kerala
യുഡിവൈഎഫ് പ്രവര്‍ത്തകരുടെ അന്യായ അറസ്റ്റില്‍ പ്രതിഷേധം; ഒക്ടോബര്‍ 11 ന് പ്രതിഷേധജ്വാല
കേരളത്തിലെ യുവജനതയുടെ വികാരമാണ് മാര്‍ച്ചില്‍ മുഴങ്ങിയത്. ഇതില്‍ വിറളി പൂണ്ട് അന്യായമായി കേസ് ചാര്‍ജ് ചെയ്ത് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിനെയും യൂത്ത് ലീഗ് ജന:സെക്രട്ടറി പി.കെ ഫിറോസിനെയും പിണറായിയുടെ പൊലീസ് ജയിലിടച്ചിരിക്കയാണ്. ഇതിനെതിരെ സംസ്ഥാന വ്യാപകമായി കടുത്ത പ്രതിഷേധം സംഘടിപ്പിക്കുമെന്നും നേതാക്കള്‍ പറഞ്ഞു.

ജില്ലാതലങ്ങളില്‍ യുഡിവൈഎഫ് പ്രതിഷേധ ജ്വാല സംഘടിപ്പിക്കും. ക്രിമിനല്‍ പൊലീസിന് സംരക്ഷണം ഒരുക്കിയും സംഘ്പരിവാറിന് ഒത്താശ ചെയ്തും ഭരണം നടത്തുന്ന കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുഡിവൈഎഫ് സംസ്ഥാന സമിതി നടത്തിയ നിയമസഭ മാര്‍ച്ചിനു നേരെ ക്രൂരമായ പോലീസ് അതിക്രമമാണ് ഉണ്ടായതെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കിയും, യൂത്ത് ലീഗ് സംസ്ഥാന ട്രഷറാര്‍ പി. ഇസ്മാഈലും പറഞ്ഞു.
കേരളത്തിലെ യുവജനതയുടെ വികാരമാണ് മാര്‍ച്ചില്‍ മുഴങ്ങിയത്. ഇതില്‍ വിറളി പൂണ്ട് അന്യായമായി കേസ് ചാര്‍ജ് ചെയ്ത് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിനെയും യൂത്ത് ലീഗ് ജന:സെക്രട്ടറി പി.കെ ഫിറോസിനെയും പിണറായിയുടെ പൊലീസ് ജയിലിടച്ചിരിക്കയാണ്. ഇതിനെതിരെ സംസ്ഥാന വ്യാപകമായി കടുത്ത പ്രതിഷേധം സംഘടിപ്പിക്കുമെന്നും നേതാക്കള്‍ പറഞ്ഞു.
തുടര്‍ പ്രതിഷേധത്തിന്റെ ഭാഗമായി ഒക്ടോബര്‍ 11ന് വെള്ളിയാഴ്ച വൈകിട്ട് 4 മണിക്ക് ജില്ല ആസ്ഥാനങ്ങളില്‍ യുഡിവൈഎഫിന്റെ നേതൃത്വത്തില്‍ പ്രതിഷേധ ജ്വാല സംഘടിപ്പിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കിയും, യൂത്ത് ലീഗ് സംസ്ഥാന ട്രഷറാര്‍ പി. ഇസ്മാഈലും അറിയിച്ചു.
kerala
വഞ്ചനാക്കേസ്; നിവിന്‍ പോളിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്
നിവിന്‍ പോളിക്കും സംവിധായകന്‍ എബ്രിഡ് ഷൈനുമാണ് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് അയച്ചത്.

നിവിന്‍ പോളിക്കെതിരായ വഞ്ചനാകേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് അയച്ച് പൊലീസ്. നിവിന്‍ പോളിക്കും സംവിധായകന്‍ എബ്രിഡ് ഷൈനുമാണ് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് അയച്ചത്. ഇരുവരെയും ഈ ആഴ്ച പൊലീസ് ചോദ്യം ചെയ്യുമെന്നാണ് സൂചന.
‘ആക്ഷന്‍ ഹീറോ ബിജു 2’ സിനിമയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പണം തട്ടിയെന്ന് ആരോപിച്ച് നിര്‍മ്മാതാവ് ഷംനാസ് നല്‍കിയ പരാതിയിലാണ് നടപടി. ഷംനാസില്‍ നിന്ന് 1.9 കോടി രൂപ വാങ്ങി സിനിമയുടെ അവകാശം നല്‍കിയത് മറച്ച് വച്ച് മറ്റൊരാള്‍ക്ക് വിതരണാവകാശം നല്‍കിയെന്നാണ് പരാതിയില്‍ പറയുന്നത്. ചോദ്യം ചെയ്യലിന് ഹാജരാകുമ്പോള്‍ രേഖകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഹാജാരാക്കാനും പൊലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
kerala
കന്യാ സ്ത്രീകളുടെ അറസ്റ്റ് : ചട്ടം 267 പ്രകാരം രാജ്യസഭയിൽ നോട്ടീസ് നൽകി

