Connect with us

More

ഇസ്‌ലാമിക രീതി കുട്ടികളില്‍ വളര്‍ത്തുന്നതിന് ചൈനയില്‍ വിലക്ക്; നിയമം നവംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍

Published

on

ബൈജിങ്: ചൈനയില്‍ കുട്ടികളെ മതത്തിലേക്ക് ആകര്‍ഷിക്കുന്ന തരത്തിലുള്ള പ്രവൃത്തികള്‍ കണ്ടാല്‍ അത് തടയാനും പൊതു സുരക്ഷാ അതോറിറ്റികളില്‍ റിപ്പോര്‍ട്ട് ചെയ്യാനും അറിയിച്ച് ഗവണ്‍മെന്റ് ഉത്തരവ് പുറത്തിറങ്ങി. മുസ്ലിം ഭൂരിപക്ഷമുള്ള പ്രദേശങ്ങളില്‍ കുട്ടികളെ മതത്തിലേക്ക് ആകര്‍ഷിക്കുന്നത് നിരോധിച്ചു കൊണ്ടുള്ള ഉത്തരവാണ് നിലവില്‍ വന്നത്.

china-muslimനിങ്ങളുടെ അയല്‍ക്കാരോ സുഹൃത്തുക്കളോ ബന്ധുക്കളോ മറ്റോ കുട്ടികളെ മതത്തിലേക്ക് ആകര്‍ഷിക്കുന്ന പ്രവൃത്തികളില്‍ ഏര്‍പ്പെട്ടാല്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നാണ്് ചൈനീസ് സര്‍ക്കാര്‍ സിന്‍ജിയാംഗ് പ്രവിശ്യയിലെ ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പത്രമായ ‘സിന്‍ജിംഗ് ഡെയ്ലി’യാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

chinahuimuslimminorityattendfirstfridaygyklfcpixm7lപുതിയ വിദ്യാഭ്യാസ നിയമം നവംബര്‍ 1 മുതലാണ് സിന്‍ജിയാംഗില്‍ പ്രാബല്യത്തില്‍ വരുക. മുസ്ലിം ജനസംഖ്യ കൂടുതലുള്ള ചൈനയിലെ സ്വയംഭരണ പ്രദേശമായ സിന്‍ജിയാംഗ്, മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളായ പാകിസ്താനുമായും കസാക്കിസ്താനുമായും അതിര്‍ത്തി പങ്കിടുന്ന പ്രദേശം കൂടിയാണ്.

പുതിയ നിയമപ്രകാരം രക്ഷിതാക്കളും മാതാപിതാക്കളും പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ മതത്തിലേക്ക് ആകര്‍ഷിക്കുന്ന പ്രവൃത്തികള്‍ ചെയ്യാനോ മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കുന്നതിന് അവരെ നിര്‍ബന്ധിക്കാനോ അവകാശമില്ല. കൂടാതെ കുട്ടികളിലേക്ക് തീവ്രമായ വിശ്വാസങ്ങള്‍ പ്രചരിപ്പിക്കുക, മതപരമായ വസ്ത്രങ്ങള്‍ ധരിക്കുന്നതിന് നിര്‍ബന്ധിക്കുക, മറ്റ് മതചിഹ്നങ്ങള്‍ അണിയുന്നതിന് നിര്‍ബന്ധിക്കുക എന്നിവ കുറ്റവുമാവും. ഉത്തരവ് ലംഘിക്കുന്നതായി ശ്രദ്ധയില്‍പെട്ടാല്‍ ഇവിടുത്തെ ഏതൊരാള്‍ക്കും സര്‍ക്കാറിനെ അറിയാക്കാന്‍ അവകാശമുണ്ടെന്നും പുതിയ നിയമത്തില്‍ വ്യക്തമാക്കുന്നു.

 


Dont miss: മുത്തലാഖ് രാഷ്ട്രീയവല്‍ക്കരിക്കരുതെന്ന് പ്രധാനമന്ത്രി

ഇസ്ലാമിക വസ്ത്രങ്ങള്‍ ധരിക്കുന്നതിനും ഹിജാബിനും മുസ്ലിം പുരുഷന്‍മാര്‍ താടി വയ്ക്കുന്നതിനും നേരത്തെ ഇവിടെ നിരോധനമുണ്ട്.

