Connect with us

kerala

റോഡ് തടസപ്പെടുത്തി സമരം: സിപിഎം നേതാക്കള്‍ക്കെതിരെ കേസ്

ജില്ലാ സെക്രട്ടറി എം.വി ജയരാജനെ ഒന്നാം പ്രതിയാക്കിയാണ് കേസ്.

Published

on

കണ്ണൂര്‍ ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധത്തിനിടെ റോഡ് തടസപ്പെടുത്തിയതിന് സിപിഎം നേതാക്കള്‍ക്കെതിരെ കേസ്. ജില്ലാ സെക്രട്ടറി എം.വി ജയരാജനെ ഒന്നാം പ്രതിയാക്കിയാണ് കേസ്. വി.ശിവദാസന്‍, കെ.വി സുമേഷ് എംഎല്‍എ തുടങ്ങിയവരെയും പ്രതിചേര്‍ത്തു. കണ്ടാലറിയാവുന്ന ആയിരത്തോളം പേര്‍ക്കെതിരെയാണ് ടൗണ്‍ പോലീസ് കേസെടുത്തത്.

കേന്ദ്ര അവഗണനക്കെതിരെ സിപിഎം സംഘടിപ്പിച്ച ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധത്തിലാണ് റോഡ് തടസപ്പെടുത്തിയത്. കേന്ദ്ര അവഗണനക്കെതിരെ സിപിഎം സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന സമരത്തിന്റെ ഭാഗമായിട്ടാണ് കണ്ണൂരിലെ ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധം നടത്തിയത്. ഇതിന്റെ ഭാഗമായി റോഡില്‍ പന്തല്‍ കെട്ടി കസേരകള്‍ നിരത്തുകയും റോഡിലേക്ക് ഇറക്കി നേതാക്കള്‍ക്കുള്ള വേദി തയ്യാറാക്കുകയും ചെയ്തു.

പാതയോരങ്ങളില്‍ പൊതുയോഗങ്ങളും സമരങ്ങളും നിരോധിച്ച ഹൈക്കോടതി വിധി ലംഘിച്ചായിരുന്നു സിപിഎം ഉപരോധം നടത്തിയത്. അതേസമയം യാത്രാ മാര്‍ഗങ്ങള്‍ വേറെയുണ്ടെന്നും ഹെഡ് പോസ്റ്റ് ഓഫീസ് വേറെ ഇല്ലെന്നുമായിരുന്നു ആയിരുന്നു സിപിഎം ജില്ലാ സെക്രട്ടറി എം.വി ജയരാജന്റെ ന്യായം.

എന്നാല്‍ ഗതാഗതം തടസപ്പെടുത്തി സമരം പാടില്ലെന്ന് കാണിച്ച് സിറ്റി പൊലീസ് കമ്മീഷണര്‍ നേരത്തെ സിപിഎം നേതൃത്വത്തിന് നോട്ടീസ് നല്‍കിയിരുന്നു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വീട്ടില്‍ നിന്നും പരീക്ഷയ്ക്കിറങ്ങി; ഇടപ്പള്ളിയില്‍ 13 വയസുകാരനെ കാണാതായി

Published

on

ഇടപ്പള്ളിയില്‍ നിന്ന് 13 വയസുകാരനെ കാണാതായി. എളമക്കര സ്വദേശിയായ മുഹമ്മദ് ഷിഫാനെയാണ് കാണാതായത്. അല്‍ അമീന്‍ സ്‌കൂളില്‍ പരീക്ഷയെഴുതാന്‍ പോയ കുട്ടി വീട്ടില്‍ തിരിച്ചെത്താതെ വന്നതോടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. രാവിലെയാണ് കുട്ടിയെ അവസാനമായി കണ്ടത്. മുഹമ്മദ് ഷിഫാനെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ 9633020444 എന്ന നമ്പരില്‍ ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചു.

