Connect with us

FOREIGN

ഖത്തറില്‍ തകര്‍ന്നുവീണ കെട്ടിടാവശിഷ്ടത്തില്‍ നിന്ന് 2 സ്ത്രീകളെ ജീവനോടെ പുറത്തെടുത്തു

ഖത്തറിലെ മന്‍സൂറ, ബിന്‍ ദിര്‍ഹം ഏരിയയില്‍ തകര്‍ന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങളില്‍ നിന്ന് രണ്ട് സ്ത്രീകളെ ജീവനോടെ പുറത്തെടുത്തു

Published

on

ഖത്തറിലെ മന്‍സൂറ, ബിന്‍ ദിര്‍ഹം ഏരിയയില്‍ തകര്‍ന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങളില്‍ നിന്ന് രണ്ട് സ്ത്രീകളെ ജീവനോടെ പുറത്തെടുത്തു. ഇക്കാര്യം വെളിപ്പെടുത്തി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം (എം.ഒ.ഐ) ട്വീറ്റ് ചെയ്തു. ഒരാളുടെ ജീവന്‍ അപഹരിച്ച സ്ഥലത്ത് നിന്നാണ് മറ്റ് രണ്ടു പേരെ ജീവനോടെ കിട്ടിയത്. ”ബിന്‍ ദിര്‍ഹം പ്രദേശത്തെ തകര്‍ന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് തിരച്ചിലിനിടയിലാണ് സുരക്ഷാ സംഘത്തിന് രണ്ട് സ്ത്രീകളെ ജീവനോടെ പുറത്തെടുക്കാന്‍ കഴിഞ്ഞത്. ഇരുവരേയും ആവശ്യമായ വൈദ്യചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുന്നു” ഖത്തര്‍ ആഭ്യന്തര മന്ത്രാലയം ട്വിറ്ററിലൂടെ വിശദീകരിച്ചു. എല്ലാവിധ സജ്ജീകരണങ്ങളോടേയും അപകട സ്ഥലത്ത് തിരച്ചില്‍ തുടരുകയാണ് സുരക്ഷാ സംഘം. തുര്‍ക്കിയിലെ ഭൂകമ്പ ബാധിത മേഖലകളില്‍ രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ ഖത്തര്‍ സുരക്ഷാ സേനയിലെ സംഘാങ്ങളാണ് തെരച്ചിലിന് നേതൃത്വം നല്‍കുന്നതെന്ന് ഖത്തര്‍ ഇന്‍ര്‍നാഷണല്‍ സെര്‍ച്ച് ആന്റ് റസ്‌ക്യു വിഭാഗത്തിന്റെ കമാന്‍ഡര്‍ ലെഫ്റ്റനന്റ് കേണല്‍ മുബാറക് ഷെരീദ അല്‍കഅബി പറഞ്ഞു. കെട്ടിടത്തില്‍ താമസിച്ചിരുന്ന 12 കുടുംബങ്ങളെ നേരത്തെ ഹോട്ടലിലേക്ക് മാറ്റിയിരുന്നു. ആഘാതത്തില്‍ നിന്ന് മുക്തമാകാന്‍ ഇവര്‍ക്ക് ആവശ്യമായ മാനസിക പരിചരണവും കമ്മ്യൂണിറ്റി പൊലീസിന്റെ നേതൃത്വത്തില്‍ നല്‍കി വരുന്നതായി ആഭ്യന്തരമന്ത്രാലയം പബ്ലിക് റിലേഷന്‍സ് ഡയരക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ അബ്ദുല്ല ഖലീഫ അല്‍മുഫ്ത പറഞ്ഞു. നിസ്സാര പരിക്കുകളുള്ള 7 പേര്‍ക്ക് ചികിത്സ നല്‍കിവരുന്നു. ബുധനാഴ്ച കാലത്ത് എട്ടരയോടെ തകര്‍ന്നു വീണ സന്ദര്‍ഭത്തില്‍ കെട്ടിടത്തില്‍ അറ്റകുറ്റപ്പണികള്‍ നടന്നിരുന്നതായി പ്രാഥമിക അന്വേഷണത്തില്‍ സൂചന ലഭിച്ചിട്ടുണ്ട്. അറ്റകുറ്റപ്പണികള്‍ക്ക് നിയോഗിതരായവര്‍ക്ക് ആവശ്യമായ അനുമതിയുണ്ടോയെന്നും, ഇത് അപകടത്തിന് ഒരു കാരണമായിട്ടുണ്ടോയെന്നും പരിശോധനാവിധേയമാക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിശദമായ അന്വേഷണത്തിന് സംഘത്തെ നിയോഗിച്ചിട്ടുണ്ട്. അപകടം നടന്നയുടന്‍ സിവില്‍ ഡിഫന്‍സ്, അല്‍ഫാസ, ട്രാഫിക് പൊലീസ് സംഘങ്ങള്‍ ആംബുലന്‍സും മറ്റ് പരിചരണ സംവിധാനങ്ങളുമായി സ്ഥലത്തെത്തിയിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

