ധര്‍മ്മശാല: ആദ്യ ഓവറില്‍ തന്നെ വിക്കറ്റ് നേട്ടവുമായി ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യക്ക് ഏകദിന അരങ്ങേറ്റം. ധര്‍മ്മശാലയില്‍ ന്യൂസിലാന്റിനെതിരായ ആദ്യ ഏകദിനത്തിലാണ് ഹര്‍ദിക് ഉജ്വല നേട്ടം സ്വന്തമാക്കിയത്.

മത്സരത്തിന്റെ രണ്ടാം ഓവറില്‍ കിവീസ് ഓപണര്‍ മാര്‍ട്ടിന്‍ ഗുപ്റ്റിലിനെ രോഹിത് ശര്‍മയുടെ കൈകളിലെത്തിക്കുകയായിരുന്നു പാണ്ഡ്യ. രാജ്യത്തിനായി 14 ട്വന്റി-20 മത്സരങ്ങള്‍ കളിച്ച ശേഷമാണ് പാണ്ഡ്യയുടെ ഏകദിന അരങ്ങേറ്റം. പരിക്കേറ്റ സുരേഷ് റൈനക്ക് പകരക്കാരനായാണ് താരം ടീമിലിടം പിടിച്ചത്.

നേരത്തെ, ഡേ-നൈറ്റ് മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണി ന്യൂസിലാന്റിനെ ബാറ്റിങിന് ക്ഷണിക്കുകയായിരുന്നു. ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ 6 ഓവറില്‍ 33/2 എന്ന നിലയിലാണ് കിവീസ്. ഉമേഷ് യാദവ് 2 വിക്കറ്റ് വീഴ്ത്തി. ഗുപ്റ്റില്‍ (12), ടോം ലഥാം (13), റോസ് ടെയ്‌ലര്‍(0) എന്നിവരാണ് പുറത്തായത്.