News
ഗസ്സയിലെ വംശഹത്യ ആരോപണം അന്വേഷിക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ; എതിർപ്പുമായി ഇസ്രാഈല്‍
നിയമജ്ഞരും അന്തർദേശീയ സ്ഥാപനങ്ങളും രൂപപ്പെടുത്തിയ സാങ്കേതിക നിർവചനവുമായി ഇത് യോജിക്കുന്നുണ്ടോ എന്ന് നിർണയിക്കാൻ നമ്മൾ ശ്രദ്ധാപൂർവം അന്വേഷണം നടത്തേണ്ടതുണ്ട്’ -മാർപാപ്പ വ്യക്തമാക്കി.
ഗസ്സയിൽ ഇസ്രാഈല്‍ വംശഹത്യയാണോ നടത്തുന്നതെന്ന് അന്വേഷിക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ. ഉടൻ പുറത്തിറങ്ങാൻ പോകുന്ന ‘പ്രതീക്ഷ ഒരിക്കലും നിരാശപ്പെടുത്തില്ല, മെച്ചപ്പെട്ട ലോകത്തിലേക്കുള്ള തീർഥാടകർ’ എന്ന പുസ്തകത്തിലാണ് മാർപാപ്പയുടെ ഉദ്ധരണിയുള്ളത്.
‘ചില വിദഗ്ധരുടെ അഭിപ്രായത്തിൽ, ഗസ്സയിൽ നടക്കുന്നത് വംശഹത്യയുടെ സ്വഭാവസവിശേഷതകളാണ്. നിയമജ്ഞരും അന്തർദേശീയ സ്ഥാപനങ്ങളും രൂപപ്പെടുത്തിയ സാങ്കേതിക നിർവചനവുമായി ഇത് യോജിക്കുന്നുണ്ടോ എന്ന് നിർണയിക്കാൻ നമ്മൾ ശ്രദ്ധാപൂർവം അന്വേഷണം നടത്തേണ്ടതുണ്ട്’ -മാർപാപ്പ വ്യക്തമാക്കി.
പുസ്തകത്തിൽനിന്നുള്ള മാർപാപ്പയുടെ ഉദ്ധരണികൾ ഇറ്റാലിയൻ പത്രമായ ലാ സ്റ്റാംപയാണ് റിപ്പോർട്ട് ചെയ്തത്. മാർപാപ്പയുമായുള്ള അഭിമുഖത്തിൻറ അടിസ്ഥാനത്തിൽ ഹെർനാൻ റെയിസ് അൽകൈഡ് ആണ് പുസ്തകം തയാറാക്കിയിട്ടുള്ളത്. പുസ്തകം ചൊവ്വാഴ്ച പുറത്തിറങ്ങും.
അതേസമയം, മാർപാപ്പയുടെ വംശഹത്യാ പരാമർശത്തിനെതിരെ വത്തിക്കാനിലെ ഇസ്രായേൽ എംബസി രംഗത്തുവന്നു. ‘2023 ഒക്ടോബർ ഏഴിന് ഇസ്രാഈല്‍ പൗരൻമാർക്ക് നേരെ വംശഹത്യാ ആക്രമണം നടന്നു. അതിനുശേഷം, തങ്ങളുടെ പൗരൻമാരെ വധിക്കാനുള്ള ഏഴ് വ്യത്യസ്ത മുന്നണികളിൽനിന്നുള്ള ശ്രമങ്ങൾക്കെതിരെ ഇസ്രാഈല്‍
സ്വയം പ്രതിരോധത്തിനുള്ള അവകാശം ഉപയോഗിച്ചു. അതിനെ മറ്റേതെങ്കിലും പേരിൽ വിശേഷിപ്പിക്കാനുള്ള ഏതൊരു ശ്രമവും യഹൂദ രാഷ്ട്രത്തെ ഒറ്റപ്പെടുത്താനുള്ളതാണ്’ -അംബാസഡർ യാറോൺ സൈഡ്മാനെ ഉദ്ധരിച്ചുകൊണ്ട് ഇസ്രാഈല്‍ എംബസി ‘എക്സി’ൽ പോസ്റ്റ് ചെയ്തു.
