Connect with us

kerala

കവി റഫീഖ് അഹമ്മദിന്റെ മാതാവ് മരിച്ചു

കവിയും ചലച്ചിത്ര ഗാനരചയിതാവുമായ റഫീഖ് അഹമ്മദിന്റെ മാതാവ് അക്കിക്കാവ് മുല്ലയ്ക്കല്‍ പരേതനായ സെയ്യദ് ഹുസൈന്റെ ഭാര്യ തിത്തായിക്കുട്ടി അന്തരിച്ചു

Published

on

കവിയും ചലച്ചിത്ര ഗാനരചയിതാവുമായ റഫീഖ് അഹമ്മദിന്റെ മാതാവ് അക്കിക്കാവ് മുല്ലയ്ക്കല്‍ പരേതനായ സെയ്യദ് ഹുസൈന്റെ ഭാര്യ തിത്തായിക്കുട്ടി അന്തരിച്ചു. 99 വയസ്സായിരുന്നു ഖബറടക്കം നാളെ രാവിലെ 10 മണിക്ക് പരുവക്കുന്ന് പള്ളി ഖബര്‍സ്ഥാനില്‍ നടക്കും.

മക്കള്‍; റഫീഖ് അഹമ്മദ്, പരേതനായ സെയ്യദ് സാദിഖ്, സെയ്യദ് ഹാഷിം, സെയ്യദ് അഷ്റഫ്, സെയ്യദ് ഹാരിസ്, സൈബുന്നീസ്, മെഹറുന്നീസ, റമീസ. മരുക്കള്‍; അബ്ദുള്‍ ഹമീദ്, കെപി അലവിക്കുട്ടി, ഫസലുര്‍റഹ്മാന്‍, ഖദീജ, റഷീദ, ഫൗസിയ, ലൈല, സാജിത.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കോഴിക്കോട് തുറയൂര്‍ പഞ്ചായത്തില്‍ സിപിഎമ്മിനെതിരെ മത്സരിക്കാനൊരുങ്ങി സിപിഐ

തുറയൂര്‍ പഞ്ചായത്തിലെ 8 വാര്‍ഡുകളിലാണ് സിപിഎമ്മിനെതിരെ സിപിഐ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നത്.

Published

on

കോഴിക്കോട് തുറയൂര്‍ പഞ്ചായത്തില്‍ സിപിഎമ്മിനെതിരെ മത്സരിക്കാന്‍ സിപിഐ. സീറ്റ് വിഭജനം പാളിയതോടെയാണ് പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കാന്‍ സിപിഐ ഒരുങ്ങുന്നത്. തുറയൂര്‍ പഞ്ചായത്തിലെ 8 വാര്‍ഡുകളിലാണ് സിപിഎമ്മിനെതിരെ സിപിഐ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നത്.

സിപിഐക്ക് ശക്തമായ സ്വാധീനമുള്ള പഞ്ചായത്തില്‍ അര്‍ഹമായ പരിഘണന നല്‍കാന്‍ സിപിഎം തയ്യാറായില്ലെന്ന് കാണിച്ചാണ് സിപിഐ ഒറ്റക്ക് മത്സരിക്കാന്‍ ഇറങ്ങിയത്. 14 വാര്‍ഡുകളില്‍ സിപിഐക്ക് നല്‍കിയത് ഒരു സീറ്റ് മാത്രം. തീരെ ജയ സാധ്യതയില്ലാത്ത സീറ്റാണ് നല്‍കിയത്. ഇതോടെയാണ് മുന്നണിവിട്ട് ഒറ്റക്ക് മത്സരിക്കാന്‍ തീരുമാനിച്ചതെന്ന് സിപിഐ നേതാക്കള്‍ പറയുന്നു. ‘ഏകപക്ഷീയമായ നിലപാട് സ്വീകരിക്കേണ്ട നമ്മെ മത്സരിപ്പിക്കില്ലെന്ന നിലപാടാണ് സിപിഎമ്മില്‍ നിന്ന് വന്നത്. സിപിഐയുടെ വോട്ടര്‍മാരില്ലാത്ത 5ാം വാര്‍ഡില്‍ മത്സരിക്കാന്‍ നല്‍കിയെങ്കിലും സിപിഐ നിഷേധിച്ചു. പിന്നാലെ സിപിഐക്ക് വോട്ടര്‍മാരുള്ള 8 വാര്‍ഡിലാണ് മത്സരിക്കാന്‍ തീരുമാനിച്ചതെന്ന് ബാലഗോപാല്‍ മാസ്റ്റര്‍ പറഞ്ഞു.’

പാര്‍ട്ടി സംസ്ഥാന എക്‌സിക്യൂട്ടിവിന്റെ അനുമതി ലഭിച്ചതിനാല്‍ പാര്‍ട്ടി ചഹ്നത്തില്‍ തന്നെയാണ് മത്സരം. സിപിഎമ്മും സിപിഐയും തമ്മിലുള്ള മത്സരം കാണാന്‍ ആകാംക്ഷയുണ്ടെന്ന് സിപിഐ സ്ഥാനാര്‍ത്ഥി പറഞ്ഞു.