നഗരത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ച് വരികയാണ്. പൊലീസും കുട്ടിയുടെ ബന്ധുക്കളും ഇടപ്പള്ളി കേന്ദ്രീകരിച്ച് വിശദമായ തിരച്ചില്‍ നടത്തുകയാണ്. രാവിലെ 9.30 നാണ് കുട്ടി പരീക്ഷയെഴുതാനായി എത്തിയത്. പിന്നീട് കുട്ടി ഇടപ്പള്ളി ഭാഗത്ത് കൂടി നടന്നുപോകുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞു.

കുട്ടിയുടെ മാതാപിതാക്കള്‍ എളമക്കര പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. കളമശ്ശേരി പൊലീസും കേസില്‍ ഇടപെട്ടതായാണ് വിവരം.

Continue Reading

kerala

വെഞ്ഞാറമൂട് കൂട്ടകൊലപാതകക്കേസ് പ്രതി അഫാനെ വെന്റിലേറ്ററില്‍ നിന്നും മാറ്റി

. അഫാന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും സുഖം പ്രാപിച്ച് വരുന്നതായും ഡോക്ടര്‍മാര്‍ പറഞ്ഞു.

Published

on

തിരുവനന്തപുരം വെഞ്ഞാറമൂട് കൂട്ടകൊലപാതകകേസ് പ്രതി അഫാനെ വെന്റിലേറ്ററില്‍ നിന്ന് മാറ്റി. അഫാന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും സുഖം പ്രാപിച്ച് വരുന്നതായും ഡോക്ടര്‍മാര്‍ പറഞ്ഞു. ജയിലില്‍ ശുചിമുറിയില്‍ ആത്മഹത്യക്ക് ശ്രമിച്ച അഫാനെ അതീവ ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു.

മെയ് 25ന് രാവിലെ 11 മണിയോടെയാണ് അഫാന്‍ ജയിലിനുള്ളില്‍ ജീവനൊടുക്കാന്‍ ശ്രമിച്ചത്.

ഫെബ്രുവരി 24നായിരുന്നു വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം നടന്നത്. പിതൃമാതാവ് സല്‍മാ ബീവി, പിതൃസഹോദരന്‍ ലത്തീഫ്, ഭാര്യ ഷാഹിദ, സഹോദരന്‍ അഹ്സാന്‍, പെണ്‍സുഹൃത്ത് ഫര്‍സാന എന്നിവരെയായിരുന്നു അഫാന്‍ കൊലപ്പെടുത്തിയത്. രാവിലെ പത്തിനും ആറിനുമിടയിലായിരുന്നു അഞ്ച് കൊലപാതകങ്ങളും നടന്നത്. മാതാവ് ഷെമിയെ ആക്രമിച്ചപ്പോള്‍ മരിച്ചെന്നായിരുന്നു അഫാന്‍ കരുതിയിരുന്നത്. അഞ്ച് കൊലപാതകങ്ങള്‍ക്ക് ശേഷം അഫാന്‍ എലിവിഷം കഴിക്കുകയും പൊലീസില്‍ കീഴടങ്ങുകയുമായിരുന്നു.

Continue Reading

kerala

തളിപറമ്പ് കുപ്പത്ത് വീണ്ടും മണ്ണിടിച്ചില്‍; പ്രതിഷേധവുമായി നാട്ടുകാര്‍

നേരത്തെ മണ്ണിടിഞ്ഞ ഭാഗത്തിന്റെ മുകള്‍ ഭാഗത്തായാണ് മണ്ണിടിച്ചിലുണ്ടായത്.

Published

on

കണ്ണൂര്‍: തളിപറമ്പ് കുപ്പത്ത് വീണ്ടും മണ്ണിടിഞ്ഞു. നേരത്തെ മണ്ണിടിഞ്ഞ ഭാഗത്തിന്റെ മുകള്‍ ഭാഗത്തായാണ് മണ്ണിടിച്ചിലുണ്ടായത്. സര്‍വീസ് റോഡിലുണ്ടായിരുന്ന വൈദ്യുത പോസ്റ്റ് മണ്ണിനൊപ്പം താഴേക്ക് താഴ്ന്നു. അതേസമയം മണ്ണിടിച്ചില്‍ തടയാന്‍ ദേശീയപാത അതോറിറ്റി നടത്തിയ ശ്രമങ്ങള്‍ ഇതുവരെ ഫലം കണ്ടിട്ടില്ല. ഗതാഗതവും പുനസ്ഥാപിക്കാനായിട്ടില്ല.

