Connect with us

kerala

ആര്‍.എസ്.എസിനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടവര്‍ക്കെതിരെ പോലീസ് കേസ്

യുവാക്കളെ വാളെടുക്കാന്‍ പ്രേരിപ്പിക്കുന്ന തില്ലങ്കേരിയുടെ പ്രസംഗം ഷെയര്‍ ചെയ്താല്‍ കേസെടുക്കുന്ന പോലീസ് വാളെടുക്കാന്‍ പ്രേരിപ്പിക്കുന്ന പ്രസംഗത്തിനെതിരെ ഇതുവരെ കേസെടുത്തിട്ടില്ല.

Published

on

കേരളം ഭരിക്കുന്നത് ആര്‍.എസ്.എസ് ആണോ എന്നു പോലും സംശയിക്കുന്ന തരത്തില്‍ ആര്‍.എസ്.എസ്സിനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടവരെ വേട്ടയാടി പോലീസ്. തൊണ്ണൂറോളം പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നാണ് വിവരം. അറസ്റ്റ് ചെയ്തവരില്‍ ചിലരെ റിമാന്റ് ചെയ്തിട്ടുണ്ട്. നിരവധി പേരുടെ ഫോണുകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. ആര്‍എസ്എസ് നേതാവായ വത്സന്‍ തില്ലങ്കേരിക്കെതിരായ പോസ്റ്റുകളാണ് പിണറായി പോലീസിനെ പ്രകോപിപ്പിച്ചത്. സോഷ്യല്‍ മീഡീയയില്‍ ആഭ്യന്തര മന്ത്രി പിണറായിയോ അതോ തില്ലങ്കേരിയോ എന്ന ആശങ്ക പലരും ഉന്നയിക്കുമ്പോള്‍ തന്നെയാണ് ഈ നടപടി.

യുവാക്കളെ വാളെടുക്കാന്‍ പ്രേരിപ്പിക്കുന്ന തില്ലങ്കേരിയുടെ പ്രസംഗം ഷെയര്‍ ചെയ്താല്‍ കേസെടുക്കുന്ന പോലീസ് വാളെടുക്കാന്‍ പ്രേരിപ്പിക്കുന്ന പ്രസംഗത്തിനെതിരെ ഇതുവരെ കേസെടുത്തിട്ടില്ല. ആരുടെയും പരാതിയില്ലാതെ പൊലീസ് സൈബര്‍ സെല്‍ നേരിട്ടാണ് ആര്‍.എസ്.എസ് വിരുദ്ധ പോസ്റ്റുകള്‍ കണ്ടെത്തുന്നത്. സൈബര്‍ സെല്‍ അധികൃതര്‍ ഫേസ്ബുക്ക് പോസ്റ്റുകള്‍ പരിശോധിച്ച ശേഷം കേസെടുക്കാന്‍ നിര്‍ദേശം നല്‍കുകയാണ് ചെയ്യുന്നത്. ആര്‍.എസ്.എസിനെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ കേസെടുക്കുന്ന വിചിത്രമായ ആചാരം കേരളം ഭരിക്കുന്നവര്‍ അറിഞ്ഞിട്ടില്ല. പോലീസില്‍ ആര്‍.എസ്.എസ് സ്വാധീനമുണ്ട് എന്ന് പറഞ്ഞ് നിലവിളിക്കുകയല്ലാതെ സി.പി.എം നേതൃത്വവും കാര്യമായ ഇടപെടലുകള്‍ നടത്തുന്നില്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

തെരഞ്ഞെടുപ്പ് ആരവങ്ങള്‍ക്കിടയിലും പോരാട്ട നായകന്‍ സീതിഹാജിയുടെ 34-ാം ഓര്‍മദിനം

ചിരിയും ചിന്തയും ഒരുപോലെ കോര്‍ത്തിണക്കിയ ഏറനാടന്‍ശൈലിയിലൂടെ നിയമസഭക്ക് അകത്തും പുറത്തും അദ്ദേഹം നടത്തിയ ഇടപെടലുകള്‍ എന്നും പ്രസക്തമാണ്.

Published

on

സാദിഖലി കൈനോട്ട് കാവനൂര്‍

രാഷ്ട്രീയ കേരളം ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലേക്ക് അ ടുക്കുമ്പോള്‍ മുസ്ലിം ലീഗിന്റെ സമുന്നതനായ നേതാവും മികച്ച നിയമസഭാ സാമാജികനും ഒമ്പതാം കേരള നിയമസഭയില്‍ ചീഫ് വിപ്പുമായിരുന്ന സീതി ഹാജിയുടെ ഓര്‍മകള്‍ക്ക് 34 വര്‍ഷം പൂര്‍ത്തിയാകുന്നു. ചിരിയും ചിന്തയും ഒരുപോലെ കോര്‍ത്തിണക്കിയ ഏറനാടന്‍ശൈലിയിലൂടെ നിയമസഭക്ക് അകത്തും പുറത്തും അദ്ദേഹം നടത്തിയ ഇടപെടലുകള്‍ എന്നും പ്രസക്തമാണ്. ചീഫ് വിപ്പ് ആയിരിക്കെ അര്‍ബുദ ബാധയെ തുടര്‍ന്ന് 1991 ഡിസം ബര്‍ അഞ്ചിന് വിന് തിരുവനന്തപുരത്ത് വച്ചായിരുന്നു അന്ത്യം

