Connect with us

kerala

ട്രെയിനില്‍ പരസ്യ ചുംബനം വേണ്ട; ഡല്‍ഹി മെട്രോ

യാത്രക്കാര്‍ക്ക് പ്രയാസം സൃഷ്ടിക്കുന്ന ഇത്തരം നടപടികളില്‍ നിന്ന് വിട്ടു നില്‍ക്കണമെന്ന് ഡി.എം.ആര്‍.സി അറിയിച്ചു.

Published

on

ന്യൂഡല്‍ഹി: മെട്രോ ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ യുവാവും യുവതിയും പരസ്യമായി ചുംബനത്തില്‍ ഏര്‍പ്പെടുന്നതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കപ്പെട്ടതിനു പിന്നാലെ മുന്നറിയിപ്പുമായി ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍. യാത്രക്കാര്‍ക്ക് പ്രയാസം സൃഷ്ടിക്കുന്ന ഇത്തരം നടപടികളില്‍ നിന്ന് വിട്ടു നില്‍ക്കണമെന്ന് ഡി.എം.ആര്‍.സി അറിയിച്ചു.

ഇത്തരം കാര്യങ്ങള്‍ വീഡിയോ എടുത്ത് പ്രചരിപ്പിക്കുന്നതിനു പകരം അടുത്ത സ്റ്റേഷനിലോ സുരക്ഷാ ഉദ്യോഗസ്ഥരേയോ വിവരം അറിയിക്കണം. ഇത്തരക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഡി.എം.ആര്‍.സി വ്യക്തമാക്കി.

kerala

കോഴിക്കോട് ബസ് സ്‌കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു

പുതിയാപ്പ സ്വദേശിനി ശിവനന്ദ(16) ആണ് മരിച്ചത്.

Published

on

കോഴിക്കോട് ബസ് സ്‌കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു. വെങ്ങാലി പാലത്തിന് സമീപമാണ് അപകടം നടന്നത്. പുതിയാപ്പ സ്വദേശിനി ശിവനന്ദ(16) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സഹോദരി ശിവാനി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ ആണ്.

Continue Reading

kerala

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

കര്‍ണാടക സ്വദേശികള്‍ സഞ്ചരിച്ച ബസ് കാറ്റാംകവലയിലെത്തിയപ്പോഴാള്‍ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിയുകയായിരുന്നു.

Published

on

കാസര്‍കോട് ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്ക്. മലയോര ഹൈവേയിലെ കാറ്റാംകവലയിലാണ് ബസ് കുഴിയിലേക്ക് മറിഞ്ഞ് അപകടം. കര്‍ണാടക സ്വദേശികള്‍ സഞ്ചരിച്ച ബസ് കാറ്റാംകവലയിലെത്തിയപ്പോഴാള്‍ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിയുകയായിരുന്നു.

അഞ്ച് പേരുടെ നില അതീവഗുരുതരമാണ്. കാറ്റാംകവലയിലെ വളവിലെത്തിയതോടെ ബസ് പൂര്‍ണമായും നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ 48 പേരെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

Continue Reading

kerala

മെസ്സിയും വന്നില്ല, നവീകരണവും കഴിഞ്ഞില്ല; പണികൾ പൂർത്തിയാകാതെ കലൂർ സ്റ്റേഡിയം സ്പോൺസർ തിരിച്ചേൽപ്പിച്ചു

. സെപ്റ്റംബര്‍ 26 മുതല്‍ നവംബര്‍ 30 വരെയാണ് സ്‌പോണ്‍സറും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫ് കേരളയും ജിസിഡിഎയും തമ്മിലുള്ള ത്രികക്ഷി കരാര്‍ നിലവിലുണ്ടായിരുന്നത്.

Published

on

കലൂര്‍ സ്‌റ്റേഡിയം പണികള്‍ പൂര്‍ത്തിയാകാതെ സ്‌പോണ്‍സര്‍ തിരിച്ചേല്‍പ്പിച്ചു. ബാക്കിയുള്ള നിര്‍മാണപ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കാന്‍ സ്‌പോണ്‍സര്‍ക്ക് വീണ്ടും സമയം അനുവദിക്കും. സെപ്റ്റംബര്‍ 26 മുതല്‍ നവംബര്‍ 30 വരെയാണ് സ്‌പോണ്‍സറും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫ് കേരളയും ജിസിഡിഎയും തമ്മിലുള്ള ത്രികക്ഷി കരാര്‍ നിലവിലുണ്ടായിരുന്നത്. സ്‌റ്റേഡിയത്തിലെ നിലവിലെ സാഹചര്യം ജിസിഡിഎ എഞ്ചിനീയറിംഗ് വിഭാഗം പരിശോധിക്കും. നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ ചിലത് ജിസിഡിഎ തന്നെ നടത്തും.

ത്രികക്ഷി കരാര്‍ നാളെ അവസാനിരിക്കെയാണ് സ്‌പോണ്‍സര്‍ സ്‌റ്റേഡിയം തിരിച്ചേല്‍പ്പിച്ചത്. നവംബര്‍ 30നകം സ്‌റ്റേഡിയത്തിലെ നിര്‍മാണപ്രവര്‍ത്തനങ്ങളെല്ലാം പൂര്‍ത്തിയാക്കുമെന്നായിരുന്നു സ്‌പോണ്‍സറുടെ വാദം. 70 കോടിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി സ്‌റ്റേഡിയം കൈമാറണമെന്നായിരുന്നു കരാറിലുണ്ടായിരുന്നത്. എന്നാല്‍, പ്രവേശനകവാടം, പാര്‍ക്കിങ്, ചുറ്റുമതിലല്‍ തുടങ്ങി പ്രധാനപ്പെട്ട സ്ഥലങ്ങളിലൊന്നും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകാത്ത നിലയിലാണുള്ളത്.

സീറ്റിങ് ജോലികള്‍ 70 ശതമാനം മാത്രമാണ് പൂര്‍ത്തിയായത്. മേല്‍ക്കൂര നവീകരണ ജോലികളും പാതിവഴിയിലാണ്. സ്‌റ്റേഡിയം കൈമാറുമ്പോള്‍ നിയമപ്രാബല്യമുള്ള കരാര്‍ ഉണ്ടാക്കാതിരുന്നത് സ്‌പോണ്‍സര്‍ക്ക് അനുകൂലമാകും. കലൂര്‍ അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ ദീര്‍ഘകാലത്തേക്ക് മത്സരങ്ങളൊന്നും നടത്താനാകാത്ത നിലയിലാണുള്ളത്.

Continue Reading

Trending