Connect with us

More

വിവരാവകാശ കമ്മീഷന്‍ നിയമനം: സി.പി.എം നേതാവിന്റെ പേര് ഗവര്‍ണര്‍ വെട്ടി

Published

on

തിരുവനന്തപുരം: സംസ്ഥാന വിവരാവകാശ കമ്മീഷന്‍ അംഗങ്ങളായി സര്‍ക്കാര്‍ നിര്‍ദേശിച്ചവരില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തനായ സി.പി.എം നേതാവിന്റെ പേര് ഗവര്‍ണര്‍ വെട്ടി. സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയംഗം അഡ്വ. എ.എ റഷീദിനെയാണ് ഒഴിവാക്കിയത്. പൊലീസ് റിപ്പോര്‍ട്ട് അനുകൂലമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഒഴിവാക്കിയത്.

വിവരാവകാശ കമ്മീഷനില്‍ ചെയര്‍മാന്‍ വിന്‍സണ്‍ എം പോള്‍ മാത്രമാണ് ഇപ്പോഴുള്ളത്. ഇതേതുടര്‍ന്നാണ് അഞ്ചംഗങ്ങളുടെ പട്ടിയ സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് അയച്ചത്. യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് നിയമനവുമായി ബന്ധപ്പെട്ടാണ് റഷീദിനെതിരെ ആരോപണം ഉയര്‍ന്നിരുന്നത്.

കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്താണ് യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് നിയമനവുമായി ബന്ധപ്പെട്ട് റഷീദിനെതിരെ ആരോപണമുയര്‍ന്നത്. ഇതുമായി ബന്ധപ്പെട്ട് റഷീദിനെതിരെ ക്രിമിനല്‍ കേസുകളുമുണ്ടായിരുന്നു. ഇവ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതാവായ ആര്‍.ശശികുമാര്‍ ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഗവര്‍ണര്‍ പൊലീസില്‍ നിന്ന് റിപ്പോര്‍ട്ട് തേടിയത്. പൊലീസ് റിപ്പോര്‍ട്ട് റഷീദിന് എതിരായതിനാലാണ് അദ്ദേഹത്തിന്റെ പേര് വെട്ടിയത്.

Film

മതവികാരം വ്രണപ്പെടുത്തുന്നു; യാഷിന്‍റെ ‘ടോക്സിക്’നെതിരെ ക്രിസ്ത്യൻ സംഘടന

Published

on

യാഷിനെ നായകനാക്കി ഗീതു മോഹൻദാസ് ഒരുക്കുന്ന പാൻ ഇന്ത്യൻ ചിത്രം ‘ടോക്സിക്’ വീണ്ടും വിവാദത്തിൽ. ടീസര്‍ മതവികാരങ്ങളെ വ്രണപ്പെടുത്തുവെന്ന് ചൂണ്ടിക്കാട്ടി ക്രിസ്ത്യൻ സംഘടനായ നാഷണൽ ക്രിസ്ത്യൻ ഫെഡറേഷൻ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന് (സിബിഎഫ്‌സി) പരാതി നൽകി.

ഫിലിം ചേംബർ ഓഫ് കൊമേഴ്‌സിനും ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി എന്നിവര്‍ക്കും പരാതി നൽകിയിട്ടുണ്ട്. ടീസറിലെ ഇൻ്റിമേറ്റ് രംഗങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം. ഈ രംഗങ്ങൾ നടക്കുന്നത് ക്രിസ്തീയ ചിഹ്നങ്ങൾക്കും മിഖായേൽ മാലാഖയുടെ പ്രതിമക്ക് മുന്നിലാണെന്നും കാണിച്ചാണ് പരാതി. ഇത് അനുചിതവും അപമാനകരവുമാണെന്നും അവ മതവികാരങ്ങളെ വ്രണപ്പെടുത്തുന്നതാണെന്നും പറയുന്നു.

