Connect with us

News

‘വാഗ്ദാനം പാലിച്ചു’: സിറിയയ്ക്കെതിരായ യുഎസ് ഉപരോധം അവസാനിപ്പിക്കുന്ന ഉത്തരവില്‍ ട്രംപ് ഒപ്പുവച്ചു

സിറിയയ്ക്കെതിരായ എല്ലാ ഉപരോധങ്ങളും യുഎസ് നീക്കുമെന്ന് മിഡില്‍ ഈസ്റ്റ് സന്ദര്‍ശനത്തിനിടെ മെയ് മാസത്തില്‍ പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് എക്സിക്യൂട്ടീവ് ഉത്തരവ്.

Published

on

ഉപരോധ പരിപാടി അവസാനിപ്പിക്കാനുള്ള മുന്‍കൂര്‍ പ്രതിജ്ഞാബദ്ധത നിറവേറ്റിക്കൊണ്ട് സിറിയയ്ക്കെതിരായ യുഎസ് ഉപരോധം അവസാനിപ്പിച്ചുകൊണ്ടുള്ള എക്സിക്യൂട്ടീവ് ഉത്തരവില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവച്ചു. സിറിയയ്ക്കെതിരായ എല്ലാ ഉപരോധങ്ങളും യുഎസ് നീക്കുമെന്ന് മിഡില്‍ ഈസ്റ്റ് സന്ദര്‍ശനത്തിനിടെ മെയ് മാസത്തില്‍ പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് എക്സിക്യൂട്ടീവ് ഉത്തരവ്.

സിറിയന്‍ പ്രസിഡന്റ് അഹമ്മദ് അല്‍-ഷാറയുമായി ട്രംപ് ചര്‍ച്ചകള്‍ നടത്തി. നേരത്തെ പ്രതിപക്ഷ ശക്തികള്‍ അട്ടിമറിച്ച അസദ് ഭരണകൂടത്തിന്റെ പതനത്തിനുശേഷം മാര്‍ച്ചില്‍ ഒരു പരിവര്‍ത്തന സര്‍ക്കാര്‍ രൂപീകരിച്ചിരുന്നു. മുന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിനും ഉപരോധം ബാധകമാകുമെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. മുന്‍ പ്രസിഡന്റ് അസദ്, അദ്ദേഹത്തിന്റെ കൂട്ടാളികള്‍, മനുഷ്യാവകാശ ദ്രോഹികള്‍, മയക്കുമരുന്ന് കടത്തുകാര്, രാസായുധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വ്യക്തികള്‍, ഐഎസിനും അവരുടെ അനുബന്ധ സംഘടനകള്‍ക്കും എതിരെയുള്ള ഉപരോധം തുടരുന്നതിനൊപ്പം സിറിയയ്ക്കെതിരായ ഉപരോധം നീക്കം ചെയ്യുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.

യൂറോപ്യന്‍ യൂണിയന്‍ സിറിയയ്ക്കെതിരായ അവശേഷിക്കുന്ന എല്ലാ ഉപരോധങ്ങളും നീക്കി. മേഖലയിലെ പ്രധാന യുഎസ് സഖ്യകക്ഷികളായ തുര്‍ക്കിയും സൗദി അറേബ്യയും സിറിയയുടെ പുതിയ സര്‍ക്കാരുമായുള്ള ബന്ധം പുനഃസ്ഥാപിക്കുന്നതിന് പിന്തുണ അറിയിച്ചിട്ടുണ്ട്.

Trending