മലപ്പുറം: കവളപ്പാറ ദുരന്തത്തില്‍ ഉറ്റവരും കിടപ്പാടവും നഷ്ടമായ കാവ്യ, കാര്‍ത്തിക സഹോദരിമാര്‍ക്ക് ഇനി സുരക്ഷിതമായി തലചായ്ക്കാം. വയനാട് കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ഇരുവര്‍ക്കുമായി നിര്‍മിച്ച വീടിന്റെ താക്കോല്‍ദാനം വയനാട് എം.പി. രാഹുല്‍ ഗാന്ധി നിര്‍വഹിച്ചു.

കവളപ്പാറ ദുരന്തത്തിൽ വീടും കുടുംബവും നഷ്ടപ്പെട്ട സഹോദരിമാരായ കാവ്യക്കും കാർത്തികയ്ക്കും പുതിയ വീടിന്റെ താക്കോൾ രാഹുൽ ഗാന്ധി എം പി കൈമാറി. #rahulgandhi #wayanad

Posted by T Siddique on Monday, October 19, 2020

അമ്മ, മുത്തശ്ശന്‍, മൂന്ന് സഹോദരിമാര്‍ എന്നിവരെയാണ് കവളപ്പാറ ഉരുള്‍പൊട്ടലില്‍ കാവ്യക്കും കാര്‍ത്തികയ്ക്കും നഷ്ടമായത്. കോളേജ് ഹോസ്റ്റലില്‍ ആയിരുന്നതിനാലാണ് അന്ന് ഇവര്‍ അപകടത്തില്‍നിന്ന് രക്ഷപ്പെട്ടത്.

കവളപ്പാറ ദുരന്തഭൂമി സന്ദര്‍ശിക്കാന്‍ എത്തിയപ്പോഴാണ് കാവ്യയുടെയും കാര്‍ത്തികയുടെയും ദുരവസ്ഥ രാഹുല്‍ അറിഞ്ഞത്. തുടര്‍ന്ന് ഇവര്‍ക്ക് വീട് നിര്‍മിക്കാനുള്ള നിര്‍ദേശം രാഹുല്‍ നല്‍കുകയായിരുന്നു. ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തിനായിരുന്നു രാഹുല്‍ ഇതിനുള്ള നിര്‍ദേശം നല്‍കിയത്.