FOREIGN

ലാന്‍ഡിങ്ങിനിടെ എമര്‍ജന്‍സി വാതില്‍ തുറന്നു; വിമാനം രക്ഷപ്പെട്ടത് തലനാരിഴക്ക്

Published

on

ദക്ഷിണ കൊറിയയിലെ സോളില്‍ ഏഷ്യാന എയര്‍ലൈന്‍സിന്റെ വിമാനം ലാന്‍ഡ് ചെയ്യാന്‍ തയാറെടുക്കുന്നതിനിടെ ഒരു യാത്രക്കാരന്‍ എമര്‍ജന്‍സി ഡോര്‍ തുറന്നു.

വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്‌തെങ്കിലും ശ്വാസതടസ്സം ഉള്‍പ്പെടെയുള്ള അസ്വസ്ഥതകള്‍ അനുഭവപ്പെട്ട നിരവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഡേഗു രാജ്യാന്തര വിമനളത്താവളത്തിലെ റണ്‍വേയില്‍ ലാന്‍ഡിങ്ങിനു തയാറെടുക്കുന്നതിനിടെയാണ് എ 321200 വിമാനത്തിന്റെ ഡോര്‍ യാത്രക്കാരന്‍ തുറന്നത്.

ഏകദേശം 200 യാത്രക്കാര്‍ വിമാനത്തിലുണ്ടായിരുന്നു. വിമാനം റണ്‍വേയില്‍നിന്ന് 200 മീറ്റര്‍ ഉയരത്തിലായിരുന്നപ്പോഴാണ് സംഭവം. എമര്‍ജന്‍സി വാതിലിനു സമീപത്തിരുന്ന യാത്രക്കാരനാണ് വാതില്‍ തുറന്നത്. അപ്രതീക്ഷിതമായി വാതില്‍ തുറന്നതോടെ ചില യാത്രക്കാര്‍ക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടു. ലാന്‍ഡിങ്ങിനു ശേഷം ചിലരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി വിമാനകമ്പനി അറിയിച്ചു.

വാതില്‍ തുറന്ന യാത്രക്കാരനെ കസ്റ്റഡിയിലെടുത്തതായും ഇയാളെ ചോദ്യം ചെയ്തുവരികയാണെന്നും പൊലീസ് അറിയിച്ചു.

