അന്യഭാഷാ ചിത്രങ്ങളെ ട്രോളുന്നതില്‍ പ്രത്യേക വിരുതു കാണിക്കുന്നവരാണ് മലയാളി സിനിമാ പ്രേക്ഷകര്‍. പ്രേമത്തിന്റെ തെലുങ്കുവേര്‍ഷനായ പ്രേമുലുവാണ് മലയാളികളുടെ പൊങ്കാലക്ക് അവസാനമായി ഇരയായത്. ഒടുവിലിതാ അന്യഭാഷയില്‍ നിന്നും മലയാളികള്‍ക്കൊരു ട്രോള്‍.

മലയാളത്തില്‍ കളക്ഷന്‍ റെക്കോര്‍ഡുകള്‍ തിരുത്തി മുന്നേറുന്ന പുലിമുരുകന്‍ ചിത്രത്തെ ട്രോളി രജനി ഫാന്‍സാണ് രംഗത്തെത്തിയിരിക്കുന്നത്. ചിത്രത്തില്‍ പുലിയെ വേട്ടയാടുന്ന സീന്‍ അത്ര വലിയ സംഭവമല്ലെന്നും ഈ സീനൊക്കെ രജനി പണ്ടേ വിട്ടതാണെന്നുമാണ് രജനി ഫാന്‍സുകാര്‍ പറയുന്നത്.

തെളിവിനായി 1979ല്‍ പുറത്തിറങ്ങിയ അണ്ണൈ ഒരു ആലയം എന്ന പഴയ ചിത്രത്തിലെ പുലിയെ കീഴടക്കുന്ന വീഡിയോയും ഇവര്‍ പ്രചരിപ്പിക്കുന്നുണ്ട്. പൂര്‍ണമായും മെരുങ്ങാത്ത പുലിയോട് മമ്മൂട്ടി നേരിട്ട് ഏറ്റുമുട്ടിയിട്ടുണ്ടെന്ന് സംവിധായകന്‍ ഐവി ശശി നേരത്തെ വ്യക്തമാക്കിയിരുന്നു.