ഗസ്സയിൽ ഇസ്രാഈല്‍ നടത്തുന്ന യുദ്ധം വംശഹത്യയുടെ സ്വഭാവുമായി പൊരുത്തപ്പെടുന്നതാണെന്ന് ഐക്യരാഷ്ട്ര സഭാ കമ്മിറ്റി കഴിഞ്ഞദിവസം പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നുണ്ട്. പട്ടിണിയെ യുദ്ധ രീതിയായി ഉപയോഗിക്കുകയാണെന്നും കമ്മിറ്റി കുറ്റപ്പെടുത്തി. ഇസ്രാഈലിന്റെ രീതികൾ അന്വേഷിക്കാൻ ചുമതലപ്പെടുത്തിയ യുഎൻ സ്പെഷൽ കമ്മിറ്റിയാണ് റിപ്പോർട്ട് പുറത്തുവിട്ടത്. മലേഷ്യ, സെനഗാൾ, ശ്രീലങ്ക എന്നീ രാജ്യങ്ങളാണ് കമ്മിറ്റിയിലുള്ളത്.
പട്ടിണിയെ യുദ്ധരീതിയായി ഉപയോഗിക്കുന്നതിനാൽ സാധാരണക്കാർ ഗുരുതര പ്രതിസന്ധിയിലാണ്. ഫലസ്തീനികളുടെ ജീവൻ നിലനിർത്താൻ അത്യാവശ്യമായ ഭക്ഷണം, വെള്ളം, ഇന്ധനം എന്നിവ ഇല്ലാതാക്കുന്ന നയങ്ങളെയാണ് യുദ്ധത്തിന്റെ തുടക്കം മുതൽ ഇസ്രായേൽ അധികൃതർ പിന്തുണക്കുന്നത്. ഗസ്സയിൽ മാത്രമല്ല, മറ്റിടങ്ങളിലും ഇസ്രായേൽ നിരവധി അന്താരാഷ്ട്ര നിയമങ്ങളാണ് ലംഘിച്ചിട്ടുള്ളത്.
ഗസ്സയിൽ സാധാരണക്കാർ കൂട്ടത്തോടെ കൊല്ലപ്പെടുകയാണ്. കിഴിക്കൻ ജെറുസലേം ഉൾപ്പെടെ വെസ്റ്റ് ബാങ്കിൽ ഇസ്രായേലി കുടിയേറ്റക്കാരും സൈന്യവും സുരക്ഷാ ഉദ്യോഗസ്ഥരും മനുഷ്യാവകാശങ്ങളും മാനുഷിക നിയമങ്ങളുമെല്ലാം ലംഘിക്കുകയാണ്. മനുഷ്യത്വരഹിതമായ പ്രസ്താവനകൾക്കും അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നതിലും ഇസ്രാഈലി സർക്കാറും സൈനിക ഉദ്യോഗസ്ഥരും ഉത്തരവാദികളാണെന്നും കമ്മിറ്റിയുടെ റിപ്പോർട്ടിൽ വ്യക്തമാക്കി. ഈ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് മാർപാപ്പയുടെ ഉദ്ധരണികളും ഇപ്പോൾ ചർച്ചയാകുന്നത്.
ഇസ്രാഈൽ ഗസ്സയിലും ലബനാനിലും നടത്തുന്ന ആക്രമണങ്ങളെ നേരത്തെ മാർപാപ്പ പരോക്ഷമായി വിമർശിച്ചിരുന്നു. യുദ്ധങ്ങൾ അധാർമികമാണെന്നും സൈനിക ആധിപത്യം യുദ്ധ നിയമങ്ങൾക്കപ്പുറമാണെന്നും മാർപാപ്പ പറഞ്ഞു. ഇസ്രാഈലിന്റെ പേരെടുത്ത് പറയാതെയായിരുന്നു വിമർശനം. ബെൽജിയത്തിൽനിന്നും താമസസ്ഥലത്തേക്കുള്ള യാത്രാമധ്യേ, ഗസ്സയിലെയും ലബനാനിലെയും ഇസ്രായേൽ ആക്രമണത്തെ കുറിച്ചും ഹിസ്ബുല്ല തലവൻ ഹസൻ നസ്‌റുല്ലയുടെ കൊലപാതകത്തെകുറിച്ചുമുള്ള മാധ്യമങ്ങളുടെ ചോദ്യത്തോടായിരുന്നു മാർപാപ്പയുടെ പ്രതികരണം.
