മസ്‌കറ്റ്: ഒമാനിലെ സ്‌കൂളുകള്‍ നവംബര്‍ ഒന്ന് ഞായറാഴ്ച തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

എട്ടു മാസത്തെ ഇടവേള കഴിഞ്ഞാണ് സ്‌കൂളുകള്‍ തുറക്കാനൊരുങ്ങുന്നത്.

അതേസമയം നവംബര്‍ ഒന്നു വരെ വിദൂര പഠന ക്ലാസുകള്‍ തുടരും. ആരോഗ്യ സുരക്ഷാ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചായിരിക്കും സ്‌കൂളുകള്‍ വീണ്ടും പ്രവര്‍ത്തനം ആരംഭിക്കുക.