ഇടതു മുന്നണിയിലെ പ്രധാന കക്ഷികള്‍ നേരിട്ട് ഏറ്റുമുട്ടുന്നതോടെ ഈ തദ്ദേശ തെരഞ്ഞെടുപ്പിലെ ശ്രദ്ധാ കേന്ദ്രമാവുകയാണ് തുറയൂര്‍ പഞ്ചായത്ത്.

Continue Reading

kerala

യുവാവിനെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം; നാലുപേര്‍ പൊലീസ് കസ്റ്റഡിയില്‍

. കാറില്‍ എത്തിയ സംഘം കാസര്‍കോട് സ്വദേശിയായ യുവാവിനെ ബലമായി കാറിലേക്കു കയറ്റാന്‍ ശ്രമിച്ചതായാണ് വിവരം.

Published

on

കോഴിക്കോട് നഗരത്തില്‍ യുവാവിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച നാലംഗ സംഘത്തെ ചേവായൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. കാറില്‍ എത്തിയ സംഘം കാസര്‍കോട് സ്വദേശിയായ യുവാവിനെ ബലമായി കാറിലേക്കു കയറ്റാന്‍ ശ്രമിച്ചതായാണ് വിവരം.

സംഭവത്തില്‍ പരിക്കേറ്റ യുവാവിനെ മുഖത്ത് ഉള്‍പ്പെടെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. എന്നാല്‍ അദ്ദേഹം ഔദ്യോഗികമായി പരാതി നല്‍കാന്‍ തയ്യാറല്ലെന്ന് പൊലീസ് അറിയിച്ചു.

ഇന്നലെ രാത്രിയോടെ യുവാവിനെ കാറില്‍ കൊണ്ടുപോകാനുള്ള ശ്രമം നടന്നുവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് വാഹനത്തെ ട്രാക്ക് ചെയ്ത് പ്രതികളെ വേഗത്തില്‍ പിടികൂടുകയായിരുന്നു.

പണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് പ്രാഥമികമായി കണ്ടെത്തിയിട്ടുണ്ട്. കാസര്‍കോട് സ്വദേശിയായ യുവാവ് ഏറെകാലമായി കോഴിക്കോട് താമസിക്കുന്ന ആളാണ്. കസ്റ്റഡിയില്‍ ഉള്ളവരും കോഴിക്കോട് സ്വദേശികളാണ്.

യുവാവ് പരാതി നല്‍കാന്‍ തയാറായാല്‍ മാത്രമേ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാനാകൂവെന്നും അന്വേഷണം തുടരുമെന്നും പൊലീസ് അറിയിച്ചു.

 

Continue Reading

kerala

നെയ്യാര്‍ ഡാം ഷട്ടറുകള്‍ ഇന്ന് വീണ്ടും ഉയര്‍ത്തും; തെക്കന്‍ ജില്ലകളില്‍ ശക്തമായ മഴ തുടര്‍ന്നു

നിലവില്‍ ഷട്ടറുകള്‍ 160 സെന്റിമീറ്റര്‍ ഉയര്‍ത്തിയിരിക്കയാണ്.

Published

on

തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് നെയ്യാര്‍ ഡാമിലെ ജലനിരപ്പ് ഉയരുന്നതോടെ ഡാമിന്റെ നാല് ഷട്ടറുകളും ഇന്ന് രാവിലെ 10 മണിക്ക് 20 സെന്റിമീറ്റര്‍ വീതം കൂടി ഉയര്‍ത്തുമെന്ന് അധികൃതര്‍ അറിയിച്ചു. നിലവില്‍ ഷട്ടറുകള്‍ 160 സെന്റിമീറ്റര്‍ ഉയര്‍ത്തിയിരിക്കയാണ്. പുതുതായി 20 സെന്റിമീറ്റര്‍ കൂടി ഉയര്‍ത്തുന്നതോടെ ഷട്ടറുകള്‍ ആകെ 240 സെന്റിമീറ്ററായി ഉയരും.

ഡാമിന് സമീപത്തുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. നെയ്യാര്‍ ഡാമിന് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നടപടി.

അതേസമയം, സംസ്ഥാനത്ത് തുടരുന്ന വ്യാപകമായ മഴ തെക്കന്‍ ജില്ലകളില്‍ ഇന്ന് കൂടി ശക്തമാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നത്. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് നിലവിലുണ്ട് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നിവിടങ്ങളില്‍ തിങ്കളാഴ്ച മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ പ്രത്യേക മുന്‍കരുതല്‍ വേണമെന്നും, സന്നിധാനം, പമ്പ, നിലയ്ക്കല്‍ മേഖലകളില്‍ ഒറ്റപ്പെട്ട മഴകള്‍ ഉണ്ടാകാമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

 

Continue Reading

Trending