ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമയിലുണ്ടായ ഏറ്റുമുട്ടലില്‍ നാലു പേരെ സൈന്യം വധിച്ചു. പുല്‍വാമയിലെ ലസിപ്പോറയില്‍ പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്.ഇതു രാവിലെ വരെ നീളുകയായിരുന്നു. ഭീകരര്‍ തമ്പടിച്ചതായുള്ള വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്.

വധിക്കപ്പെട്ടവരില്‍ രണ്ടു പേര്‍ ജമ്മുകശ്മീരിലെ സ്‌പെഷ്യല്‍ പൊലീസ് ഓഫീസര്‍മാരാണ്. ഇരുപത്തിനാലു മണിക്കൂര്‍ മുന്നെ ഇവരെ കാണാതായിരുന്നു. ഇരുവരും ഭീകര സംഘത്തില്‍ ചേര്‍ന്നതായും അഭ്യൂഹമുണ്ടായിരുന്നു.