കുട്ടികളെ തീവ്രവാദ വിഷയങ്ങളില്‍ നിന്നോ പ്രവൃത്തികളില്‍ നിന്നോ മാറ്റിനിര്‍ത്താന്‍ രക്ഷിതാക്കള്‍ക്ക് കഴിയുന്നില്ലെങ്കില്‍ അവര്‍ പഠിക്കുന്ന സ്‌കൂളുകളില്‍ പഠനം തുടരാന്‍ പിന്നീട് കുട്ടികള്‍ക്ക് കഴിയില്ല. ഈ കുട്ടികളെ സ്പെഷ്യല്‍ സ്‌കൂളില്‍ ചേര്‍ക്കാനായി പിന്നീട് രക്ഷിതാക്കള്‍ക്ക് അപേക്ഷ നല്‍കേണ്ടിവരും.

muslims-xinjiangസ്‌കൂളുകളിലും മതപരമായ പ്രവൃത്തികള്‍ക്ക് വിലക്കുണ്ട്. വിദ്യാര്‍ത്ഥികളെ തീവ്രവാദത്തില്‍ നിന്നും വിഘടനവാദത്തില്‍ നിന്നും അകറ്റി നിര്‍ത്താനുമാണ് പുതിയ നിയമമെന്ന് അധികൃതര്‍ അറിയിക്കുന്നു.

ചൈന എല്ലാതരത്തിലുള്ള മത സ്വാതന്ത്ര്യവും നല്‍കുന്നുണ്ട്. എന്നാല്‍ മതം പ്രയോഗത്തില്‍ വരുത്താവനുള്ള ആളുകളായി കുട്ടികളെ സര്‍്ക്കാര്‍ കാണുന്നില്ല. ശാസ്ത്രത്തെ അംഗീകരിക്കാനും, സത്യത്തെ തേടിപ്പോകാനും, അന്ധവിശ്വാസത്തെ എതിര്‍ക്കാനും, അജ്ഞതകള്‍ ഒഴിവാക്കാനുമുള്ള അന്തരീക്ഷം സൃഷ്ടിക്കനാണ് പുതിയ നിയമം പ്രയോഗത്തില്‍ വരുത്തുന്നതെന്നും നിയമത്തില്‍ വ്യക്തമാക്കുന്നുണ്ട്.

india

ചെന്നൈയില്‍ പബ്ബിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണ് 3 പേര്‍ മരിച്ചു

ഇന്നലെ
രാത്രി 8 മണിയോടെയാണ് അപകടമുണ്ടായത്

Published

on

ചെന്നൈ ആള്‍വാര്‍പേട്ടില്‍ പബ്ബിന്റെ മേല്‍ക്കൂര ഇടിഞ്ഞ് മൂന്നുപേര്‍ മരിച്ചു. പബ്ബ് ജീവനക്കാരായ മണിപ്പൂര്‍ സ്വദേശികള്‍ മാക്‌സ്, ലാലി എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മരണപ്പെട്ട മൂന്നാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്നലെ
രാത്രി 8 മണിയോടെയാണ് അപകടമുണ്ടായത്. ആള്‍വാര്‍പേട്ടിലെ ഷെക്‌മെറ്റ് പബ്ബിന്റെ മേല്‍ക്കൂരയാണ് ഇടിഞ്ഞുവീണത്.

അപകടത്തിന്റെ കാരണമെന്തെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. പബ്ബിനുള്ളില്‍ ആരും തന്നെ കുടുങ്ങിക്കിടപ്പില്ലെന്ന് രക്ഷാ പ്രവര്‍ത്തകരും ഫയര്‍ ഫോഴ്‌സും അറിയിച്ചു. ഐപിഎല്‍ നടക്കുന്നതിനാലും ഇന്ന് അവധി ദിവസമായതിനാലും ധാരാളം ആളുകള്‍ പബ്ബിലുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇതിനിടെയാണ് മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്ന് താഴേക്ക് വീണത്.

