ജര്‍മനിയുമായി സാമ്പത്തിക ഉടമ്പടികള്‍ ചര്‍ച്ച ചെയ്യാന്‍ പോയതാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. അപ്പോഴാണ് ഹോളിവുഡ് ചിത്രം ബേവാച്ചിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് പ്രമുഖ ചലച്ചിത്ര താരം പ്രിയങ്ക ചോപ്ര ബര്‍ലിനിലുണ്ടെന്ന് അറിയുന്നത്.

മോദിയുമായി പ്രശസ്ത ചലച്ചിത്ര താരം കൂടിക്കാഴ്ച നടത്തിയെന്ന് മാത്രമല്ല കൂടിക്കാഴ്ചയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുക കൂടി ചെയ്തു.

സ്വാഭാവികമായും കമന്റുകള്‍ ചറപറാന്ന് പാഞ്ഞെത്തി. തന്റെയും മോദിയുടെയും ആരാധകര്‍ പ്രശംസയുമായെത്തുമെന്ന് കരുതി പോസ്റ്റിട്ട പ്രിയങ്കയെ ഞെട്ടിച്ചു കൊണ്ടാണ് കമന്റുകള്‍ ചീറിയെത്തിയത്.

രാഷ്ട്രത്തിന്റെ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമ്പോള്‍ മാന്യമായി വസ്ത്രം ധരിക്കാത്തതിലായിരുന്നു ചിലര്‍ക്ക് അമര്‍ഷം.
പ്രധാന മന്ത്രിക്ക് മുമ്പില്‍ കാലുകളുടെ നഗ്നത പുറത്തുകാട്ടി ഇന്ത്യന്‍ സംസ്‌കാരത്തിന് തന്നെ മോശം വരുത്തിവെച്ചുവെന്നായി ചിലര്‍.
അവിടന്നും വിട്ട് ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് മുന്നില്‍ കാലിന്മേല്‍ കാല്‍ കയറ്റി വെച്ചിരിക്കാന്‍ എവിടുന്ന് കിട്ടി ധൈര്യം എന്ന് വരെ ആരാധകര്‍ തുറന്നടിച്ചു.

ഇങ്ങനെ പോവുന്നു കമന്റുകള്‍. ഏതായാലും ഹിറ്റാകുമെന്ന് കരുതി പോസ്റ്റിട്ടത് എട്ടിന്റെ പണി തരുമെന്ന് താരം പോലും പ്രതീക്ഷിച്ചിര്ിക്കാനിടയില്ല.