Connect with us

kerala

വന്യജീവികള്‍ ഭക്ഷണം അന്വേഷിച്ച് നാട്ടിലിറങ്ങുന്നു, വംശവര്‍ധനവ് തടയുന്നത് പരിഗണനയില്‍: മന്ത്രി എകെ ശശീന്ദ്രന്‍

മഞ്ഞക്കൊന്ന എന്ന വൃക്ഷത്തിന്റെ സാന്നിധ്യം കാട്ടിനുള്ളിലെ പച്ചപ്പുല്‍ നശിച്ച് പോകുന്നതായും ഇതിനാലാണ് വന്യജീവികള്‍ ഭക്ഷണമന്വേഷിച്ച് നാട്ടിലേക്ക് വരുന്നതെന്നും മന്ത്രി വിലയിരുത്തി.

Published

on

മലപ്പുറം: മലയോര മേഖലയില്‍ അടിക്കടി ഉണ്ടാകുന്ന വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം വേണ്ട നടപടി എടുക്കുമെന്ന് മന്ത്രി എകെ ശശീന്ദ്രന്‍. പ്രശ്‌ന പരിഹാരമായി വംശവര്‍ധനവ് തടയുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് വനം, വന്യജീവി വകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മഞ്ഞക്കൊന്ന എന്ന വൃക്ഷത്തിന്റെ സാന്നിധ്യം കാട്ടിനുള്ളിലെ പച്ചപ്പുല്‍ നശിച്ച് പോകുന്നതായും ഇതിനാലാണ് വന്യജീവികള്‍ ഭക്ഷണമന്വേഷിച്ച് നാട്ടിലേക്ക് വരുന്നതെന്നും മന്ത്രി വിലയിരുത്തി.

വിഷയത്തില്‍ മുഖ്യമന്ത്രിയും അഡ്വക്കറ്റ് ജനറലുമായി കൂടിയാലോചന നടത്തി നിയമപരമായി സുപ്രീം കോടതിയെ സമീപിക്കും. വിഷയവുമായി ബന്ധപ്പെട്ട് 2013ല്‍ ഒരു എന്‍ജിഒ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഈ കേസ് കോടതി സ്‌റ്റേ ചെയ്തിരിക്കുകയാണ്. കേരളമടക്കം 12 സംസ്ഥാനങ്ങള്‍ കക്ഷികളായ കേസില്‍ സ്‌റ്റേ നീക്കാന്‍ ഇതുവരെ നടപടി സ്വീകരിച്ചിരുന്നില്ല. സ്‌റ്റേ നീക്കുന്നതിനുള്ള നടപടികളെ കുറിച്ച് സര്‍ക്കാര്‍ ആലോചിക്കും മന്ത്രി പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സബ് ജില്ലാ , ജില്ലാ ടൂര്‍ണമെന്റുകള്‍ നടത്തിയില്ല, സംസ്ഥാന സുബ്രതോ കപ്പ് ടൂര്‍ണമെന്റ് അട്ടിമറിക്കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണം: എം.എസ്.എഫ്

ഒരു സ്‌കൂള്‍ സബ് ജൂനിയര്‍, ജൂനിയര്‍ വിഭാഗങ്ങളില്‍ ആറായിരം രൂപ പ്രവേശന ഫീസായി നല്‍കണം എന്ന നിര്‍ദ്ദേശം അടിച്ചേല്‍പ്പിക്കപ്പെടുന്നതിനോടും യോജിക്കാന്‍ കഴിയില്ല.

Published

on

കോഴിക്കോട് : സ്‌കൂള്‍ കായിക വിദ്യാര്‍ത്ഥികള്‍ക്ക് വര്‍ഷംതോറും നടത്തിവെരാറുള്ള സുബ്രതോ കപ്പ് മത്സരങ്ങള്‍ അട്ടിമറിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിഷേധവുമായി എം.എസ്.എഫ്. സബ് ജില്ലാ , ജില്ലാ മത്സരങ്ങള്‍ നടത്താതെ സംസ്ഥാന സുബ്രതോ കപ്പ് ടൂര്‍ണമെന്റ് നടത്തുന്നതിന്റെ സാംഗത്യമാണ് എം.എസ്.എഫ് ചോദ്യം ചെയ്യുന്നത്. കായിക അധ്യാപകര്‍ സമരത്തിലായ മാസങ്ങളില്‍ സബ് ജില്ലാ , ജില്ലാ മത്സരങ്ങളുടെ തിയ്യതി നിശ്ചയിച്ച സര്‍ക്കാര്‍ ടൂര്‍ണമെന്റ് നടത്തുന്നതിന് വേണ്ട ഇടപെടലുകള്‍ നടത്തിയില്ല. കായിക അധ്യാപകരുടെ ആവശ്യങ്ങള്‍ പരിഹാരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതിനാല്‍ തന്നെ സബ് ജില്ലാ , ജില്ലാ മത്സരങ്ങള്‍ നടന്നില്ല. മത്സരങ്ങള്‍ നിലവില്‍ നടക്കാത്ത സ്ഥിതിയില്‍ സംസ്ഥാന സുബ്രതോ കപ്പ് മത്സരം എങ്ങനെ നടത്തുമെന്നാണ് എം.എസ്.എഫ് ചോദിക്കുന്നത്. ഒരു സ്‌കൂള്‍ സബ് ജൂനിയര്‍, ജൂനിയര്‍ വിഭാഗങ്ങളില്‍ ആറായിരം രൂപ പ്രവേശന ഫീസായി നല്‍കണം എന്ന നിര്‍ദ്ദേശം അടിച്ചേല്‍പ്പിക്കപ്പെടുന്നതിനോടും യോജിക്കാന്‍ കഴിയില്ല.

