Film

ആറ് വയസ്സുള്ള മകള്‍ക്ക് സോഷ്യല്‍ മീഡിയയുടെ ആവശ്യമില്ല’, ‘ദയവായി ഇതിന് ഇരയാകരുത് ‘; പൃഥ്വിരാജ്

By Test User

November 10, 2020

പൃഥ്വിരാജിന്റേയും സുപ്രിയയുടേയും മകള്‍ അലംകൃതയുടേ പേരില്‍ പ്രചരിക്കുന്ന വ്യാജ ഇന്‍സ്റ്റഗ്രാം പ്രൊഫൈലിനെതിരേ ഇരുവരും രംഗത്ത്.

അല്ലി പൃഥ്വിരാജ് എന്ന പേരിലാണ് വ്യാജ പ്രൊഫൈല്‍ തുടങ്ങിയിരിക്കുന്നത്. പ്രൊഫൈല്‍ മാനേജ് ചെയ്യുന്നത് സുപ്രിയയും പൃഥ്വിയുമാണെന്നും ബയോയില്‍ ചേര്‍ത്തിട്ടുണ്ട്. എന്നാല്‍ ഇത് വ്യാജമാണെന്നും തങ്ങളുടെ ആറ് വയസുകാരി മകള്‍ക്ക് സോഷ്യല്‍ മീഡിയയുടെ ആവശ്യകത കാണുന്നില്ലെന്നും പൃഥ്വിയും സുപ്രിയയും വ്യക്തമാക്കി.

‘ഈ വ്യാജ അക്കൗണ്ടിലേക്ക് നിങ്ങളുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ ആഗ്രഹിക്കുന്നു. ഇത് ഞങ്ങള്‍ നിയന്ത്രിക്കുന്ന ഒരു പേജല്ല, ഞങ്ങളുടെ 6 വയസ്സുള്ള മകള്‍ക്ക് സോഷ്യല്‍ മീഡിയ ഉപയോഗം വേണ്ടതിന്റെ ആവശ്യകതയും ഞങ്ങള്‍ കാണുന്നില്ല. പ്രായമാകുമ്പോള്‍ അവള്‍ക്ക് അതേക്കുറിച്ച് സ്വയം തീരുമാനമെടുക്കാം. അതിനാല്‍ ദയവായി ഇതിന് ഇരയാകരുത് ‘ പൃഥ്വിയും സുപ്രിയയും കുറിച്ചു.