News
കലാകൈരളി പ്രതിഭാ പുരസ്കാര ജേതാക്കളെ പ്രഖ്യാപിച്ചു
30-ാം തിയതി 11ന് ഹോട്ടല്‍ അളകാപുരിയില്‍ എം.പി.അബ്ദുസമദ് സമദാനി എം.പി പുരസ്കാരങ്ങള്‍ സമ്മാനിക്കും
കോഴിക്കോട് : കലാകൈരളി കലാ സാഹിത്യ സാംസ്കാരിക വേദിയുടെ പ്രതിഭാ പുരസ്ക്കാരത്തിന് മലയാള മനോരമ ചീഫ് ഫോട്ടോഗ്രാഫര്‍ റസല്‍ ഷാഹുല്‍, കവയിത്രിയും നാടകകൃത്തുമായ ടി.ടി.സരോജിനി, ഭാഷാശ്രീ സാംസ്കാരിക മാസിക പത്രാധിപര്‍ സദന് കല്പ്പത്തൂര് എന്നിവരെ തിരഞ്ഞെടുത്തു. കേരള ഗ്രാമങ്ങളിലെ സ്വാദിഷ്ഠമായ മീന്‍ വിഭവങ്ങള്‍ തേടിയുള്ള യാത്രാനുഭവ വിവരണമായ ‘ രുചി മീന്‍ സഞ്ചാരം’ എന്ന പുസ്തകമാണ് റസലിനെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്.
സാഹിത്യ പുരസ്കാരങ്ങള്‍ക്ക് കണ്ണനല്ലൂര്‍ ബാബു ( നോവല്‍ – വരും കാലങ്ങളില്‍), നാസര്‍ മുതുകാട് ( ആദ്യ നോവല്‍ – പെണ്ണൊരുത്തി ), പ്രസാദ് കൈതക്കല്‍ ( ഓര്‍മക്കുറിപ്പുകള്‍ – പൂത്തോലയും കരിയോലയും) , സൗദ റഷീദ് ( കവിത – ഒരു നക്ഷത്രം) , വി.കെ.വസന്തന് വൈജയന്തിപുരം ( കവിത – ഇരുട്ടിനെ എനിക്ക് ഭയമാണ്), ബിന്ദു വെങ്ങാട് ( ബാല കവിതകള്‍ – മഴത്തുള്ളികള്‍), വി.വി.ശ്രീല ( കഥാസമാഹാരം- വക്കുപൊട്ടിയ വാക്കുകള്‍), എ.എന്‍.മുകുന്ദന്( ചെറുകഥ- കൂട്ടുകാരിയുടെ അച്ഛന്), സുഭാഷ് ആറ്റുവാശേരി ( ബാലശാസ്ത്ര നോവല്‍ – നരഭോജിയായ വാല്‍നക്ഷത്രം) എന്നിവരും അര്‍ഹരായി.
30-ാം തിയതി 11ന് ഹോട്ടല്‍ അളകാപുരിയില്‍ എം.പി.അബ്ദുസമദ് സമദാനി എം.പി പുരസ്കാരങ്ങള്‍ സമ്മാനിക്കും.
-
india10 hours agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF23 hours agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News11 hours agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india2 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala2 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
india2 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?

