തിരുവനന്തപുരം: തോറ്റ വിദ്യാര്‍ത്ഥികളെ പണം വാങ്ങി ജയിപ്പിച്ച കേസില്‍ കേരള സര്‍വകലാശാലയിലെ സെക്ഷന്‍ ഓഫിസര്‍ അറസ്റ്റില്‍. പണം വാങ്ങി ഗ്രേസ്മാര്‍ക്ക് നല്‍കിയാണ് സെക്ഷന്‍ ഓഫിസര്‍ വിനോദ് വിദ്യാര്‍ഥികളെ വിജയിപ്പിച്ചത്. സൈബര്‍ പൊലീസാണ് കേസെടുത്തത്.

കേരള സര്‍വകലാശാലയിലെ ചില ക്രമക്കേടുകള്‍ സംബന്ധിച്ച് സൈബര്‍ പൊലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിയത്. ബിഎസ്സി കംപ്യൂട്ടര്‍ സയന്‍സ് പരീക്ഷയിലെ മാര്‍ക്ക് തിരിമറിയുമായി ബന്ധപ്പെട്ടാണ് കേസ്. വഞ്ചനാക്കുറ്റം, ഐടി നിയമത്തിലെ വകുപ്പുകള്‍ അടക്കമാണ് ചുമത്തിയിരിക്കുന്നത്.