ന്യൂഡല്‍ഹി: ഡല്‍ഹിയിലെ തിരക്കേറിയ മെട്രോ സ്‌റ്റേഷനിലെ സ്‌ക്രീനില്‍ തെളിഞ്ഞത് പോണ്‍ വീഡിയോ. ഡല്‍ഹിയിലെ രാജീവി ചൗക്ക് മെട്രോ സ്‌റ്റേഷനിലാണ് സംഭവം. സംഭവത്തിന് സാക്ഷികളായ യാത്രക്കാരില്‍ ചിലര്‍ ദൃശ്യം ഫോണില്‍ പകര്‍ത്തുകയും ചെയ്തിരുന്നു.

സംഭവത്തില്‍ അന്വേഷണത്തിന് കമ്മീഷനെ നിയമിച്ചതായി ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ ലിമിറ്റഡ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ഏപ്രില്‍ 9നാണ് വിവാദമായ സംഭവം നടക്കുന്നത്.

സ്‌ക്രീനിലെ ദൃശ്യങ്ങള്‍ കൈകാര്യം ചെയ്തിരുന്നത് സ്വകാര്യ കമ്പിനിയാണെന്ന് വിശദീകരിച്ച് ഡല്‍ഹി മെട്രോ അധികൃതര്‍ അന്നുതന്നെ രംഗത്തെത്തിയിരുന്നു.
ഡിഎംആര്‍സിക്ക് ഈ ക്ലിപ്പുമായി യാതൊരു ബന്ധവുമില്ല. എല്‍ഇഡി സ്‌ക്രീന്‍ ഓപറേറ്റ് ചെയ്യുന്നതെല്ലാം ഒരു പ്രൈവറ്റ് കമ്പിനിയാണെന്നും സംഭവം ഗൗരവമായി കണ്ട് അന്വേഷിക്കുമെന്നും അധികൃതര്‍ അറിയിച്ചു.