സീതി ഹാജി തന്റെ രാഷ്ട്രീയ ജീവിതത്തില്‍ ആദ്യമായി തെരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങിയത് ഒതായിയിലായിരുന്നു. മുപ്പത്തി രണ്ടാമത്തെ വയസില്‍ 1977ല്‍ കൊണ്ടോട്ടി മണ്ഡലത്തില്‍ നിന്നും നിയമ സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. മൂന്ന് തവണ ഇതേ മണ്ഡലത്തില്‍ നിന്നും നിയമസഭാഗംമായി പിന്നീട് താനൂരില്‍ നിന്നാണ് നിയമ സഭഅംഗമായത്.

ഗവ:ചീഫ് വിപ്പായി അധികാര മേറ്റു ശേഷം സീതി ഹാജി അവസാനമായി ഔദ്യോഗികമായി പങ്കെടുത്തത് തന്റെ നാടായ എടവണ്ണയിലെ സ്വപ്ന സാക്ഷാത്കാരമായിരുന്ന പാലത്തിനു തറക്കല്ലിടല്‍ കര്‍മത്തിനായിരുന്നു. സീതി ഹാജിയുടെ വലിയ മോഹമായിരുന്നു എടവണ്ണ പാലം നിയമ സഭക്കകത്തും പുറത്തും ഈ പാലം യാഥാര്‍ഥ്യമാക്കുന്നതിനായി അദ്ദേഹം വാദിക്കുകയും പരിശ്രമിക്കുകയും ചെയ്തിരുന്നു. ഐക്യമുന്നണി അധികാരത്തില്‍ വന്നപ്പോള്‍ അദ്ദേഹം വീണ്ടും ഈ ആവശ്യം ബന്ധപ്പെട്ടവരുടെ മുമ്പില്‍ അവതരിപ്പിച്ചു. അന്ന ഇടത്തെ മുഖ്യമന്ത്രി കരുണാകരനോട് പാലത്തിന്റെ കാര്യത്തില്‍ പ്രത്യേക താല്‍പര്യം കാണിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.

1991 ഒക്ടോബര്‍ 20ന് ഈ പാലത്തിന് തറക്കല്ലിടിക്കാന്‍ സിതി ഹാജിക്കു കഴിഞ്ഞു. പാലത്തിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി കരുണാകരന്റെ കൈകൊണ്ടു തന്നെ ആകണമെന്ന നിര്‍ബന്ധം സീതിഹാജിക്കുണ്ടായിരുന്നു. പാലത്തിന്റെ മോഹം മനസില്‍ വെച്ച് രോഗാവസ്ഥയില്‍ കഴിയുമ്പോഴും മുഖ്യമന്ത്രിയുടെ ഒഴിവിനുവേണ്ടി പരിപാടി ഒന്നിലേറെ തവണ മാറ്റിവക്കാനും അദ്ദേഹം സന്നദ്ധനായി ആദ്യമായി താന്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ഒതായിയിലെത്താന്‍ അരിക്കോട്-മൂര്‍ക്കനാട് വഴി 25 കി ലോമീറ്റര്‍ യാത്ര ചെയ്യണമായിരുന്നു. പാലം വന്നതോടെ ഇത് മൂന്നു കിലോ മീറ്ററായി ചുരുങ്ങി. 145 ലക്ഷം രൂപ ചെലവുവരുന്ന പാലം പൂര്‍ത്തിയാകുന്നതു കാണാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല.

അക്കാലത്ത് വികസനരംഗത്ത് എടവണ്ണയിലെ ഏറ്റവും ചെലവ കൂടിയ അദ്ദേഹത്തിന്റെ സ്മാരകമാകും പണി തീര്‍ത്ത ഈ പാലം. അതുകൊണ്ട് തന്നെ അതിന് അദ്ദേഹത്തിന്‍ന്റെ നല്ല ഓര്‍മകള്‍ സമ്മാനിച്ചു കൊണ്ട് സീതിഹാജി പാലം എന്ന് ഇതിന് നാമ കരണം ചെയ്തത്.