Continue Reading

kerala

അനു കൊലപാതകം: പ്രതിയുടെ ഭാര്യയും പിടിയിൽ, അനുവിൻ്റെ സ്വർണം വിറ്റ പണം കൈവശം വച്ചതും ചിലവഴിച്ചതും റവീന

ഇന്നലെയാണ് കൊണ്ടോട്ടിയിലെ വീട്ടിലെത്തി റൗഫീനയെ പൊലീസ് അറസ്റ്റ് ചെയ്തത്

Published

on

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയില്‍ അനുവിനെ തോട്ടില്‍ മുക്കിക്കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. പ്രതി മുജീബ് റഹ്മാന്റെ ഭാര്യ റൗഫീനയാണ് അറസ്റ്റിലായത്. തെളിവു നശിപ്പിക്കാന്‍ ശ്രമിച്ചതിനാണ് അറസ്റ്റ്.

1,43,000 രൂപയും ഇവരുടെ കൈയിൽ നിന്ന് കണ്ടെടുത്തു. അറുപതോളം കേസുകളിൽ പ്രതിയാണ് അനുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ മുജീബ് റഹ്മാൻ. പിടികൂടാൻ ശ്രമിക്കവെ മുജീബിൻ്റെ ആക്രമണത്തിൽ ഒരു പൊലീസുകാരന് കൈയ്ക്ക് പരിക്കേറ്റിരുന്നു. പ്രതിയുടെ വീട്ടിൽ നിന്ന് മാരകായുധങ്ങളും പൊലീസ് കണ്ടെടുത്തിരുന്നു.

സ്വര്‍ണാഭരണങ്ങള്‍ വിറ്റ പണം ചീട്ടു കളിച്ച് നശിപ്പിച്ചു എന്നാണ് മുജീബ് ആദ്യം പറഞ്ഞത്. പിന്നീട് കൂടുതല്‍ ചോദ്യം ചെയ്തതോടെയാണ് പണം റൗഫീനയെ ഏല്‍പ്പിച്ചതായി വെളിപ്പെടുത്തിയത്. പൊലീസ് എത്തുമെന്ന് അറിഞ്ഞതോടെ, പണം കൂട്ടുകാരിയെ ഏല്‍പ്പിച്ചു. ഇന്നലെയാണ് കൊണ്ടോട്ടിയിലെ വീട്ടിലെത്തി റൗഫീനയെ പൊലീസ് അറസ്റ്റ് ചെയ്തത്.

Continue Reading

kerala

മഅ്ദനിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു

ജീവൻ നിലനിർത്തുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ്

Published

on

പിഡിപി സംസ്ഥാന അധ്യക്ഷൻ അബ്ദുൽ നാസര്‍ മഅദനിയുടെ ആരോഗ്യനിലയിൽ പുരോഗതി ഇല്ല. അതീവ ഗുരുതരാവസ്ഥയിൽ കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നു. ജീവൻ നിലനിർത്തുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ്.

വിദഗ്ധ ഡോക്ടർമാരുടെ സംഘം മഅ്ദനിയെ പരിശോധിച്ച് വരികയാണ്. കഴിഞ്ഞ മാസമാണ് മഅ്ദനിയെ വൃക്ക സംബന്ധമായ അസുഖം മൂലം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച പുലർച്ച കടുത്ത ശ്വാസതടസം നേരിട്ടതോടെയാണ് വെന്‍റിലേറ്ററിലേക്ക് മാറ്റിയത്.

ഡയാലിസിസ് തുടരുന്നുണ്ട്. കരള്‍ രോഗത്തിന്റെ ബാധിതനായ മഅദനി ഒരു മാസത്തിലേറെയായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ജാമ്യവ്യവസ്ഥയില്‍ സുപ്രീംകോടതി ഇളവ് അനുവദിച്ചതിനെത്തുടര്‍ന്ന് മഅദനി കഴിഞ്ഞ വര്‍ഷം ജൂലൈ 20 നാണ് കേരളത്തിലേക്ക് എത്തിയത്.

Continue Reading

Trending