ന്യൂ ഡൽഹി : മനുഷ്യക്കടത്ത്, നിർബന്ധിത മതപരിവർത്തനം തുടങ്ങിയ ഗുരുതരമായ കുറ്റങ്ങൾ ആരോപിച്ച് ഛത്തീസ്ഗഡിലെ ദുർഗ് റെയിൽവേ സ്റ്റേഷനിൽ വെച്ച് ജൂലൈ 25ന് ഗവൺമെൻ്റ് റെയിൽവേ പോലീസ് കേരളത്തിൽ നിന്നുള്ള രണ്ട് കത്തോലിക്കാ കന്യാസ്ത്രീകളായ വന്ധന ഫ്രാൻസിസ്, പ്രീതി എന്നിവരെ അറസ്റ്റ് ചെയ്യുകയും ജുഡീഷ്യൽ റിമാൻഡ് ചെയ്യുകയും ചെയ്തത് ചട്ടം 267പ്രകാരം രാജ്യസഭയിൽ സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അഡ്വക്കറ്റ് ഹാരിസ് ബിരാൻ എംപി അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി.
മതന്യൂനപക്ഷങ്ങൾക്കെതിരെ വർധിച്ചുവരുന്ന അതിക്രമങ്ങളുടെ വെളിച്ചത്തിൽ ഛത്തീസ്ഗഡിൽ രണ്ട് കേരള കന്യാസ്ത്രീകളെ അന്യായമായി അറസ്റ്റ് ചെയ്ത സംഭവം അങ്ങേയറ്റം പ്രതിഷേധാർഹമാണ്.
കോൺവെൻ്റിൽ ജോലിക്കായി സ്വമേധയാ യാത്ര ചെയ്ത ജാർഖണ്ഡിൽ നിന്നുള്ള പ്രായപൂർത്തിയായ മൂന്ന് സ്ത്രീകൾക്കും ഒരു പുരുഷനുമൊപ്പമാണ് കന്യാസ്ത്രീകളെ തെളിവുകളൊന്നുമില്ലാതെ കസ്റ്റഡിയിലെടുത്തത് കാര്യമായ ആശങ്കകൾ ഉയർത്തുന്നതായും എം പി ആരോപിച്ചു.
kerala
കനത്ത മഴ; ബാണാസുരസാഗര്‍ അണക്കെട്ടില്‍ ഇന്ന് കൂടുതല്‍ ജലം തുറന്ന് വിടും
നിലവില്‍ രണ്ട്, മൂന്ന് ഷട്ടറുകള്‍ 85 സെന്റീമീറ്ററായി ഉയര്‍ത്തി വെള്ളം ഒഴുക്കി വിടുന്നുണ്ട്.

ബാണാസുരസാഗര്‍ അണക്കെട്ടില്‍ നീരൊഴുക്ക് വര്‍ദ്ധിച്ചതിനാല്‍ ഇന്ന് രാവിലെ ഏട്ടിന് സ്പില്‍വെ ഷട്ടറുകളിലൂടെ 100 ക്യുബിക് മീറ്റര്‍ അധികം ജലം തുറന്ന് വിടുമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. നിലവില്‍ രണ്ട്, മൂന്ന് ഷട്ടറുകള്‍ 85 സെന്റീമീറ്ററായി ഉയര്‍ത്തി വെള്ളം ഒഴുക്കി വിടുന്നുണ്ട്. കരമാന്‍ തോട്, പനമരം പുഴയോരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശമുണ്ട്. അതേസമയം, വയനാട്ടില്‍ ഇന്നും മഴ മുന്നറിയിപ്പുണ്ട്.
-
kerala2 days ago
താമരശ്ശേരി ചുരത്തില്‍ നിന്ന് കൊക്കയിലേക്ക് ചാടിയ എംഡിഎംഎ കേസിലെ പ്രതി പിടിയില്‍
-
india3 days ago
ലീഗ് സംഘം ആസാമിൽ: കുടിയിറക്കപ്പെട്ടവരെ കണ്ടു; നിയമപോരാട്ടം നടത്തുമെന്ന് നേതാക്കൾ
-
kerala3 days ago
സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്
-
india3 days ago
ബീഹാർ വോട്ടർപട്ടിക പുതുക്കൽ; സുപ്രീം കോടതിയിൽ റിട്ട് ഹർജി ഫയൽ ചെയ്ത് മുസ്ലിം ലീഗ്
-
kerala3 days ago
സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം; ഏഴ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
-
india3 days ago
നുണ പറയുന്നത് മാത്രമാണ് മോദിയുടെ ജോലി; രൂക്ഷവിമര്‍ശനവുമായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ
-
kerala3 days ago
വാഹന പരിശോധനക്കിടെ എംഡിഎംഎ പിടിച്ചു; താമരശ്ശേരി ചുരത്തിന്റെ വ്യൂ പോയിന്റില്‍ നിന്ന് യുവാവ് താഴേക്ക് ചാടി
-
kerala2 days ago
ഗോവിന്ദച്ചാമിയെ വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലേക്ക് കൊണ്ടുപോയി