തൃശൂര്‍ : വിനോദ യാത്രക്ക് പോയ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയെ ബസില്‍ പീഡിപ്പിച്ച അധ്യാപകന് ഇരുപത്തൊമ്പതര വര്‍ഷം തടവിന് ശിക്ഷിച്ചു. രണ്ടേകാല്‍ ലക്ഷം രൂപ പിഴയും ഒടുക്കണം. പ്രതിയായ മോറല്‍ സയന്‍സ് അധ്യാപകനാണ് ഇരുപത്തൊമ്പതര വര്‍ഷം തടവ് ശിക്ഷയും 2.15 ലക്ഷം രൂപയും പിഴ ശിക്ഷ. തൃശൂര്‍ പാവറട്ടി പുതുമനശ്ശേരി യിലുള്ള സ്‌കൂളിലെ മോറല്‍ സയന്‍സ് അധ്യാപകനായ നിലമ്പൂര്‍ ചീരക്കുഴി സ്വദേശി കാരാട്ട് വീട്ടില്‍ 44 വയസ്സുള്ള അബ്ദുല്‍ റഫീഖ് ആണ് കുട്ടിയെ പീഡിപ്പിച്ചത്.

2012 വര്‍ഷത്തിലാണ് കേസിനാസ്പദമായ സംഭവം. കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ പോക്‌സോ കോടതി ജഡ്ജ് എം പി ഷിബുവാണ് ശിക്ഷിച്ചത്. 29 ½ വര്‍ഷം കഠിനതടവും കൂടാതെ രണ്ടു ലക്ഷത്തി പതിനയ്യായിരം രൂപ പിഴയും പ്രതി നല്‍കണം. പിഴയടച്ചില്ലെങ്കില്‍ രണ്ടു വര്‍ഷവും ഒമ്പത് മാസം കൂടി ശിക്ഷ അനുഭവിക്കണം. 2012 വര്‍ഷത്തില്‍ പോക്‌സോ നിയമം പ്രാബല്യത്തില്‍ വന്ന ശേഷം ഈ നിയമപ്രകാരം തൃശൂര്‍ ജില്ലയില്‍ ആദ്യമായി രജിസ്റ്റര്‍ ചെയ്ത കേസാണിത്.

പാവറട്ടി പോലീസ് മുന്‍ സബ് ഇന്‍സ്‌പെക്ടറും, ഇപ്പോഴത്തെ ഇന്‍സ്‌പെക്ടറുമായ എംകെ രമേശാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയത്. പാവറട്ടി മുന്‍ ഇന്‍സ്പെക്ടര്‍ എ. ഫൈസല്‍ തുടരന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചു.