Connect with us

Cricket

‘അപ്പീല്‍ ചെയ്യാന്‍ ധോനി മറന്നു’; കൊടുക്കേണ്ടി വന്നത് വലിയ വില

43 പന്തില്‍ 64 റണ്‍സ് നേടിയ ഷാ കളിയിലെ താരവുമായി

Published

on

ഷാര്‍ജി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം പതിപ്പിലെ എട്ടാം മത്സരത്തില്‍ ചെന്നൈയ്‌ക്കെതിരെ മികച്ച അടിത്തറ പാകാന്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ സഹായിച്ചത് യുവതാരം പൃഥ്വി ഷായുടെ പ്രകടനമായിരുന്നു. 43 പന്തില്‍ 64 റണ്‍സ് നേടിയ ഷാ കളിയിലെ താരവുമായി. ക്രീസിലെ തന്റെ രണ്ടാമൂഴത്തിലായിരുന്നു ഷാ കളം നിറഞ്ഞത്. ചെന്നൈ താരങ്ങള്‍ വരുത്തിവെച്ച അശ്രദ്ധയ്ക്ക് അവര്‍ വലിയ വില കൊടുക്കേണ്ടി വന്നു എന്ന് പറയുന്നതാവും കൂടുതല്‍ ഉചിതം.

ഡല്‍ഹി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാന്‍ പൃഥ്വി ഷായായിരുന്നു സ്‌െ്രെടക്ക് എന്‍ഡില്‍. ദീപക് ചാഹറെറിഞ്ഞ ആദ്യ പന്ത് അടിച്ചെങ്കിലും റണ്‍സൊന്നും എടുക്കാന്‍ സാധിച്ചില്ല. രണ്ടാം പന്ത് സ്‌ട്രെയ്റ്റ് ഡ്രൈവ് ചെയ്യാനുള്ള ശ്രമവും പരാജയപ്പെട്ടു. പന്ത് നേരെ വിക്കറ്റ് കീപ്പര്‍ ധോണിയുടെ കൈകളിലേക്ക്. ഷായുടെ ബാറ്റില്‍ എഡ്ജ് ചെയ്തായിരുന്നു പന്ത് ധോണിയുടെ കൈകളില്‍ എത്തിയത്.

എന്നാല്‍ ചെന്നൈ താരങ്ങളൊന്നും ഇക്കാര്യം ശ്രദ്ധിക്കാഞ്ഞതിനാല്‍ ആരും തന്നെ അപ്പീല്‍ ചെയ്തില്ല. അതിനാല്‍ അമ്പയര്‍ വിക്കറ്റും നല്‍കിയില്ല. അടുത്ത രണ്ട് പന്തും ബൗണ്ടറി പായിച്ച ഷാ വെടിക്കെട്ടിന് തുടക്കമിടുകയും ചെയ്തു. ചെന്നൈ നായകന്‍ ധോണിയുള്‍പ്പടെ ആരും ശ്രദ്ധിക്കാതെ പോയ ആ എഡിജിങ്ങിന് പകരം കൊടുക്കേണ്ടി വന്നത് രണ്ട് പോയന്റായിരുന്നു.

ശിഖര്‍ ധവാനൊപ്പം ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ അര്‍ധസെഞ്ചുറി കൂട്ടുകെട്ട് തീര്‍ത്ത പൃഥ്വി ഷാ ഡല്‍ഹിക്ക് മികച്ച തുടക്കം സമ്മാനിച്ചു. ഒന്നാം വിക്കറ്റില്‍ 94 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അടിച്ചെടുത്തത്. ഒരു സിക്‌സും ഒമ്പത് ഫോറും അടങ്ങുന്നതായിരുന്നു പൃഥ്വി ഷായുടെ ഇന്നിങ്‌സ്. 35 റണ്‍സെടുത്ത ശിഖര്‍ ധവാനെ പുറത്താക്കി പിയൂഷ് ചൗളയാണ് സഖ്യം പൊളിച്ചത്. പിന്നാലെ ഷായെയും ചൗള തന്നെയാണ് പുറത്താക്കിയത്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Cricket

വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിന് കാര്യവട്ടത്ത് വേദിയൊരുങ്ങി; തലസ്ഥാനത്ത് ഇനി ക്രിക്കറ്റ് കാര്‍ണിവല്‍

ലോകകപ്പിന്റെ മുഖ്യവേദിയായി തീരുമാനിച്ചിരുന്ന ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിന് സുരക്ഷാ പ്രശ്നങ്ങളാല്‍ അനുമതി ലഭിക്കാതായതോടെ, ബിസിസിഐയും ഐസിസിയും പകരമായി കാര്യവട്ടത്തെ സ്‌പോര്‍ട്‌സ് ഹബ് സ്റ്റേഡിയത്തെ പരിഗണിച്ചത്.

