Video Stories
ദോഹയില്‍ വസിക്കുന്ന 71ശതമാനം സ്വദേശികളും സംതൃപ്തരെന്ന് സര്‍വേ
ദോഹ: ദോഹയില്‍ വസിക്കുന്ന ഭൂരിഭാഗം സ്വദേശികളും സംതൃപ്തരാണെന്ന് സര്‍വേ വെളിപ്പെടുത്തല്‍. 71 ശതമാനം പേര്‍ നഗരജീവിതത്തില്‍ സംതൃപ്തി രേഖപ്പെടുത്തുന്നുവെന്ന് ബെയ്ത് ഡോട് കോം നടത്തിയ അഭിപ്രായ സര്‍വേയില്‍ കണ്ടെത്തി. 47 ശതമാനം പേര്‍ സമ്മിശ്രഭാവത്തില്‍ സംതൃപ്തി പറഞ്ഞപ്പോള്‍ 24 ശതമാനം പേര്‍ പൂര്‍ണ സംതൃപ്തരാണ്.
ബെയ്ത് ഡോട് കോം നടത്തിയ മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് ആഫ്രിക്കന്‍ (മെന) രാജ്യങ്ങളിലെ മികച്ച സിറ്റി കണ്ടെത്തുന്നതിനായുള്ള സര്‍വേയിലാണ് ദോഹ നഗരവാസികള്‍ അഭിപ്രായം രേഖപ്പെടുത്തിയത്. ആദ്യ പത്തു നഗരങ്ങളില്‍ ദോഹ ഉള്‍പ്പെട്ടിട്ടുണ്ട്. സാമ്പത്തികം, പരിസ്ഥിതി, ജീവിത നിലവാരം, സാമൂഹിക സംസ്‌കാരം, സംരംഭകത്വ ഘടകം തുടങ്ങി ഒട്ടേറെ ഘടകങ്ങള്‍ പരിശോധിച്ചാണ് സര്‍വേ നടത്തിയത്. ദുബൈ, അബുദാബി, മസ്‌കത്ത്, ഈസ്റ്റേണ്‍ പ്രൊവിന്‍സ്, ദോഹ, റിയാദ്, മറാകിഷ്, റാബത്, ജിദ്ദ, കുവൈത്ത് സിറ്റി എന്നിവയാണ് ആദ്യ പത്തില്‍ ഇടം പിടിച്ച നഗരങ്ങള്‍, ബഹ്‌റൈനില്‍നിന്ന് ഒരു പ്രദേശവും പട്ടികയില്‍ പ്രവേശിച്ചില്ല.
നഗരത്തില്‍ സംതൃപ്തി രേഖപ്പെടുത്തിയതിന്റെ പ്രധാനഘടകമായി ചൂണ്ടിക്കാണിക്കപ്പെട്ടത് തൊഴില്‍ ലഭ്യതയാണ്. 72 ശതമാനം പേര്‍ മിതമായ നിരക്കിലുള്ള താമസ സൗകര്യത്തെ അംഗീകരിക്കുന്നു. നിത്യജീവിതത്തില്‍ ആവശ്യമായി വരുന്ന സേവനങ്ങള്‍ക്കും സാധനങ്ങള്‍ക്കും താങ്ങാവുന്ന ചെലവ്, തൊഴില്‍ ജീവിതത്തിലെ വളര്‍ച്ച എന്നവക്കും ഭൂരിഭാഗം പേരും മികച്ച നഗരങ്ങളെ അനുകൂലമായി കാണുന്നു. കരിയര്‍ വളര്‍ച്ചക്ക് ദോഹക്ക് ലഭിച്ച വോട്ട് 38 ശതമാനമാണ്. മത്സര സ്വഭാവമുള്ള ശമ്പള ഘടനക്ക് 38 ശതമാനം പേരും തൃപ്തി അറിയിക്കുന്നു.
ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് സംവിധാനവും സാമൂഹിക സുരക്ഷാ പദ്ധതികളും 78 ശതമാനം പേര്‍ സമ്മതിക്കുമ്പോള്‍ തൊഴില്‍ അവാകാശങ്ങള്‍ സംരക്ഷിക്കുന്നതിലും മിഡില്‍ ഈസ്റ്റ് രാജ്യങ്ങള്‍ പുലര്‍ത്തുന്ന ജാഗ്രതക്ക് സര്‍വേയില്‍ പങ്കെടുത്തവര്‍ പാസ് പാര്‍ക്ക് നല്‍കുന്നു.
വേതന സുരക്ഷാ നയത്തെ 69 ശതമാനം പേരും ഇഷ്ടപ്പെടുന്നു. സേവനാനന്തര ആനുകൂല്യങ്ങള്‍ (68), പിരിച്ചു വിടല്‍ അവകാശം (68) ശതമാനം വീതവും പിന്തുണക്കുന്നു. ദോഹയില്‍ 41 ശതമാനം പേരാണ് സേവനനാന്തര ആനുകൂല്യത്തില്‍ തൃപ്തി രേഖപ്പെടുത്തുന്നത്. വെക്കേഷന്‍ അവലന്‍സ് 41, സോഷ്യല്‍ സെക്യൂരിറ്റി സിസ്റ്റം 59 ശതമാനം പേര്‍ വീതവും ഇഷ്ടപ്പെടുന്നു.
എന്നാല്‍ ദോഹയില്‍ വസിക്കുന്ന മൂന്നില്‍ രണ്ടു പേരും മികച്ച ആരോഗ്യ സേവനങ്ങള്‍ ലഭ്യമാണെന്നു സാക്ഷ്യപ്പെടുത്തുന്നു. ചികിത്സാ സൗകര്യങ്ങളുടെ നിലവാരത്തിന് മാര്‍ക്കിടുന്നവര്‍ 65 ശതമാനമാണ്. നഗരത്തിലെ ജല, വൈദ്യുതി, ശുചീകരണ സേവനങ്ങള്‍ക്ക് 76 ശതമാനം പേര്‍ ഗുഡ് മാര്‍ക്കാണ് നല്‍കുന്നത്.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
News
എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.
-
india3 days agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
kerala2 days agoമലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
-
kerala22 hours agoശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇടത് സര്‍ക്കാരിന്, പത്മകുമാറിന്റെ അറസ്റ്റിലൂടെ സിപിഎം ബന്ധം തെളിഞ്ഞു: പി.കെ കുഞ്ഞാലിക്കുട്ടി
-
kerala18 hours agoശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിണറായി ടച്ച് ഉണ്ട്; പങ്ക് പിണറായിക്കും പോയിട്ടുണ്ട്: കെ സുധാകരന്
-
kerala2 days agoതദ്ദേശ തെരഞ്ഞടുപ്പില്‍ വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടര്‍ പട്ടികയില്‍ നിന്ന് പേര്‍ നീക്കിയ നടപടി റദ്ദാക്കി
-
kerala20 hours agoശബരിമല സ്വര്‍ണ്ണക്കൊള്ള; കടകംപള്ളി സുരേന്ദ്രന് കുരുക്കായി പത്മകുമാറിന്റെ മൊഴി
-
kerala20 hours agoഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; കൊല്ലത്ത് വന്‍ തീപിടിത്തം
-
kerala2 days agoശബരിമലയില്‍ സ്പോട്ട് ബുക്കിങ് കുറച്ച് ഹൈക്കോടതി; ദിവസേന 5000 പേര്‍ക്ക് മാത്രം അവസരം

