മഡ്ഗാവ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ ഒന്നാം സ്ഥാനം ഉറപ്പിക്കാന്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് ശക്തരായ മുംബൈ സിറ്റി എഫ്.സിയുമായി. പതിനൊന്ന് മല്‍സരങ്ങളില്‍ പത്തിലും തോല്‍വിയറിയാതെ മുന്നേറുന്നവരാണ് ബ്ലാസ്‌റ്റേഴ്‌സ്. നിലവില്‍ 11 മല്‍സരങ്ങളില്‍ നിന്ന് 20 പോയന്റാണ് സമ്പാദ്യം. ഇരുവരും ആദ്യം കണ്ട മല്‍സരത്തില്‍ മൂന്ന് ഗോളിന് ബ്ലാസ്‌റ്റേഴ്‌സ് വിജയിച്ചിരുന്നു. ഇതേ വിജയം ആവര്‍ത്തിക്കാനാണ് ഇവാന്‍ വുകുമനോവിച്ചിന്റെ സംഘം ശ്രമിക്കുക.