പ്രതിരോധം എപ്പോഴും ആക്രമണത്തിന് ആനുപാതികമായിരിക്കണം. ആനുപാതികമല്ലാത്ത ആക്രമണങ്ങൾ ഉണ്ടാകുമ്പോൾ ധാർമികതയ്ക്ക് അതീതമായി ആധിപത്യ പ്രവണതയുണ്ടാകും. ഇത് ചെയ്യുന്നത് ഏത് രാജ്യമായാലും അത് അധാർമികമാണെന്നും അദ്ദേഹം പറഞ്ഞു. യുദ്ധം തന്നെ അധാർമികമാണ്. എങ്കിലും അതിലും ചില ധാർമികതയെ സൂചിപ്പിക്കുന്ന നിയമങ്ങളുണ്ടെന്നും മാർപാപ്പ കൂട്ടിച്ചേർത്തു.
kerala
തൃശൂര്‍ രാഗം തിയേറ്റര്‍ നടത്തിപ്പുക്കാരനെ ആക്രമിച്ച കേസ്: രണ്ടുപേര്‍ കൂടി പിടിയില്‍
കരുവാറ്റ സ്വദേശികളായ ആദിത്യനും ഗുരുദാസനും ആലപ്പുഴയില്‍ നിന്നാണ് പിടിയിലായത്.
തൃശൂര്‍: രാഗം തിയേറ്റര്‍ നടത്തിപ്പുകാരന്‍ സുനിലിനെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തില്‍ രണ്ടുപേര്‍ കൂടി പൊലീസിന്റെ വലയിലായി. കരുവാറ്റ സ്വദേശികളായ ആദിത്യനും ഗുരുദാസനും ആലപ്പുഴയില്‍ നിന്നാണ് പിടിയിലായത്. ഇവര്‍ക്ക് കൊട്ടേഷന്‍ നല്‍കിയ സിജോ കഴിഞ്ഞ ദിവസം തന്നെ പിടിയിലായിരുന്നു.
സുനിലിന്റെ ഡ്രൈവറെ ഇടംകൈ കൊണ്ട് വെട്ടിയത് ആദിത്യനാണെന്നാണ് അന്വേഷണത്തില്‍ വ്യക്തമാകുന്നത്. തൃശൂര്‍ സ്വദേശിയായ സിജോയുടെ നേതൃത്വത്തില്‍ തന്നെയാണ് കൊട്ടേഷന്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഒരു വര്‍ഷം മുന്‍പ് തിയേറ്ററില്‍ എത്തി സുനിലിനെ ഭീഷണിപ്പെടുത്തിയ കേസിലും സിജോ പ്രതിയായിരുന്നു. സാമ്പത്തിക ഇടപാടിലെ തര്‍ക്കമാണ് ഈ ആക്രമണത്തിന് വഴിവെച്ചതെന്നാണു വിവരം.
സംഭവവുമായി ബന്ധപ്പെട്ട് നിര്‍ണായകമായ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. സുനിലിനെ ആക്രമിക്കാന്‍ ഉപയോഗിച്ച ചുറ്റിക വാങ്ങിയ തൃശൂര്‍ കുറുപ്പം റോഡിലെ കടയും പൊലീസ് കണ്ടെത്തി.
കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെയായിരുന്നു വെളപ്പായയിലെ സുനിലിന്റെ വീട്ടിന് മുന്നില്‍ ആക്രമണം നടക്കുന്നത്. കാറിലെത്തി ഗേറ്റ് തുറക്കാനിറങ്ങിയതാണ് ആദ്യം ഡ്രൈവര്‍ ആക്രമിക്കപ്പെടാനുള്ള കാരണം. തുടര്‍ന്ന് സുനിലിനെയും മൂന്ന് അംഗ സംഘവും വെട്ടിപ്പരിക്കേല്‍പ്പിച്ചു. വെട്ടിയ ശേഷം തീ കൊളുത്തിക്കൊല്ലാനായിരുന്നു ശ്രമമെന്നതാണ് സുനിലിന്റെ മൊഴി.
kerala
സയ്യിദ് മുഷ്താഖ് അലി ട്രോഫിക്ക് നാളെ തുടക്കം: ആദ്യ മത്സരത്തില്‍ ഒഡീഷയ്‌ക്കെതിരെ കേരളം
ക്യാപ്റ്റന്‍ സഞ്ജു സാംസന്റെ നേതൃത്വത്തിലാണ് ഈ തവണ കരുത്തുറ്റ ബന്ധിപ്പിച്ച ടീമുമായി കേരളം രംഗത്തെത്തുന്നത്.
തിരുവനന്തപുരം: ആഭ്യന്തര ക്രിക്കറ്റിലെ പ്രമുഖ ടി20 ടൂര്‍ണമെന്റ് ആയ സയ്യിദ് മുഷ്താഖ് അലി ട്രോഫിക്ക് നാളെ തുടക്കമാവുന്നു. ആദ്യ മത്സരത്തില്‍ ഒഡീഷയാണ് കേരളത്തിന്റെ എതിരാളി. ക്യാപ്റ്റന്‍ സഞ്ജു സാംസന്റെ നേതൃത്വത്തിലാണ് ഈ തവണ കരുത്തുറ്റ ബന്ധിപ്പിച്ച ടീമുമായി കേരളം രംഗത്തെത്തുന്നത്.
യുവത്വവും പരിചയസമ്പത്തും ഒരുമിച്ചുള്ള ടീമില്‍ കെഎസിഎല്ലില്‍ മികവ് തെളിയിച്ച താരങ്ങള്‍ക്കും അവസരം ലഭിച്ചിട്ടുണ്ട്. സഞ്ജുവിന്റെ സഹോദരനും കെഎസിഎല്‍ ടീം കോച്ചി ബ്ലൂ ടൈഗേഴ്‌സ് നായകനുമായ സാലി വി. സാംസണും ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കേരളത്തിനുവേണ്ടി സഹോദരങ്ങള്‍ ഒന്നിച്ചിറങ്ങുന്ന അപൂര്‍വ നിമിഷവുമാകും ഇത്.
വൈസ് ക്യാപ്റ്റന്‍ അഹമ്മദ് ഇമ്രാനൊപ്പം സല്‍മാന്‍ നിസാര്‍, മുഹമ്മദ് അസറുദ്ദീന്‍, വിഷ്ണു വിനോദ്, രോഹന്‍ കുന്നുമ്മല്‍ എന്നിവരുടെ സാന്നിദ്ധ്യത്തോടെ ശക്തമായ ബാറ്റിംഗ് നിരയാണ് കേരളത്തിനുള്ളത്. ഓള്‍റൗണ്ടര്‍ വിഭാഗത്തില്‍ അഖില്‍ സ്‌കറിയ, ഷറഫുദ്ദീന്‍, അങ്കിത് ശര്‍മ്മ എന്നിവര്‍ ടീമിന് ബഹുമുഖ കരുത്തേകും.
ബൗളിങ് നിരയില്‍ നിധീഷ്, കെ.എം ആസിഫ്, വിഘ്‌നേഷ് പുത്തൂര്‍ എന്നിവരെ കൂടാതെ കെഎസിഎല്ലില്‍ മികവു തെളിയിച്ച സിബിന്‍ ഗിരീഷ്, കൃഷ്ണദേവന്‍, അബ്ദുല്‍ ബാസിദ് എന്നിവരും ടീമിലുണ്ട്.
വലിയ പ്രതീക്ഷകളോടെയാണ് കേരളം ഇത്തവണ മുഷ്താഖ് അലി ട്രോഫിയില്‍ തുടക്കം കുറിക്കുന്നത്.
india
പരീക്ഷാഫലത്തെ തുടര്‍ന്ന് ഹൈദരാബാദില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു
ചൊവ്വാഴ്ച ഹബ്‌സിഗുഡയിലെ കാരിയ സ്‌കൂളിലാണ് സംഭവം നടന്നത്.
