തിരുവനന്തപുരം: കേരളാ പൊലീസില്‍ രാഷ്ട്രീയ അതിപ്രസരമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. പൊലീസ് അസോസിയേഷന്‍ സമ്മേളനങ്ങളിലെ നടപടികള്‍ ചൂണ്ടിക്കാട്ടിയാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റക്ക് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ഇന്റലിജന്‍സ് കൈമാറി.
റിപ്പോര്‍ട്ട് അടിയന്തരമായി പരിഗണിക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നുണ്ട്.

പൊലീസ് അസോസിയേഷന്‍ സമ്മേളനങ്ങളില്‍ സ്തൂപമുണ്ടാക്കി രക്തസാക്ഷി അനുസ്മരണം നടത്തിയത് വിവാദമായിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. അതേസമയം റിപ്പോര്‍ട്ട് ഗൗവരവതരമായി കാണുന്നുവെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ പ്രതികരിച്ചു.