Published

on

ഒരിക്കല്‍ വാഗ്ദാനം ചെയ്ത ശേഷം നഷ്ടപ്പെട്ട വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ മത്സരവേദി വീണ്ടും തിരുവനന്തപുരത്തേക്ക് എത്താനുള്ള സാധ്യത ഉയര്‍ന്നു. ലോകകപ്പിന്റെ മുഖ്യവേദിയായി തീരുമാനിച്ചിരുന്ന ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിന് സുരക്ഷാ പ്രശ്നങ്ങളാല്‍ അനുമതി ലഭിക്കാതായതോടെ, ബിസിസിഐയും ഐസിസിയും പകരമായി കാര്യവട്ടത്തെ സ്‌പോര്‍ട്‌സ് ഹബ് സ്റ്റേഡിയത്തെ പരിഗണിച്ചത്. ഇക്കാര്യം കേരള ക്രിക്കറ്റ് അസോസിയേഷനെ (കെസിഎ) അനൗദ്യോഗികമായി അറിയിച്ചിട്ടുണ്ട്. പുതുക്കിയ ഷെഡ്യൂളും ഐസിസിയുടെ ഔദ്യോഗിക പ്രഖ്യാപനവും ഉടന്‍ ഉണ്ടാകും.

സൂചനകള്‍ പ്രകാരം, പ്രാഥമിക റൗണ്ടിലെ മൂന്ന് മത്സരങ്ങളും ഒരു സെമി ഫൈനലും, കൂടാതെ രണ്ട് സന്നാഹ മത്സരങ്ങളും തിരുവനന്തപുരത്തിന് ലഭിച്ചേക്കാം. സെപ്റ്റംബര്‍ 30 മുതല്‍ നവംബര്‍ 2 വരെ ഇന്ത്യയും ശ്രീലങ്കയും ചേര്‍ന്ന് ടൂര്‍ണമെന്റ് സംഘടിപ്പിക്കും. ആദ്യം തിരുവനന്തപുരത്തെയും വേദിയായി പരിഗണിച്ചിരുന്നുവെങ്കിലും, ഐസിസിയുടെ ഔദ്യോഗിക പ്രഖ്യാപനത്തില്‍ അവസരം ബെംഗളൂരുവിന് ലഭിച്ചു. എന്നാല്‍, ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന ഐപിഎല്‍ വിജയാഘോഷത്തില്‍ ഉണ്ടായ ദുരന്തത്തിന് പിന്നാലെ സുരക്ഷാ ആശങ്കകള്‍ ഉയര്‍ന്നതോടെ സ്ഥിതി മാറി.

ദക്ഷിണേന്ത്യയിലെ മറ്റൊരു പ്രധാന വേദിയായ ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയം ഇപ്പോള്‍ അറ്റകുറ്റപ്പണിയില്‍ കഴിയുന്നതും തിരുവനന്തപുരത്തിന് അനുകൂലമായി. ആദ്യം ബെംഗളൂരുവില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ഇന്ത്യ-ശ്രീലങ്ക ഉദ്ഘാടനം, ഇന്ത്യ-ബംഗ്ലാദേശ് മത്സരം ഉള്‍പ്പെടെ മൂന്നു പ്രാഥമിക റൗണ്ട് മത്സരങ്ങളും ഒരു സെമി ഫൈനലും തന്നെ തിരുവനന്തപുരം ഏറ്റെടുക്കുമെന്ന പ്രതീക്ഷയാണ്. ഇതിനകം ആറ് രാജ്യാന്തര മത്സരങ്ങള്‍ നടത്തിയ സ്‌പോര്‍ട്‌സ് ഹബ് സ്റ്റേഡിയം, ഒരു ഐസിസി ടൂര്‍ണമെന്റിന് വേദിയാകുന്നത് ഇതാദ്യമായിരിക്കും. 2023 ഐസിസി ലോകകപ്പിലെ സന്നാഹ മത്സരങ്ങള്‍ക്ക് നേരത്തെ ഈ സ്റ്റേഡിയം വേദിയായിട്ടുണ്ട്.

Continue Reading

Cricket

‘അഞ്ച് ടെസ്റ്റുകള്‍ക്കായി ബുംറയ്ക്ക് ഐപിഎല്‍ വിശ്രമം നല്‍കാമായിരുന്നു’: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ദിലീപ് വെംങ് സര്‍ക്കര്‍, ജസ്പ്രീത് ബുംറയുടെ വര്‍ക്ക്‌ലോഡ് മാനേജ്മെന്റിനെ കുറിച്ച് വ്യത്യസ്തമായ അഭിപ്രായം പങ്കുവച്ചു.