ഹൈദരാബാദ്: പരീക്ഷയില്‍ കുറഞ്ഞ മാര്‍ക്ക് നേടിയതിനെ തുടര്‍ന്ന് മാതാപിതാക്കളുടെ ശാസനയെ തുടര്‍ന്ന് അസ്വസ്ഥയായ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി സ്‌കൂള്‍ കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കി. ചൊവ്വാഴ്ച ഹബ്‌സിഗുഡയിലെ കാരിയ സ്‌കൂളിലാണ് സംഭവം നടന്നത്.
പോലീസ് വിവരങ്ങള്‍ പ്രകാരം, സംഭവത്തിനുശേഷം സ്ഥലത്തെത്തിയ ഉദ്യോഗസ്ഥര്‍ മൃതദേഹം സെക്കന്ത്രാബാദ് ഗാന്ധി ആശുപത്രിയിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.
സംഭവത്തെക്കുറിച്ച് എഐഎംഐഎം പ്രസിഡന്റും ഹൈദരാബാദ് എംപിയുമായ അസദുദ്ദീന്‍ ഒവൈസി ടിഎംആര്‍ഇഎസ് വൈസ് ചെയര്‍മാന്‍ ഫഹീം ഖുറേഷിയുമായി സംസാരിച്ചു.സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നും ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കുട്ടിയുടെ കുടുംബത്തിന് സര്‍ക്കാര്‍ സാമ്പത്തിക സഹായവും എല്ലാ പിന്തുണയും നല്‍കണമെന്നും എംപി ആവശ്യപ്പെട്ടു. കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്ന് ഒവൈസി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
തെലങ്കാനയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ആത്മഹത്യ ഇപ്പോള്‍ ആശങ്ക ഉയര്‍ത്തുന്ന സാഹചര്യമാണ്. തിങ്കളാഴ്ച നിസാമാബാദ് ജില്ലയിലെ തെലങ്കാന മൈനോറിറ്റി റെസിഡന്‍ഷ്യല്‍ സ്‌കൂളിലുണ്ടായ സമാന സംഭവത്തിന് പിന്നാലെയാണ് ഹൈദരാബാദ് കേസും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
-
world2 days agoയു കെ പ്രവിസികളുടെ കരുത്തും കരുതലും -ബ്രിട്ടൻ കെഎംസിസി
-
News1 day agoഇത്യോപ്യയില്‍ അഗ്നിപര്‍വ്വത സ്ഫോടനം; കണ്ണൂർ-അബൂദബി വിമാനം വഴിതിരിച്ചുവിട്ടു, കൊച്ചിയിൽ നിന്നുള്ള രണ്ടുവിമാനങ്ങൾ റദ്ദാക്കി
-
kerala2 days ago‘ഓരോ ഹിന്ദു സഖാവും ഇത് ഉറക്കെ ചോദിക്കണം’; പാലത്തായി കേസിൽ വർഗീയ പരാമർശം നടത്തിയ സിപിഎം നേതാവിനെ പിന്തുണച്ച് കെ.പി ശശികല
-
kerala1 day agoശബരിമലയില്‍ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് വാ..; സി.പി.ഒയെ ഭീഷണിപ്പെടുത്തിയ പൊലീസ് അസോ. ജില്ല സെക്രട്ടറിക്ക് സസ്പെന്ഷന്
-
Health2 days agoബിഹാറിലെ അമ്മമാരുടെ മുലപ്പാലിൽ യുറേനിയം; ശിശുക്കൾക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് പഠനം
-
kerala1 day agoവന്നത് ആളൂരിനെ കാണാന്‍, മരിച്ചത് അറിയില്ലായിരുന്നു; കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ വിട്ടയച്ചു
-
kerala1 day agoമോഷണത്തിന് ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ക്രൂരമായി മര്‍ദിച്ചു; രണ്ട് പേര് പിടിയില്‍
-
gulf1 day agoസൗദിയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു.

