ന്യൂഡല്‍ഹി: 2020ലെ സിവില്‍ സര്‍വീസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ശുഭം കുമാറിന് ആണ് ഒന്നാം റാങ്ക്. തൃശ്ശൂര്‍ കോലഴി സ്വദേശിനിയായ മീര കെ ആറാം റാങ്ക് നേടി. മിഥുന്‍ പ്രേംരാജ് പന്ത്രണ്ടാം റാങ്കും കരിഷ്മ നായര്‍ 14ാം റാങ്കും സ്വന്തമാക്കി.

പി ശ്രീജ 20, അപര്‍ണ്ണ രമേശ് 35, അശ്വതി ജിജി 41, നിഷ 51, വീണ എസ് സുധന്‍ 57, അപര്‍ണ്ണ എം ബി 62 ,പ്രസന്നകുമാര്‍ 100, ആര്യ ആര്‍ നായര്‍ 113, കെഎം പ്രിയങ്ക 121, ദേവി പി 143, അനന്തു ചന്ദ്രശേഖര്‍ 145, എ ബി ശില്പ 147, രാഹുല്‍ എല്‍ നായര്‍ 154, രേഷ്മ എഎല്‍ 256, അര്‍ജുന്‍ കെ 257 തുടങ്ങിയവരാണ് റാങ്ക് പട്ടികയിലെ മറ്റ് മലയാളികള്‍. റാങ്ക് പട്ടികയിലെ ആദ്യ പത്ത് പേരില്‍ ആറു പേര്‍ വനിതകളാണ്.