Published

on

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ദിലീപ് വെംങ് സര്‍ക്കര്‍, ജസ്പ്രീത് ബുംറയുടെ വര്‍ക്ക്‌ലോഡ് മാനേജ്മെന്റിനെ കുറിച്ച് വ്യത്യസ്തമായ അഭിപ്രായം പങ്കുവച്ചു. ഇംഗ്ലണ്ടില്‍ നടന്ന അഞ്ചു ടെസ്റ്റ് മത്സരങ്ങളിലും ബുംറയെ കളിപ്പിക്കേണ്ടി വന്നിരുന്നെങ്കില്‍, 2025-ലെ ഐപിഎല്‍ സീസണില്‍ ചില മത്സരങ്ങളില്‍ താരത്തോട് വിശ്രമിക്കണമെന്ന് അറിയിക്കാമായിരുന്നു എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഈ കാര്യം ബിസിസിഐ മുംബൈ ഇന്ത്യന്‍സിന്റെ മാനേജ്മെന്റിനോടും വ്യക്തമാക്കേണ്ടിയിരുന്നുവെന്നും വെംഗ്സര്‍ക്കര്‍ കൂട്ടിച്ചേര്‍ത്തു.

പുറവേദന കാരണം യുഎഇയില്‍ നടന്ന 2025 ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്ന് പിന്മാറേണ്ടി വന്ന ബുംറ, ഐപിഎല്‍ 2025-ല്‍ മുംബൈയ്ക്കായി 12 മത്സരങ്ങളില്‍ പങ്കെടുത്തു. 47.2 ഓവര്‍ എറിഞ്ഞ് 18 വിക്കറ്റുകള്‍ വീഴ്ത്തിയ അദ്ദേഹം, ടെണ്ടുല്‍ക്കര്‍-ആന്‍ഡേഴ്സണ്‍ ട്രോഫിയില്‍ മൂന്ന് ടെസ്റ്റുകളില്‍ 14 വിക്കറ്റുകള്‍ നേടിയെങ്കിലും ജോലിഭാരത്തെ തുടര്‍ന്ന് നിര്‍ണായകമായ മൂന്നാം, അഞ്ചാം ടെസ്റ്റുകള്‍ നഷ്ടമായതിനാല്‍ വിമര്‍ശനങ്ങള്‍ക്ക് വിധേയനായി.

Continue Reading

Cricket

സഞ്ജുവിന് പിന്നാലെ സാലിയെയും സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്‌സ്

കെസിഎല്‍ പ്രഥമ സീസണിലും സാലി കൊച്ചി ബ്ലൂ ടൈഗേര്‍സിന്റെ ഭാഗമായിരുന്നു.

Published

on

കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിന്റെ താരലേലത്തില്‍ സഞ്ജുവിന് പിന്നാലെ സഹോദരന്‍ സാലി സാംസനെയും സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്‌സ്. കെസിഎല്‍ പ്രഥമ സീസണിലും സാലി കൊച്ചി ബ്ലൂ ടൈഗേര്‍സിന്റെ ഭാഗമായിരുന്നു. അടിസ്ഥാന വിലയായ 75,000 രൂപക്ക് തന്നെയാണ് സാലിയെ കൊച്ചി സ്വന്തമാക്കിയത്.

നേരത്തെ, 26.8 ലക്ഷം രൂപയ്ക്ക് സഞ്ജു സാംസനെയും കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ടീമില്‍ എത്തിച്ചിരുന്നു. ഓള്‍ റൗണ്ടറായ സാലി കൊച്ചിയില്‍ എത്തുന്നതിന് മുന്‍പ് വയനാടിനായി മത്സരിച്ചിട്ടുണ്ട്. കൂടാതെ അണ്ടര്‍ 16 വിഭാഗത്തില്‍ സൗത്ത് സോണിനുവേണ്ടി കളിച്ച സാലി കേരളത്തിന്റെ അണ്ടര്‍ 23, 25 ടീമുകളിലും അംഗമായിരുന്നു.

ഐപിഎല്‍ പോലുള്ള പ്രധാന ലീഗുകള്‍ കളിച്ച താരങ്ങള്‍ എ കാറ്റഗറിയിലും, മാറ്റ് താരങ്ങളെ ബി, സി ക്യാറ്റഗറികളിലും ആയിരുന്നു ഉള്‍പ്പെടുത്തിയിരുന്നത്. എ ക്യാറ്റഗറിയിലെ താരങ്ങള്‍ക്ക് 3 ലക്ഷം രൂപയും, ബി ക്യാറ്റഗയിലെ താരങ്ങള്‍ക്ക് ഒരു ലക്ഷം രൂപയും, സി ക്യാറ്റഗറിയിലെ താരങ്ങള്‍ക്ക് 75,000 രൂപയും ആയിരുന്നു അടിസ്ഥാന വില.

3 ലക്ഷം മാത്രം അടിസ്ഥാന വിലയുള്ള സഞ്ജുവിനെ വാശിയേറിയ ലേലത്തിനൊടുവിലാണ് കൊച്ചി ബ്ലൂ ടൈഗേഴ്‌സ് കെസില്‍ ചരിത്രത്തിലെ തന്നെ റെക്കോര്‍ഡ് തുകയ്ക്ക് വാങ്ങിയത്.

Continue Reading

Trending