Continue Reading

FOREIGN

ഖത്തർ ന്യൂസ്‌ ഏജൻസി 48 ന്റെ നിറവില്‍

Published

on

ദോഹ: ഖത്തറിന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഖത്തർ ന്യൂസ്‌ ഏജൻസി (ക്യുഎൻഎ) 48 ന്റെ നിറവിൽ. വർഷം 48 പൂർത്തിയാക്കി മുന്നേറുന്ന ക്യു എൻ എ 1975 മെയ് 25നാണ് ആരംഭിച്ചത്. അന്നത്തെ ഖത്തർ അമീറിന്റെ 94-ാം നമ്പർ ഉത്തരവ് പ്രകാരമായിരുന്നു തുടക്കം. സ്ഥാപിതമായതിന്റെ നാൽപ്പത്തിയെട്ടാം വാർഷിക ആഘോഷം സംഘടിപ്പിക്കുമെന്ന് ക്യു.എൻ.എ അറിയിച്ചു. ഖത്തർ ന്യൂസ് ഏജൻസി (ക്യുഎൻഎ) നാൽപ്പത്തിയെട്ടാം വാർഷികം ആഘോഷിക്കുന്നതായും മികവിന്റെ പാതയിൽ മുന്നേറാൻ കൂടുതൽ താൽപ്പര്യവും ദൃഢനിശ്ചയവുമാണുള്ളതെന്നും ക്യു.എൻ.എ ഡയറക്ടർ ജനറൽ അഹമ്മദ് ബിൻ സഈദ് അൽറുമൈഹി പറഞ്ഞു.
സാമൂഹിക മാധ്യമങ്ങൾ പല നിലയിൽ സജീവമായ കാലത്ത് മാധ്യമ പ്രൊഫഷണലിസത്തിന്റെ പാതയിൽ തങ്ങൾ പരമാവധി ആധുനികമായി മുന്നേറുന്നുവെന്നും ക്യു.എൻ.എ അധികൃതർ വ്യക്തമാക്കി. സത്യസന്ധവും സമഗ്രവുമായ വാർത്തകൾ സ്വീകർത്താക്കൾക്ക് ചുരുങ്ങിയ സമയത്തിനുള്ളിൽ എത്തിക്കുന്നതിനായി ഡിജിറ്റൽ മീഡിയയിലെ ഏറ്റവും പുതിയ സജ്ജീകരണങ്ങൾ പ്രയോജനപ്പെടുത്തി വരുന്നു. പ്രമുഖ അറബ്, അന്തർദേശീയ വാർത്താ ഏജൻസികളിൽ ഒന്നായി ക്യു.എൻ.എ ഇതിനകം മാറിയിട്ടുണ്ട്.
ഖത്തറിലെ ചലനങ്ങൾ ലോക സമൂഹത്തിന് മുമ്പിൽ അവതരിപ്പിക്കാൻ കഴിഞ്ഞുവെന്നും ഖത്തർ ന്യൂസ് ഏജൻസി വിശദീകരിച്ചു.

Continue Reading

FOREIGN

ഓടിച്ച ​ട്രക്ക് നിയ​ന്ത്രണം വിട്ട് അപകടം: കൊണ്ടോട്ടി സ്വദേശി ഖത്തറിൽ മരിച്ചു

Published

on

ദോഹ: ഓടിച്ച ​ട്രക്ക് നിയ​ന്ത്രണംവിട്ടതിനെ തുടർന്നുണ്ടായ അപകടത്തിൽ മലപ്പുറം കൊണ്ടോട്ടി, പുളിക്കൽ സ്വദേശി ഖത്തറിൽ മരിച്ചു. പുളിക്കൽ കോന്തേടൻ അലി (50) ആണ് വ്യാഴാഴ്ച പുലർച്ചെ സൈലിയ അൽ മജ്ദ് റോഡിലെ അപകടത്തിൽ മരിച്ചത്. സംഭവ സ്ഥലത്തുവെച്ചു തന്നെ മരണം സംഭവിച്ചതായി ബന്ധപ്പെട്ടവർ പറഞ്ഞു.

പരേതനായ കോന്തേടൻ ഹസൻ കുട്ടി പിതാവും ഖദീജ മാതാവുമാണ്.
ഭാര്യമാർ: ആയിഷ, മൈമുന. മക്കൾ: ഹഫ്സത്ത്, ആഷിർ, ആരിഫ്, അഷ്ഫാക്, ലിയ ഫരീഹ, ഫാത്തിമ ഫർഹ, ഹഷ്മിൽ, ഹമദ്, ഹന്ന. സഹോദരങ്ങൾ: നാസർ, ഷരീഫ്, പരേതയായ ഫാത്തിമ, ആയിഷ, സാബിറ, ഹബീബ.

ഐ.സി.എഫ് ഉംസലാല്‍ സെക്ടര്‍ എക്‌സിക്യൂട്ടീവ് അംഗമായിരുന്നു. ഹമദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ദോഹ അബൂഹമൂറിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Continue Reading

Trending