിനയന്‍ ഹര്‍ജിയില്‍ പറഞ്ഞിരുന്നു.

Continue Reading

Film

സിനിമയില്‍ ലൈംഗികാതിക്രമം ഉണ്ട്; ഫെഫ്ക

സ്ത്രീകള്‍ ലൈംഗികാതിക്രമം തുറന്ന് പറയാന്‍ തയ്യാറായതില്‍ ഡബ്ല്യുസിസിക്ക് നിര്‍ണ്ണായക പങ്കുണ്ടെന്ന് സംഘടന പറഞ്ഞു.

Published

on

സിനിമയില്‍ ലൈംഗികാതിക്രമം ഉണ്ടെന്ന് സിനിമാ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക. സ്ത്രീകള്‍ ലൈംഗികാതിക്രമം തുറന്ന് പറയാന്‍ തയ്യാറായതില്‍ ഡബ്ല്യുസിസിക്ക് നിര്‍ണ്ണായക പങ്കുണ്ടെന്ന് സംഘടന പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചവരുടെ പേര് പുറത്തുവിടണമെന്ന ആവശ്യം ഉന്നയിച്ച ഫെഫ്ക കമ്മിറ്റിയെ വിമര്‍ശിച്ചുക്കൊണ്ടും രംഗത്തുവന്നു. റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചവരുടെ പേരുകള്‍ പുറത്തുവിട്ടില്ലെങ്കില്‍ നിയമ വഴി തേടും.

15 അംഗ പവര്‍ഗ്രൂപ്പിന്റെ പേര് പുറത്തുവിടണം. ഇതൊരു നരേഷനാണെന്നാണ് സംശയം. കമ്മിറ്റിക്ക് നേരെ ഇത് പ്ലാന്റ് ചെയ്തതാണെന്നും ഫെഫ്ക ആരോപിച്ചു.അതേസമയം സിനിമയില്‍നിന്നും വിലക്കിയെന്ന നടി പാര്‍വ്വതി തിരുവോത്തിന്റെ ആരോപണം തെറ്റാണെന്ന് ഫെഫ്ക കൂട്ടിച്ചേര്‍ത്തു. പ്രോജക്ടുകളുമായി സമീപിക്കുമ്പോള്‍ പല കാരണങ്ങളാല്‍ സിനിമ ചെയ്യാന്‍ അവര്‍ തയ്യാറായില്ലെന്നും സംഘടന വ്യക്തമാക്കി.

Continue Reading

Trending