തിരുവനന്തപുരം: വടക്കാഞ്ചേരി പീഡനക്കേസിലെ ഇരയുടെ പേര് വെളിപ്പെടുത്തിയ നടപടിക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍. തൃശൂര്‍ ജില്ലാ സെക്രട്ടറി കെ രാധാകൃഷ്ണന്‍ പീഡനക്കേസിലെ ഇരയുടെ പേര് പരസ്യമായി പറഞ്ഞിരുന്നു. ഇതിനെതിരെ കൊടിയേരിയും പ്രതികരിക്കുകയായിരുന്നു കൊടിയേരി.

പീഡനക്കേസ് ഇരയുടെ പേര് പറയരുതായിരുന്നു. ഇക്കാര്യത്തില്‍ യച്ചൂരി പറഞ്ഞതാണ് പാര്‍ട്ടി നിലപാട്. ഇതിനപ്പുറം ഒരു നിലപാട് സംസ്ഥാന നേതൃത്വത്തിനില്ലെന്നും കൊടിയേരി പറഞ്ഞു. രാധാകൃഷ്ണന്‍ പരസ്യമായി പേര് പറഞ്ഞത് ശരിയായില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടരി സീതാറാം യെച്ചൂരി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പേര് പറഞ്ഞ സംഭവം അനുവദിക്കാനാവില്ലെന്ന് യച്ചൂരിയും സംഭവത്തില്‍ രാധാകൃഷ്ണന്‍ മാപ്പു പറയണമെന്ന് വൃന്ദ കാരാട്ടും പറഞ്ഞു.

രാധാകൃഷ്ണന്‍ കുഴപ്പം കാട്ടി എന്ന തരത്തിലാണ് വാര്‍ത്തകള്‍ വരുന്നത്. ഇത് യഥാര്‍ത്ഥ പ്രശ്‌നങ്ങളെ വഴിതിരിച്ചുവിടുന്നു. ഗുണ്ടാ ക്വട്ടേഷന്‍ കേസില്‍ സക്കീര്‍ ഹുസൈന്റെ പങ്കിനെപ്പറ്റി പാര്‍ട്ടി അന്വേഷണം നടത്തുന്നുണ്ട്. തെറ്റു ചെയ്യുന്നവര്‍ക്ക് സിപിഎമ്മില്‍ സംരക്ഷണം കിട്ടില്ല. ഒരു സിപിഎം പ്രവര്‍ത്തകനും സര്‍ക്കാരിന്റെ പ്രത്യേക പരിഗണന വേണ്ടെന്നും കൊടിയേരി പറഞ്ഞു.