ലണ്ടന്‍: ഇന്ന് മുതല്‍ പ്രീമിയര്‍ ലീഗ് ആവേശം. ലോകകപ്പ് വര്‍ഷത്തില്‍ ആവേശത്തിന്റെ തിരമാല തീര്‍ക്കുന്നതായിരിക്കും ഇത്തവണത്തെ പോരാട്ടങ്ങള്‍. അവസാന സീസണില്‍ ലിവര്‍പൂളും മാഞ്ചസ്റ്റര്‍ സിറ്റിയും തമ്മിലായിരുന്നു പ്രധാന അങ്കമെങ്കില്‍ ഇത്തവണ ആഴ്‌സനലും ചെല്‍സിയും കൂടുതല്‍ കരുത്തരാണ്.

പുതിയ കോച്ചിന് കീഴില്‍ വരുന്ന മാഞ്ചസ്റ്റര്‍ യുനൈറ്റഡിനൊപ്പം ഇപ്പോഴും കൃസ്റ്റിയാനെ റൊണാള്‍ഡോ ഉള്ളതിനാല്‍ അവരെയും എഴുതി തള്ളാനാവില്ല. ഇന്ന് പുലര്‍ച്ചെ 12-30 ന് നടക്കുന്ന ആദ്യ മല്‍സരത്തില്‍ ആഴ്‌സനല്‍ കളത്തിലിറങ്ങുന്നുണ്ട്. എവേ പോരാട്ടത്തില്‍ കൃസ്റ്റല്‍ പാലസാണ് പ്രതിയോഗികള്‍. ഗണ്ണേഴ്‌സ് കളിക്കുമ്പോള്‍ ഫുട്‌ബോള്‍ ലോകത്തിന്റെ കണ്ണുകള്‍ അവരുടെ പുതിയ റിക്രൂട്ട് ഗബ്രിയേല്‍ ജീസസിലായിരിക്കും. സന്നാഹ മല്‍സരങ്ങളില്‍ ബ്രസീലുകാരന്‍ മികവ് പ്രകടിപ്പിച്ചിരുന്നു.