സുബ്രതോ കപ്പ് മത്സരങ്ങള്‍ വളര്‍ന്നുവരുന്ന കായിക താരങ്ങള്‍ക്കുള്ള വലിയ അവസരമാണ്. അത് തകര്‍ക്കുന്ന നീക്കം അംഗീകരിക്കാന്‍ കഴിയില്ല. സംസ്ഥാന ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ കായിക വിദ്യാര്‍ത്ഥികളോട് അപേക്ഷ സമര്‍പ്പിക്കാനാണ് വിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെടുന്നത്. എന്നാല്‍ സെലക്ഷന്‍ ഉള്‍പ്പെടെ വകുപ്പിന് ധാരണയില്ല എന്ന് മാത്രമല്ല അപേക്ഷ നല്‍കി പങ്കെടുക്കേണ്ട ഒരു ടൂര്‍ണമെന്റല്ല സംസ്ഥാന സുബ്രതോ കപ്പ്. ഈ വിചിത്രമായ സെലക്ഷന്‍ രീതി അംഗീകരിക്കാന്‍ കഴിയില്ല. കായിക താരങ്ങളോടുള്ള സര്‍ക്കാരിന്റെ സമീപനമാണ് ഇതിലൂടെ പുറത്ത് വരുന്നത്. ഈ അവഗണിക്കുന്ന സമീപനവുമായി മുന്നോട്ട് പോയാല്‍ ശക്തമായ സമരങ്ങള്‍ക്ക് എം.എസ്.എഫ് നേതൃത്വം നല്‍കുമെന്ന് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്, ജന:സെക്രട്ടറി സി.കെ നജാഫ്, കായിക വിംഗ് കണ്‍വീനര്‍ എം.വി ഹസൈനാര്‍ എന്നിവര്‍ പറഞ്ഞു.

Continue Reading

kerala

പഹല്‍ഗാം ആക്രമണം’ സുരക്ഷാ വീഴ്ചയുടെ ഉത്തരവാദിത്തം ആര്‍ക്കെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി വ്യക്തമാക്കണം; അഡ്വ. ഹാരിസ് ബീരാൻ എം.പി

ആക്രമണം നടന്ന ഉടനെ വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ താൻ ഈ വിഷയം ഉന്നയിച്ചതായിരുന്നുവെന്നും എന്നാൽ തങ്ങളുടെ പരാജയം മറച്ചുവെച്ചുകൊണ്ട് ഓപ്പറേഷൻ സിന്ദൂർ പ്രചരണായുധമാക്കി രാഷ്ട്രീയം കളിക്കുകയായിരിന്നു കേന്ദ്ര സർക്കാർ എന്ന് എം പി കുറ്റപ്പെടുത്തി.

Published

on

പഹൽഗാമിൽ രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷാ സംവിധാനത്തിന്റെയും കേന്ദ്ര ഇന്റലിജൻസിന്റെയും വീഴ്ച വളരെ വ്യക്തമാണെന്നും എന്നാൽ ഇന്നുവരെ അതിന്റെ ഉത്തരവാദിത്തം ഒരു കേന്ദ്രമന്ത്രിയും ഒരു ഉദ്യോഗസ്ഥനും ഏറ്റെടുത്തില്ലെന്നു മാത്രമല്ല തീവ്രവാദി ആക്രമണം കഴിഞ്ഞ് 100 ദിവസമായിട്ടും ആക്രമണത്തിന് ഉത്തരവാദികളായവരെ കണ്ടെത്താൻ പോലും കഴിഞ്ഞില്ലെന്നും അഡ്വ. ഹാരിസ് ബീരാൻ എം.പി രാജ്യസഭയിൽ അറിയിച്ചു. ആക്രമണം നടന്ന ഉടനെ വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ താൻ ഈ വിഷയം ഉന്നയിച്ചതായിരുന്നുവെന്നും എന്നാൽ തങ്ങളുടെ പരാജയം മറച്ചുവെച്ചുകൊണ്ട് ഓപ്പറേഷൻ സിന്ദൂർ പ്രചരണായുധമാക്കി രാഷ്ട്രീയം കളിക്കുകയായിരിന്നു കേന്ദ്ര സർക്കാർ എന്ന് എം പി കുറ്റപ്പെടുത്തി.

തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് വേണ്ടി ഒരു മൗനാചരണം പോലും രാജ്യം നടത്തിയില്ലയെന്നും പകരം ഓപ്പറേഷൻ സിന്ദൂറിലൂടെ രാജ്യത്തിന്റെ അഭിമാനമായി മാറിയ കേണൽ സോഫിയ കുറേഷി, ആക്രമണത്തിൽ കൊല്ലപ്പെട്ട എൻ രാമചന്ദ്രന്റെ മകൾ ആരതി മേനോൻ ഉൾപ്പെടെയുള്ള ഇരകളെ ബി ജെ പി യുടെ മന്ത്രിമാരുടെ നേതൃത്വത്തിൽ അപമാനിക്കുകയായിരിന്നുവെന്നും എം പി ആരോപിച്ചു. തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്കുള്ള മുസ്ലിംലീഗിന്റെ അനുശോചനം അറിയിച്ചുകൊണ്ട് പ്രസംഗം ആരംഭിച്ച ഹാരിസ് ബീരാൻ രാജ്യത്തിന്റെ അഭിമാനമുയർത്തിപ്പിടിച്ച് പോരാടിയ സൈനികർക്കുള്ള തന്റെ പാർട്ടിയുടെ അനുമോദനങ്ങൾ അറിയിക്കാനും മറന്നില്ല.

Continue Reading

india

കന്യാസ്ത്രീകളെ അറസ്റ്റ്; മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തില്‍നിന്ന് ഒഴിഞ്ഞുമാറി കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍

കന്യാസ്ത്രീകള്‍ കൊണ്ടുപോയ പെണ്‍കുട്ടികള്‍ ക്രിസ്ത്യാനികളാണോ എന്ന കാര്യത്തില്‍ തീരുമാനം പറയേണ്ടത് കോടതിയാണെന്നും കോടതിയിലുള്ള വിഷയത്തില്‍ മന്ത്രിയെന്ന നിലയില്‍ അഭിപ്രായം പറയുന്നതില്‍ പരിമിതിയുണ്ടെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു.

Published

on

ഛത്തീസ്ഗഢില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തില്‍നിന്ന് ഒഴിഞ്ഞുമാറി കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍. കന്യാസ്ത്രീകള്‍ കൊണ്ടുപോയ പെണ്‍കുട്ടികള്‍ ക്രിസ്ത്യാനികളാണോ എന്ന കാര്യത്തില്‍ തീരുമാനം പറയേണ്ടത് കോടതിയാണെന്നും കോടതിയിലുള്ള വിഷയത്തില്‍ മന്ത്രിയെന്ന നിലയില്‍ അഭിപ്രായം പറയുന്നതില്‍ പരിമിതിയുണ്ടെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു.

മാധ്യമങ്ങള്‍ അജണ്ട വെച്ച് ചോദ്യങ്ങളുന്നയിക്കുകയാണെന്നും മന്ത്രി പറഞ്ഞു. പെണ്‍കുട്ടികള്‍ ക്രിസ്ത്യാനികളാണെന്ന് അവര്‍ തന്നെ പറയുന്ന വോയിസ് ക്ലിപ് കേള്‍പ്പിക്കാമെന്ന് മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞതോടെ, തനിക്ക് ഹിന്ദി അറിയില്ലെന്ന് പറഞ്ഞ് മന്ത്രി ഒഴിഞ്ഞുമാറി.

സംസ്ഥാനം ഭരിക്കുന്നത് ബി.ജെ.പിയാണെന്നും അറസ്റ്റിലേക്ക് നയിച്ചത് ബജ്‌റംഗ്ദളിന്റെ പിന്തുണയോടെയാണെന്നും ചൂണ്ടിക്കാണിച്ച മാധ്യമപ്രവര്‍ത്തകരെ മന്ത്രി പരിഹസിച്ചു. കന്യാസ്ത്രീകളെ പിടിച്ചത് ബി.ജെ.പിയല്ലെന്നും ടി.ടി.ഇ ആണ് കുട്ടികളെ സംശയാസ്പദമായി കണ്ടെത്തിയതെന്നും മന്ത്രി പറഞ്ഞു.

മനുഷ്യക്കടത്തും മതപരിവര്‍ത്തനവും ആരോപിച്ചാണ് ഛത്തീസ്ഗഢില്‍ കേരളത്തില്‍നിന്നുള്ള കന്യാസ്ത്രീകളായ സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, സിസ്റ്റര്‍ പ്രീതി മേരി എന്നിവരെ അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാവുകയാണ്. പാര്‍ലമെന്റില്‍ ചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എം.പിമാര്‍ രംഗത്തുവന്നിട്ടുണ്ട്.

മതപരിവര്‍ത്തനം നടന്നിട്ടുണ്ടോ എന്ന ചോദ്യത്തിന് വിഷയം കോടതിയുടെ പരിഗണനയിലായതിനാല്‍ അവിടെയാണ് തീരുമാനിക്കേണ്ടതെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു.

Continue Reading

Trending