 

Continue Reading

crime

പാലക്കാട് നഗരമധ്യത്തില്‍ ദുർഗന്ധം പരത്തി കവറില്‍ പൊതിഞ്ഞനിലയില്‍ മനുഷ്യന്റെ തലയോട്ടിയും അസ്ഥികളും

Published

on

പാലക്കാട്: പ്ലാസ്‌റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ മനുഷ്യന്റെ തലയോട്ടിയും അസ്ഥികളും കണ്ടെത്തി. നഗരമദ്ധ്യത്തിലുള്ള മാതാ കോവിൽ പള്ളിക്ക് മുൻവശത്തെ മാലിന്യക്കൂമ്പാരത്തിന് സമീപത്ത് നിന്നാണ് ഉപേക്ഷിച്ച നിലയിൽ ശരീരാവശിഷ്‌ടങ്ങൾ കണ്ടെത്തിയത്.
വ്യാഴാഴ്ച നഗരസഭയിലെ ശുചീകരണത്തൊഴിലാളികളാണ് തലയോട്ടി അടക്കമുള്ള ഭാഗങ്ങള്‍ ആദ്യം കണ്ടത്. രണ്ടുദിവസമായി ഈ ഭാഗത്തുനിന്ന് രൂക്ഷമായ ദുർഗന്ധം അനുഭവപ്പെട്ടിരുന്നതായി തൊഴിലാളികള്‍ പറഞ്ഞു. തുടര്‍ന്ന് രാവിലെ പരിശോധിച്ചപ്പോഴാണ് തലയോട്ടിയും എല്ലുകളും കണ്ടെത്തിയത്.
തലമുടി അടക്കമുള്ള ശരീരഭാഗങ്ങള്‍ പൂര്‍ണമായി അഴുകാത്തനിലയിലാണ് കണ്ടെത്തിയത്. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. വിരലടയാള-ഫൊറന്‍സിക് വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തും. ശേഷം വിശദമായ ശാസ്ത്രീയപരിശോധനയ്ക്കായി കണ്ടെടുത്ത ശരീരഭാഗങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റും.
രണ്ടുദിവസമായി പ്രദേശത്ത് ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് പരിശോധന നടത്തിയപ്പോഴാണ് തലയോട്ടിയും എല്ലുകളും കണ്ടെത്തിയത്. ശരീരഭാഗങ്ങളുടെ കാലപ്പഴക്കം, ഡിഎൻഎ ഉൾപ്പെടെയുള്ളവ കണ്ടെത്തുന്നതിനുള്ള ശാസ്‌ത്രീയ പരിശോധനകൾ ഉടൻ നടക്കും.
Continue Reading

kerala

പിഎം ശ്രീ- ജോണ്‍ ബ്രിട്ടാസ് വിവാദം: ‘ഇനിയും എത്ര പാലങ്ങള്‍ വേണോ അത്രയും പാലങ്ങള്‍ ഉണ്ടാക്കും, അതുകൊണ്ട് എന്താണ് കുഴപ്പം?’: എം.വി ഗോവിന്ദന്‍

Published

on

തൃശൂർ: പിഎം ശ്രീയില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്കിടയില്‍ ജോണ്‍ ബ്രിട്ടാസ് പാലമായെന്ന പ്രസ്താവനയില്‍ ഇനിയും എത്ര പാലങ്ങള്‍ വേണോ അത്രയും പാലങ്ങള്‍ ഉണ്ടാക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ഫെഡറല്‍ സംവിധാനത്തിന്റെ ഭാഗമായി ചെയ്യേണ്ട കാര്യങ്ങള്‍ കേന്ദ്രം ചെയ്യുന്നില്ല. തൃശൂരില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ ഒന്നാകെ ഇളക്കിമറിച്ച പിഎം ശ്രീ വിവാദത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഇടയില്‍ പാലമായി പ്രവര്‍ത്തിച്ചത് ജോണ്‍ ബ്രിട്ടാസ് എംപിയാണെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വിദ്യാഭ്യാസമന്ത്രി ശിവന്‍കുട്ടിയോടൊപ്പം പലതവണ താന്‍ കേന്ദ്രമന്ത്രിയെ കാണാന്‍ പോയിട്ടുണ്ടെന്ന് ബ്രിട്ടാസ് സമ്മതിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ സര്‍ക്കാരിനും ബ്രിട്ടാസിനുമെതിരെ കനത്ത പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.

ശബരിമല സ്വര്‍ണക്കൊള്ളയിലെ അന്വേഷണത്തെ കുറിച്ചുള്ള ചോദ്യത്തിന് അന്വേഷണറിപ്പോര്‍ട്ട് പുറത്തുവന്നാല്‍ തങ്ങള്‍ കടുത്ത നിലപാട് എടുക്കുമെന്നായിരുന്നു ഗോവിന്ദന്റെ മറുപടി. ഒ. രാജഗോപാലും സുരേഷ്‌ഗോപിയും ജയിച്ചത് കോണ്‍ഗ്രസിന്റെ വോട്ട് കിട്ടിയിട്ടാണെന്നും നേമത്ത് മത്സരിച്ചാല്‍ രാജീവ് ചന്ദ്രശേഖര്‍ തോറ്റുതുന്നംപാടുമെന്നും എം.വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending