ദോഹ: അവകാശങ്ങള്‍ നേടിയെടുക്കാന്‍ ഫലസ്തീന്‍ ജനത നടത്തുന്ന ശ്രമങ്ങള്‍ക്ക് ഖത്തര്‍ പിന്തുണ ആവര്‍ത്തിച്ചു. ഐക്യ രാഷ്ട്ര സഭയിലെ ഖത്തറിന്റെ സ്ഥിരം പ്രതിനിധി അലി ഖല്‍ഫാന്‍ അല്‍മന്‍സൂരിയാണ് ഫലസ്തീന് പിന്തുണ ആവര്‍ത്തിച്ചത്. യു.എന്‍ സംഘടിപ്പിച്ച ഫലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനാചരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അറബ് മേഖലയില്‍ ഇസ്രാഈല്‍ നടത്തുന്ന അധിനിവേശം അവസാനിപ്പിക്കാന്‍ ഐക്യരാഷ്ട്ര സഭയും മറ്റ് അന്താരാഷ്ട്ര സംഘടനകളും അവരുടെ ഉത്തരവാദിത്തം കാണിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

 

ഫലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊണ്ട് ഒരു ഐക്യ ദാര്‍ഢ്യ ദിനം കൂടി നമ്മള്‍ ആചരിക്കുകയാണ്. 1977 ഡിസംബര്‍ രണ്ടിന് യു.എന്‍ ജനറല്‍ അംസംബ്ലി അംഗീകരിച്ച പ്രേമേയത്തിന്റെ അടിസ്ഥാനത്തിലാണ് ഈ ആചരണം. ഫലസ്തീനില്‍ സുസ്ഥിരവും ദീര്‍ഘകാലം നിലനില്‍ക്കുന്നതുമായ സമാധാനത്തിന് ആഹ്വനം ചെയ്യുന്നതാണ് പ്രമേയം. സ്വന്തം നാട്ടിലേക്ക് മടങ്ങുന്നതിനും ദേശീയ സ്വാതന്ത്ര്യത്തിനും പരാമാധികാരത്തനുമുള്ള ഫലസ്തീന്‍ ജനതയുടെ അവകാശം തരിച്ചുനല്‍കാതെ മേഖലയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ കഴിയില്ലെന്ന് പ്രമേഹം വ്യക്തമാക്കുന്നതായി അല്‍മന്‍സൂരി പറഞ്ഞു.

 

ഫലസ്തീന്‍ ജനതയുടെനിയമ പരമായ അവകാശങ്ങള്‍ ഏകീകരിക്കാനും മേഖലയില്‍ സമാധാനം പുനസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്കുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണയായിരുന്നു ഈ പ്രമേയമെന്നും മിഡില്‍ ഈസ്റ്റിലെ സമാധാനം എന്നത് പ്രധാനമായും ഫലസ്തീനുമായി ബന്ധപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.