ചെന്നൈ: ഡി.എം.കെ അദ്ധ്യക്ഷന്‍ കരുണാനിധിയെ ചെന്നൈയിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. അലര്‍ജിയെ തുടര്‍ന്ന് ഒരു മാസമായി വിശ്രമത്തിലായിരുന്നു അദ്ദേഹം. സ്ഥിതി ഗുരുതരമല്ലെന്നും ഏതാനും ടെസ്റ്റുകള്‍ നടത്താനാണ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതെന്നും കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ഡിസ്ചാര്‍ജ് ചെയ്യുമെന്നും പാര്‍ട്ടി വ്യക്തമാക്കി. ഒരു മാസമായി അദ്ദേഹം പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടിരുന്നില്ല.

മരുന്നില്‍ നിന്നുള്ള കാരണമാണ് അദ്ദേഹം വിട്ടുനില്‍ക്കുന്നതെന്ന് ഒക്ടോബറില്‍ പുറത്തിറക്കിയ കുറിപ്പില്‍ പാര്‍ട്ടി അറിയിച്ചിരുന്നു. കരുണാനിധിയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതോടെ തമിഴ് രാഷ്രീയത്തിലെ രണ്ട് അതികായരാണ് ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ കഴിയുന്നത്.  ജയലളിത ചെന്നൈയിലെ അപ്പോളോ ആസ്പത്രിയില്‍ ചികിത്സയിലാണ്.