സെമിത്തേരിക്ക് പുറത്ത് പാർക്ക് ചെയ്തിരുന്ന കാറിൽ ലൈംഗിക രംഗവും തുടര്‍ന്ന് തുടർന്ന് സെമിത്തേരിയിൽ അക്രമാസക്തമായ വെടിവെപ്പും കാണിച്ചതായി പരാതിയിൽ പരാമര്‍ശിക്കുന്നു. ഈ രംഗങ്ങൾ നീക്കം ചെയ്യണമെന്നും യൂട്യൂബിൽ നിന്നും മറ്റ് പ്ലാറ്റ്‌ഫോമുകളിൽ നിന്നും ടീസർ നീക്കം ചെയ്യണമെന്നും എൻ‌സി‌എഫ് ചിത്രത്തിന്‍റെ നിര്‍മാതാക്കളോട് ആവശ്യപ്പെട്ടു.

ചിത്രത്തിന്‍റെ ടീസര്‍ പുറത്തിറങ്ങിയപ്പോൾ മുതൽ ചര്‍ച്ചയായിരുന്നു. നേരത്തെ, ചിത്രത്തിനെതിരേ കർണാടക വനിതാ കമ്മിഷനും സെൻസർ ബോർഡിനും മുന്നിൽ പരാതി എത്തിയിരുന്നു. ടീസറിൽ ലൈംഗികതയുടെ അതിപ്രസരമാണെന്നും സ്ത്രീകളുടെ അന്തസിനെ അപമാനിക്കുന്നതുമാണെന്നായിരുന്നു വിമര്‍ശനം. പ്രതിഷേധം ശക്തമായതോടെ ടീസറിലെ നടി ബിയാട്രിസ് ടൗഫെൻബാക്ക് തന്‍റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് നീക്കം ചെയ്തിരുന്നു.

ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ‘ടോക്സിക്: എ ഫെയറിടെയിൽ ഫോർ ഗ്രോൺ-അപ്‌സ്’ എന്ന ചിത്രത്തിൽ രുക്മിണി വസന്ത്, നയൻതാര , കിയാര അദ്വാനി , താര സുതാരിയ, ഹുമ ഖുറേഷി, അക്ഷയ് ഒബ്‌റോയ്, സുദേവ് ​​നായർ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. യാഷും ഗീതുവും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. മാർച്ച് 19 നാണ് ടോക്സികിന്‍റെ റിലീസെന്നാണ് റിപ്പോര്‍ട്ട്.

Continue Reading

More

യുഎസില്‍ വാഹനാപകടം: മരിച്ച ഇന്ത്യന്‍ വിദ്യാര്‍ഥിനിയുടെ കുടുംബത്തിന് 262 കോടി രൂപ നഷ്ടപരിഹാരം

Published

on

വാഷിങ്ടണ്‍: അമേരിക്കയില്‍ പൊലീസ് ഓഫീസര്‍ ഓടിച്ച വണ്ടി ഇടിച്ച് മരിച്ച ഇന്ത്യന്‍ യുവതിയുടെ കുടുംബത്തിന് വന്‍ തുക നഷ്ടപരിഹാരം. ആന്ധ്രാപ്രദേശ് സ്വദേശിനിയായ ജാഹ്നവി കണ്ഡുലയുടെ കുടുംബത്തിന് 29 ദശക്ഷം ഡോളറാണ് ( 262 കോടി രൂപ)നഷ്ടപരിഹാരമായി ലഭിക്കുക. വാഷിങ്ടണിലെ സിയാറ്റില്‍ നഗര ഭരണകൂടം ആണ് നഷ്ടപരിഹാരം അനുവദിച്ചത്. 2023 ല്‍ ആയിരുന്നു യുവതിയുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടം. അമേരിക്കയിലെ സിയാറ്റിലില്‍ റോഡ് മുറിച്ച് കടക്കുമ്പോള്‍ പൊലീസ് വാഹനമിടിച്ചായിരുന്നു അപകടം.

ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ സിറ്റി അറ്റോര്‍ണി എറിക്ക ഇവാന്‍സ് ആണ് നഷ്ടപരിഹാരത്തുക പ്രഖ്യാപിച്ചത്. ‘ജാഹ്നവി കണ്ഡുലയുടെ മരണം അതീവ ദുഃഖകരമാണ്. സാമ്പത്തിക പരമായ ഈ ഒത്തുതീര്‍പ്പ് 23 കാരിയുടെ കുടുംബത്തിന് ആശ്വാസം നല്‍കുമെന്ന് നഗരം പ്രതീക്ഷിക്കുന്നു.’ എന്നാണ് സിറ്റി അറ്റോര്‍ണിയുടെ പ്രതികരണം.