നേരത്തെ നാട്ടുകാരുമായി അധികൃതര്‍ നടത്തിയ ചര്‍ച്ചയില്‍ പ്രശ്ന പരിഹാരത്തിന് നല്‍കിയ അവസാന തീയതി അവസാനിച്ചിരുന്നു. ഇതോടെ കൂടുതല്‍ പ്രതിഷേധങ്ങളിലേക്ക് കടക്കാന്‍ നാട്ടുകാര്‍ തീരുമാനിച്ചതോടെ കണ്ണൂര്‍ ജില്ലാ കലക്ടര്‍ അരുണ്‍ കെ. വിജയന്‍ കുപ്പം ദേശീയപാത സന്ദര്‍ശിക്കുകയായിരുന്നു. തളിപ്പറമ്പ്, കുപ്പം, പരിയാരം ഭാഗങ്ങളിലും ജില്ലയിലെ മറ്റ് ഭാഗങ്ങളിലും ദേശീയ പാത 66 നിര്‍മ്മാണത്തിനോടനുബന്ധിച്ച് മണ്ണിടിച്ചിലും വെള്ളക്കെട്ടും മൂലം സമീപ വാസികള്‍ക്കുണ്ടായ നാശനഷ്ടങ്ങള്‍ ദേശീയപാത അതോറിറ്റിയും കരാറുകാരും സമയബന്ധിതമായി പരിഹരിക്കണമെന്ന് ദുരന്തനിവാരണ നിയമപ്രകാരം ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ ഉത്തരവിട്ടു.

ചെളിയും മണ്ണും കയറിയ വീടുകള്‍ കരാറുകാരുടെ പൂര്‍ണ ചെലവില്‍ നീക്കി വ്യത്തിയാക്കുന്നതിനും വെള്ളക്കെട്ട് ഭാഗങ്ങളില്‍ നിന്നും വെള്ളവും ചെളിയും രണ്ടു ദിവസത്തിനകം പൂര്‍ണമായി നീക്കുവാനുള്ള നടപടി സ്വീകരിക്കുവാനും ദേശീയപാത അതോറിറ്റിക്കും ബന്ധപ്പെട്ട കരാറുകാരായ മേഘ എഞ്ചിനീയറിംഗ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ്, വിശ്വ സമുദ്ര എന്നിവര്‍ക്കും നിര്‍ദേശം നല്‍കി.

ജില്ലാ റൂറല്‍, സിറ്റി പൊലീസ്, തദ്ദേശ സ്വയംഭരണവകുപ്പ് എന്നിവര്‍ സമര്‍പ്പിച്ച ദുരന്ത സാധ്യതയുള്ള പ്രദേശങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ടില്‍ സ്ഥലപരിശോധന നടത്തി ആവശ്യമായ നടപടി സ്വീകരിക്കുന്നതിനായി ദേശീയപാത അതോറിറ്റിക്കും, ബന്ധപ്പെട്ട കരാറുകാര്‍ക്കും മെയ് 26ലെ ഉത്തരവ് പ്രകാരം ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി.

ഈ വര്‍ഷം തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ സീസണ്‍ അവസാനിക്കുന്നതുവരെ, ബന്ധപ്പെട്ട കരാറുകാര്‍ മേല്‍പ്പറഞ്ഞ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും, ജില്ലാ അടിയന്തര പ്രവര്‍ത്തന കേന്ദ്രത്തിലേക്ക് ആഴ്ചതോറുമുള്ള സ്റ്റാറ്റസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും പി ഐ യു എന്‍ എച്ച് എ ഐ പ്രോജക്ട് ഡയറക്ടറോട് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു.

Continue Reading

Trending