ദോഹ: ഇസ്രയേലുമായി അറബ് രാജ്യങ്ങള്‍ ബന്ധം പുലര്‍ത്തുന്നത് വഴി സ്വതന്ത്ര ഫലസ്തീന്‍ എന്ന ആവശ്യത്തെ ദുര്‍ബലപ്പെടുത്തുന്നുവെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രി ശെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനി. ഫലസ്തീനികളുടെ താല്‍പര്യങ്ങള്‍ സ്ഥാപിക്കുന്നതിനും മേഖലയിലെ ഇസ്രയേലിന്റെ അധിനിവേശം അവസാനിപ്പിക്കുന്നതിനും ഐക്യ അറബ് മുന്നണി രൂപീകരിക്കുന്നതായിരിക്കും നല്ലതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഓണ്‍ലൈന്‍ ഗ്ലോബല്‍ സുരക്ഷാ ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഫലസ്തീനികളുമായി ചര്‍ച്ച നടത്താനും ഇസ്രയേല്‍ ഫലസ്തീന്‍ സംഘര്‍ഷം ഇല്ലാതാക്കാനും വേണ്ടിയാണ് അറബ് രാഷ്ട്രങ്ങള്‍ ശ്രമിക്കേണ്ടത്. പതിറ്റാണ്ടുകളായുള്ള അറബ് നയമാണ് ഇപ്പോള്‍ യുഎഇയും സുഡാനും ബഹ്‌റൈനും ചേര്‍ന്ന് തകര്‍ത്തതെന്നുംഅദ്ദേഹം ആരോപിച്ചു.

യുഎഇ, ബഹ്‌റൈന്‍, സുഡാന്‍ എന്നീ രാജ്യങ്ങള്‍ ട്രംപിന്റെ മധ്യസ്ഥതയില്‍ വൈറ്റ് ഹൗസില്‍ വച്ച് ഇസ്രയേലുമായി സഹകരിക്കുന്ന ഉടമ്പടിയില്‍ ഒപ്പുവച്ചിരുന്നു.