മഡ്ഗാവ്: എഫ്.സി ഗോവക്കെതിരായ ഐ.എസ്.എല്‍ മത്സരത്തിന്റെ രണ്ടാം പകുതി തുടങ്ങിയപ്പോള്‍ തന്നെ ബ്ലാസ്‌റ്റേഴ്‌സിന്റെ സമനില ഗോള്‍. മലയാളി താരം മുഹമ്മദ് റാഫിയാണ് സന്ദര്‍ശകരുടെ സമനില ഗോള്‍ നേിയത്. വലതുവിങില്‍ നിന്നുള്ള റഫീഖിന്റെ ക്രോസ് ഗോവന്‍ കീപ്പര്‍ തട്ടിയകറ്റിയെങ്കിലും, ഡിഫന്ററുടെ ക്ലിയറന്‍സ് ശ്രമത്തില്‍ നിന്ന് റാഫി ലക്ഷ്യം കാണുകയായിരുന്നു.

ഗോള്‍ വീഡിയോ കാണാം

എഫ്.സി ഗോവക്കെതിരായ ഐ.എസ്.എല്‍ മത്സരത്തിന്റെ ആദ്യ പകുതി പിന്നിടുമ്പോള്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ഒരു ഗോളിന് പിന്നിലായിരുന്നു. 24-ാം മിനുട്ടില്‍ ബ്രസീലിയന്‍ സ്‌ട്രൈക്കര്‍ ജൂലിയോ സീസര്‍ ആണ് ഗോവയുടെ ഗോള്‍ നേടിയത്. ഇടതുവിങില്‍ നിന്നുള്ള റിച്ചാര്‍ലിസന്റെ ക്രോസില്‍ ചാടിയുയര്‍ന്ന് തലവെച്ചാണ് സീസര്‍ വലകുലുക്കിയത്.

ഗോള്‍ വീഡിയോ കാണാം

ബ്ലാസ്‌റ്റേഴ്‌സ് നിരയില്‍ കെവിന്‍ ബെല്‍ഫോര്‍ട്ടിന് മികച്ച അവസരം ലഭിച്ചെങ്കിലും ഡ്രിബിള്‍ ചെയ്ത് മുന്നേറി ബോക്‌സിനു പുറത്തുനിന്ന് തൊടുത്ത ഷോട്ട് ഗോള്‍കീപ്പര്‍ പിടിച്ചെടുത്തു. കോര്‍ണര്‍ കിക്കിനിടെയ ഗോവ പ്രതിരോധം മൈക്കല്‍ ചോപ്രയെ ബോക്‌സില്‍ ഫൗള്‍ ചെയ്ത് വീഴ്ത്തിയെങ്കിലും റഫറി ഗോള്‍ അനുവദിച്ചില്ല.