Connect with us

kerala

കോമണ്‍വെല്‍ത്ത് ഗെയിംസ് മെഡല്‍ ജേതാക്കള്‍ക്ക് സമ്മാനത്തുക പ്രഖ്യാപിക്കണം; മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് വേണ്ടി മെഡല്‍ നേടിയ മലയാളി കായിക താരങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ സമ്മാനത്തുക പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.

Published

on

തിരുവനന്തപുരം:ബര്‍മിംഗ്ഹാം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് വേണ്ടി മെഡല്‍ നേടിയ മലയാളി കായിക താരങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ സമ്മാനത്തുക പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. മറ്റ് സംസ്ഥാനങ്ങള്‍ മെഡല്‍ ജേതാക്കള്‍ക്ക് സമ്മാനത്തുക പ്രഖ്യാപിച്ചിട്ടുണ്ട്. ഇതേ മാതൃകയില്‍ കേരളത്തില്‍ നിന്നുള്ള മെഡല്‍ ജേതാക്കള്‍ക്കും സമ്മാനത്തുക പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷ നേതാവ് അഭ്യര്‍ത്ഥിച്ചു.

കത്ത് പൂര്‍ണ രൂപത്തില്‍

ബബര്‍മിംഗ്ഹാം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തി മെഡല്‍ നേടിയവരില്‍ അഞ്ച് മലയാളികളും ഉള്‍പ്പെട്ടിട്ടുണ്ടെന്നത് അങ്ങയുടെ ശ്രദ്ധയില്‍പ്പെട്ട് കാണുമല്ലോ. ട്രിപ്പിള്‍ ജമ്പ് വിഭാഗത്തില്‍ എല്‍ദോസ് പോളും, അബ്ദുള്ള അബൂബക്കറുമാണ് സ്വര്‍ണവും വെള്ളിയും നേടിയത്. ലോങ് ജംപില്‍ എം. ശ്രീശങ്കറും ഹോക്കിയില്‍ പി.ആര്‍ ശ്രീജേഷും വെള്ളി മെഡലുകള്‍ നേടി. ട്രീസ ജോളി ബാറ്റ്മിന്‍ഡനില്‍ വെള്ളിയും വെങ്കലവും നേടിയിട്ടുണ്ട്.

മെഡല്‍ ജേതാക്കളെ മുഖ്യമന്ത്രിയെന്ന നിലയില്‍ താങ്കള്‍ അഭിനന്ദിച്ചെങ്കിലും നമ്മുടെ രാജ്യത്തിന് അഭിമാനങ്ങളായ, കേരളത്തില്‍ നിന്നുള്ള കായിക താരങ്ങള്‍ക്ക് സമ്മാനത്തുക പ്രഖ്യാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ തയാറായിട്ടില്ല. മറ്റ് സംസ്ഥാനങ്ങള്‍ മെഡല്‍ ജേതാക്കള്‍ക്ക് സമ്മാനത്തുക പ്രഖ്യാപിച്ചിട്ടുണ്ട്. ഇതേ മാതൃകയില്‍ കേരളത്തില്‍ നിന്നുള്ള മെഡല്‍ ജേതാക്കള്‍ക്കും സമ്മാനത്തുക പ്രഖ്യാപിക്കണമെന്ന് താങ്കളോട് അഭ്യര്‍ത്ഥിക്കുന്നു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

സി.എ.എ വിജ്ഞാപനം: മുസ്‌ലിംലീഗ് ഹര്‍ജി നാളെ പരിഗണിക്കും; മുസ്‌ലിംലീഗ് നേതാക്കള്‍ കപില്‍ സിബലുമായി ചര്‍ച്ച നടത്തി

ഇഫ്താർ വിരുന്നൊരുക്കിയാണ് അദ്ദേഹം മുസ്ലിംലീഗ് നേതാക്കളെ സ്വീകരിച്ചത്

Published

on

സി.എ.എ വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുസ്ലിംലീഗ് നൽകിയ ഹർജി നാളെ സുപ്രിംകോടതി പരിഗണിക്കുന്നതിന് മുന്നോടിയായി മുസ്ലിംലീഗിന് വേണ്ടി സുപ്രിംകോടതിയിൽ ഹാജരാകുന്ന കപിൽ സിബലുമായി ഡൽഹിയിൽ ചർച്ച നടത്തി. നാഷണൽ പൊളിറ്റിക്കൽ അഡൈ്വസറി കമ്മിറ്റി ചെയർമാൻ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ദേശീയ ട്രഷറർ പി.വി അബ്ദുൽ വഹാബ് എം.പി, അഡ്വ. ഹാരിസ് ബീരാൻ തുടങ്ങിയവരും കൂടെയുണ്ടായിരുന്നു. കേസുമായി ബന്ധപ്പെട്ട പ്രതീക്ഷകൾ കപിൽ സിബൽ പങ്കുവെച്ചു. ഇഫ്താർ വിരുന്നൊരുക്കിയാണ് അദ്ദേഹം മുസ്ലിംലീഗ് നേതാക്കളെ സ്വീകരിച്ചത്.

