തിരുവനന്തപുരം: സെക്രട്ടേറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന പി.എസ്.സി ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ തള്ളി. സിവില്‍ പൊലീസ് ഓഫീസര്‍ റാങ്ക് ലിസ്റ്റ് നീട്ടില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. ലാസ്റ്റ് ഗ്രേഡുകാരുടെ ആവശ്യവും നിരാകരിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഉദ്യോഗാര്‍ത്ഥികളുമായി ഉദ്യോഗസ്ഥ തലത്തില്‍ നടത്തിയ ചര്‍ച്ചയുടെ തീരുമാനങ്ങളാണ് ഉത്തരവായി സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുള്ളത്.

സിപിഒ ലിസ്റ്റിലെ 7580 പേരില്‍ 5609 പേര്‍ക്ക് നിയമനം നല്‍കി. 74 ശതമാനത്തിലധികം പേര്‍ക്ക് നിയമനം നല്‍കിയതിനാല്‍ അത് ഇനി നീട്ടി നല്‍കാനാവില്ലെന്നാണ് ഉത്തരവില്‍ പറയുന്നത്. ആഭ്യന്തര വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ.ജോസാണ് കഴിഞ്ഞ ദിവസം ഉദ്യോഗാര്‍ത്ഥികളുമായി ചര്‍ച്ച നടത്തിയത്.