കൊച്ചി: റെക്കോര്‍ഡ് തകര്‍ത്ത് ബോക്‌സ് ഓഫീസില്‍ മുന്നേറുന്ന മോഹന്‍ലാല്‍ ചിത്രം പുലിമുരുകന്‍ ഇനി ചൈനീസ് ഭാഷയിലേക്കും. മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ചൈനീസ് ഭാഷക്കു പുറമെ ഹിന്ദി, ഇംഗ്ലീഷ്, വിയറ്റ്‌നാം തുടങ്ങി എല്ലാ വിദേശഭാഷകളിലേക്കും പുലിമുരുകന്‍ റീമേക്ക് ചെയ്യാന്‍ ആലോചിക്കുന്നതായും താരം പറഞ്ഞു.