കപിൽ സിബലുമായി കേസിന്റെ വിശദാംശങ്ങൾ ചർച്ച ചെയ്തതായി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇഫ്താറോട് കൂടിയ അദ്ദേഹത്തിന്റെ ആതിഥേയത്വം ഈ ആകുലതകൾക്കിടയിലും ഹൃദ്യമായൊരു അനുഭവമായി. ഒരു ജനതയുടെ അഭിമാനകരമായ നിലനിൽപിന് വേണ്ടിയുള്ള മുസ്ലിം ലീഗിന്റെ പോരാട്ടം തുടരുകയാണ്. നിയമപരമായും, രാഷ്ട്രീയപരമായും ഈ പോരാട്ടത്തിന്റെ മുന്നിൽ മുസ്ലിം ലീഗ് പാർട്ടി ഉണ്ടാകും.- പി.കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

Continue Reading

kerala

വർക്കലയിൽ തിരയിൽപെട്ട് തമിഴ്നാട് സ്വദേശി മരിച്ചു

തമിഴ്‌നാട്ടില്‍നിന്ന് ഇന്ന് രാവിലെ 31 പേരടങ്ങുന്ന സംഘത്തിലാണ് വിശ്വ എത്തിയത്

Published

on

വര്‍ക്കലയില്‍ തിരയില്‍പെട്ട് തമിഴ്‌നാട് സ്വദേശി മരിച്ചു. തമിഴ്‌നാട് കരൂര്‍ സ്വദേശി വിശ്വ(21) ആണ് മരിച്ചത്. കടലില്‍ കുളിക്കുന്നതിനിടയില്‍ ശക്തമായ തിരയില്‍പെടുകയായിരുന്നു.

തമിഴ്‌നാട്ടില്‍നിന്ന് ഇന്ന് രാവിലെ 31 പേരടങ്ങുന്ന സംഘത്തിലാണ് വിശ്വ എത്തിയത്. കൂടെ ഉണ്ടായിരുന്നവരെ ലൈഫ് ഗാര്‍ഡ് സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘം രക്ഷിച്ചു. മൃതദേഹം വര്‍ക്കല താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Continue Reading

kerala

വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ മാര്‍ച്ച് 25 വരെ അവസരം

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതിയുടെ പത്തുദിവസം മുമ്പുവരെയാണ് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം ലഭിക്കുന്നത്

Published

on

ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടര്‍ പട്ടികയില്‍ ഇതുവരെ പേര് ചേര്‍ത്തിട്ടില്ലാത്തവര്‍ക്ക് മാര്‍ച്ച് 25 വരെ പേര് ചേര്‍ക്കാന്‍ അവസരം. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതിയുടെ പത്തുദിവസം മുമ്പുവരെയാണ് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം ലഭിക്കുന്നത്. 18 വയസ് തികഞ്ഞ ഏതൊരു ഇന്ത്യന്‍ പൗരനും തിരഞ്ഞെടുപ്പ് കമ്മിഷന്റെ പോര്‍ട്ടല്‍ വഴിയോ, വോട്ടര്‍ ഹെല്‍പ് ലൈന്‍ ആപ് ഉപയോഗിച്ചോ, ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ വഴിയോ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം.

തിരഞ്ഞെടുപ്പ് കമ്മിഷന്റെ പോര്‍ട്ടല്‍ വഴി അപേക്ഷിക്കുന്നവര്‍ voters.eci.gov.in/signup എന്ന ലിങ്കില്‍ പ്രവേശിച്ച് മൊബൈല്‍ നമ്പര്‍ നല്‍കി പുതിയ അക്കൗണ്ട് സൃഷ്ടിച്ച് ലോഗിന്‍ ചെയ്ത് വേണം തുടര്‍നടപടികള്‍ ചെയ്യാന്‍. അപേക്ഷകര്‍ക്ക് ഇംഗ്ലീഷിലോ മലയാളത്തിലോ അപേക്ഷയുടെ എന്‍ട്രികള്‍ പൂരിപ്പിക്കാന്‍ കഴിയും.

ന്യൂ രജിസ്‌ട്രേഷന്‍ ഫോര്‍ ജനറല്‍ ഇലക്ടേഴ്‌സ് എന്ന ഒപ്ഷന്‍ തുറന്ന് (പുതുതായി വോട്ട് ചേര്‍ക്കുന്നവര്‍ക്കുള്ള ഫോം 6) സംസ്ഥാനം, ജില്ല, പാര്‍ലമെന്റ്, നിയമസഭാ മണ്ഡലങ്ങള്‍ എന്നിവയുടെ പേര്, വ്യക്തിഗത വിവരങ്ങള്‍, ഇ മെയില്‍ ഐഡി, ജനനത്തീയതി, വിലാസം തുടങ്ങിയ വിവരങ്ങള്‍ നല്‍കി പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ കൂടി അപ്‌ലോഡ് ചെയ്ത് വേണം അപേക്ഷ സമര്‍പ്പിക്കാന്‍. ആധാര്‍ കാര്‍ഡ് ലഭ്യമല്ലെങ്കില്‍ മറ്റ് രേഖകള്‍ അപ്‌ലോഡ് ചെയ്യണം. തുടര്‍ന്ന് അധികൃതരുടെ പരിശോധനക്ക് ശേഷം പട്ടികയില്‍ പേര് ഉള്‍പ്പെടുത്തു. നല്‍കിയിരിക്കുന്ന വിലാസത്തില്‍ തപാല്‍ വഴി വോട്ടര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് അയക്കും.

Continue Reading

Trending