സൗത്ത്‌ലേക്ക് യൂണിയനിലെ നോര്‍ത്ത് ഈസ്റ്റേണ്‍ യൂണിവേഴ്‌സിറ്റി കാംപസില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയായിരുന്നു. ഡിസംബറില്‍ പഠനം പൂര്‍ത്തിയാക്കാനിരിക്കെയായിരുന്നു അപകടം ഉണ്ടായത്. പൊലീസുകാരനായ കെവിന്‍ ഡേവ് ഓടിച്ച കാര്‍ അമിത വേഗതയിലെത്തി കുട്ടിയെ ഇടിച്ചുവീഴ്ത്തുകയായിരുന്നു. മണിക്കൂറില്‍ 40 കിലോമീറ്റര്‍ (25 മൈല്‍) വേഗപരിധിയുള്ള പ്രദേശത്ത് 119 കിലോമീറ്റര്‍ (74 മൈല്‍) വേഗതയില്‍ ആയിരുന്നു കെവിന്‍ ഡേവ് വാഹനം ഓടിച്ചിരുന്നത്. ജാഹ്നവിയുടെ മരണത്തിനിടയാക്കിയ വാഹനാപകത്തെ തുടര്‍ന്ന് വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നത് പ്രതിഷേധം വര്‍ധിപ്പിച്ചു.

ജാഹ്നവി കണ്ഡുലയുടെ മരണത്തെയാണ് അപകടം ഉണ്ടാക്കിയ യുഎസ് പൊലീസ് ഉദ്യോഗസ്ഥന്‍ പരിഹാസച്ചിരിയാടെ അധിക്ഷേപിച്ചതും വലിയ പ്രതിഷേധം ഉയത്തിയിരുന്നു. ഉ ദ്യോഗസ്ഥന്റെ ശരീരത്തില്‍ ഘടിപ്പിച്ചിരുന്ന ക്യാമറയിലെ ദൃശ്യങ്ങളും സംഭാഷണവും പുറത്തുവന്നതോടെ, സംഭവം വിവാദമാകുകയായിരുന്നു. സിയാറ്റില്‍ പൊലീസ് ഓഫീസേഴ്‌സ് ഗില്‍ഡ് വൈസ് പ്രസിഡന്റ് ഡാനിയല്‍ ഓഡറര്‍, ഗില്‍ഡിന്റെ പ്രസിഡന്റിനോട് വിവരങ്ങള്‍ പങ്കുവെയ്ക്കുന്നതിനിടെയായിരുന്നു ജാഹ്നവിയുടെ ജീവന് വിലയില്ലെന്ന പരാമര്‍ശം ഉദ്യോഗസ്ഥന്‍ നടത്തിയത്. ‘അവള്‍ മരിച്ചു, സാധാരണക്കാരിയാണ്, ഒരു ചെക്ക് എഴുതൂ. പതിനൊന്നായിരം ഡോളര്‍. അവള്‍ക്ക് 26 വയസ്സായിരുന്നു, അവളുടെ ജീവന് വലിയ വിലയില്ല’- തമാശമട്ടില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ പറയുകയും ചിരിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചത്.

Continue Reading

india

എം.എസ്.എഫ് അലിഗഡ് തിങ്ക് ഫെസ്റ്റിന് പ്രൗഢ സമാപനം

Published

on

അലിഗഡ്: അലിഗഡ് മുസ്ലിം യൂനിവേഴ്സിറ്റി എം.എസ്.എഫ് കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഖായിദെ മില്ലത്ത് സ്റ്റഡി സർക്കിൾ സംഘടിപ്പിച്ച തിങ്ക് ഫെസ്റ്റിന് പ്രൗഢ സമാപനം. ‘തിങ്ക് ഫോർ ആൻഡ് ഫോർവേഡ്’ എന്ന പ്രമേയത്തിൽ രണ്ട് ദിനങ്ങളിലായി സംഘടിപ്പിച്ച ഫെസ്റ്റിന് യൂനിവേഴ്സിറ്റിയിലെ ജവാഹർലാൽ നെഹ്റു മെമ്മോറിയൽ മെഡിക്കൽ കോളേജ് ഓഡിറ്റോറിയം വേദിയായി.

അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ പ്രൊഫ്‌ മുഹമ്മദ്‌ ഗുൽറെസ് ഫെസ്റ്റ് ഉൽഘടനം ചെയ്തു. ന്യൂതന ശാസ്ത്രീയ മുന്നേറ്റങ്ങളെ ചർച്ചക്കെടുത്ത ഈ വിദ്യാർത്ഥി കൂട്ടായ്മ സർ സയ്യിദിന്റെ വിദ്യാഭ്യാസ കാഴ്ചപ്പാടുകളെ ഉയർത്തിപ്പിടിക്കുന്നതിൽ വിജയിച്ചു എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ആദ്യ ദിനം റീ-തിങ്കിങ് ദി പോസ്റ്റ്‌ ഹ്യൂമൻ സബ്ജെക്ട് എന്ന ബാനറിൽ നടന്ന പാനൽ ഡിസ്കഷന് പ്രൊഫ്‌ സമി റാഫിഖ്, പ്രൊഫ്‌ ഷാഹിദുൽ ഹഖ്, പ്രൊഫ്‌ സയ്യിദ് സൽമാൻ അബ്ബാസ് എന്നിവർ നേതൃത്വം നൽകി. തുടർന്ന് നടന്ന സ്റ്റാർട്ട്‌ആപ്പ് ആൻഡ് ഇന്നോവഷൻ സെഷനിൽ എംഎസ്എഫ് ദേശീയ പ്രസിഡന്റ്‌ പി വി അഹമ്മദ് സാജു വിദ്യാർത്ഥികമായി സംവദിച്ചു. അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി എഞ്ചിനീയറിംഗ് കോളേജിലെ റോബോ ക്ലബ്ബുമായി ചേർന്ന് സംയുക്തമായി സംഘടിപ്പിച്ച റോബോട്ടിക് ഡെമൻസ്ട്രേഷനും തിങ്ക് ഫെസ്റ്റ് വേദിയായി.

രണ്ടാം ദിനം പ്രശസ്ത ചിന്തകനും എഴുത്തുകാരനുമായ സുന്ദർ സാരുകൈ, അക്കാദമിഷ്യനും പ്രൊഫസറുമായ മാർക്കോസ് സെവേറൊ ഡി അൽമെയ്ദ (ബ്രസീൽ) എന്നിവർ വിവിധ സെഷനുകളിൽ സംസാരിച്ചു. വിദ്യാർത്ഥി പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ വേദിയിൽ അലിഗഡ് പൂർവ്വ വിദ്യാർത്ഥിയും പ്രശസ്ത സൂഫി ഖവ്വാലി ഗായകനുമായി ഫൈസാൻ ഇലാഹിയുടെ സൂഫി സംഗീത വിരുന്നോട് കൂടി സമാപിച്ചു.

ഇന്റലിജൻസ് ആൻഡ് പോസ്റ്റ്‌ ഹ്യുമാനിസം, റോബോട്ടിക്സ്,എഐ ആൻഡ് ടെക്നോളജി, സ്റ്റാർട്അപ്പ് ആൻഡ് ഇന്നോവഷൻ തുടങ്ങിയ വിഷയങ്ങളിൽ തൗസിഫ് റഹ്മാൻ, ദിവ്യങ്ക് സാന്ധില്യ, ഡോ. അബ്ദു റഹീം, ഡോ മുഹിബ്ബുൽ ഹഖ്, ഡോ. എകെ മുനീർ, പ്രൊഫ. ഇക്രം ഖാൻ, ഡോ.നാദിയ സിദ്ദിഖി, ഇമ്രാൻ ഖാൻ, ഡോ. എൻപി അബ്ദുൽ അസീസ് തുടങ്ങിയ അക്കാദമിക വിദഗ്ധർ സംബന്ധിച്ചു.

Continue Reading

Trending