പെണ്‍കുട്ടികള്‍ക്കു നേരെ ലൈംഗികാതിക്രമം നടത്തി എന്നാരോപിച്ച് പുരോഹിതനെ ആള്‍കുട്ടം മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഉത്തര്‍പ്രദേശിലെ മധുരയിലെ വൃന്ദാവനിലാണ് രണ്ടു സ്ത്രീകള്‍ ചേര്‍ന്ന് പുരോഹിതനെ നഗ്നനാക്കിയ ശേഷം മര്‍ദ്ദിക്കുന്നത്. മറ്റൊരൊള്‍ പുരോഹിതന്റെ മുടിയില്‍ പിടിച്ച് അടിക്കാന്‍ സൗകര്യം ചെയ്തു കൊടുക്കുന്നുമുണ്ട്. ആള്‍ക്കുട്ടം നോക്കി നില്‍ക്കെ പുരോഹിതന്റെ അടിവസ്ത്രവും അഴിച്ചിട്ടാണ് മര്‍ദ്ദിക്കുന്നത്.