തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ആസ്പത്രികള്‍ തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടാന്‍ തീരുമാനം. നഴ്‌സുമാരുടെ സമരപ്രഖ്യാപനത്തില്‍ പ്രതിഷേധിച്ച് സ്വകാര്യ ആസ്പത്രി മാനേജ്‌മെന്റ് അസോസിയേഷനാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. അടിയന്തര ആവശ്യങ്ങളില്‍ അത്യാഹിത വിഭാഗം മാത്രം പ്രവര്‍ത്തിക്കും. നഴ്‌സുമാരും തിങ്കളാഴ്ച മുതല്‍ സമരം പ്രഖ്യാപിച്ചിട്ടുണ്ട്.