വത്തിക്കാന്‍ സിറ്റി: സ്വവര്‍ഗ ബന്ധങ്ങള്‍ക്ക് നിയമ പരിരക്ഷ നല്‍കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. സ്വവര്‍ഗാനുരാഗികള്‍ക്ക് കുടുംബ ജീവിതത്തിന് അവകാശമുണ്ട്. സ്വവര്‍ഗാനുരാഗികളും ദൈവത്തിന്റെ മക്കളാണ്-മാര്‍പാപ്പ വ്യക്തമാക്കി. അതിനാല്‍ അവരെ ആരെയും പുറത്താക്കുകയോ ദുരിതത്തിലാക്കുകയോ ചെയ്യരുത്. -മാര്‍പാപ്പ വ്യക്തമാക്കി.

ഇന്നു പുറത്തിറക്കിയ ഡോക്യുമെന്ററിയിലാണ് ചരിത്രപരമായ തീരുമാനമുള്ളത്. സഭയുടെ എല്‍ജിബിടി അനുയായികളോട് മാര്‍പാപ്പ ഏറെക്കാലമായി താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. സ്വവര്‍ഗാനുരാഗികള്‍ക്കായി സിവില്‍ നിയമങ്ങള്‍ സൃഷ്ടിക്കണമെന്നാണ് അദ്ദേഹം ഡോക്യുമെന്ററിയില്‍ പരാമര്‍ശിക്കുന്നത്.

2013ല്‍ മാര്‍പാപ്പയായി മാറിയ ഫ്രാന്‍സിസ് നേരത്തെ തന്നെ സ്വവര്‍ഗ ബന്ധം പുലര്‍ത്തുന്നവരുടെ അവകാശങ്ങളെ കുറിച്ച് സംസാരിച്ചിരുന്നു.